OVS - Latest NewsOVS-Exclusive News

പീച്ചാനിക്കാട്‌ പള്ളിയിൽ ഭരണപരവും മതപരവുമായ കാര്യങ്ങൾക്ക്‌ ഓർത്തഡോക്സ്‌ സഭാ വികാരിക്കു മാത്രം അധികാരം

അങ്കമാലി ഭദ്രാസനത്തിലെ പീച്ചാനിക്കാട്‌ സെന്റ്‌ ജോർജ്ജ്‌ താബോർ പള്ളിയിൽ ഭരണപരമായും മതപരമായ കാര്യങ്ങൾ നിർവ്വഹിക്കുന്നതിൽ ഓർത്തഡോക്സ്‌ സഭാ വികാരിയെയും 1934 -ലെ ഭരണഘടനപ്രകാരം തെരഞ്ഞടുക്കപ്പെടുന്ന കൈക്കാരന്മാരെയും തടസ്സപ്പെടുത്താൻ പാടില്ലായെന്ന് പറവൂർ സബ്കോടതി ഉത്തരവിട്ടു. 2017-ലെ കെ.എസ്‌.വറുഗീസ്‌ കേസിൽ ബഹുമാനപ്പെട്ട സുപ്രീംകോടതി വിധിന്യായം ഈ പള്ളിക്കും പൂർണ്ണമായും ബാധകമാണു. 1934 ലെ ഭരണഘടനപ്രകാരം നിയമിക്കപ്പെടുകയോ തെരഞ്ഞടുക്കപ്പെടുകയോ ചെയ്യുന്നവരെ മറ്റാരും തടസ്സപ്പെടുത്താൻ പാടില്ലായെന്നും കോടതി വ്യക്തമാക്കി. 2017 സുപ്രീംകോടതി വിധിക്കു ശേഷം ഓർത്തഡോക്സ്‌ സുറിയാനി സഭക്ക്‌ അങ്കമാലി മേഖലയിൽ ലഭിക്കുന്ന ആദ്യ പള്ളിയാണു പീച്ചാനിക്കാട്‌ സെന്റ്‌ ജോർജ്ജ്‌ താബോർ പള്ളി. ഓർത്തഡോക്സ്‌ സഭക്ക്‌ വേണ്ടി അഡ്വ.എം.ജി.ജീവൻ ഹാജരായി. മലങ്കര സഭാ മാനേജിംഗ്‌ കമ്മിറ്റിയംഗമായ ഫാ.എൽദോസ്‌ തേലപ്പിള്ളിയാണു ഇപ്പോഴത്തെ വികാരി.

 

മലങ്കര സഭാ ന്യൂസ്  Android Application –   OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ  Android Application  ഇന്‍സ്റ്റോള്‍ ചെയ്തോളൂ