EditorialOVS - Latest News

വ്യാജനും നീചനും ഒന്നിച്ചാൽ ?

പതിറ്റാണ്ടിൻ്റെ നിസ്വാർത്ഥ സഭ സേവന പാരമ്പര്യത്തിൽ, കരുത്തുറ്റ സംഘടന ബലവും വിശ്വാസ്യതയും ആർജിച്ച മലങ്കര സഭയിലെ “ഓർത്തഡോക്സ്‌ വിശ്വാസ സംരക്ഷകൻ – OVS ” എന്ന അല്മായ സംഘടനയുടെ ഫേസ്ബുക്ക് പേജിൻ്റെ ഒരു വ്യാജൻ മലങ്കര സഭയെയും, അതിൻ്റെ നേതൃത്തെയും അപഹസിക്കുന്നതിനും അപകീർത്തിപ്പെടുത്തുന്നതിനും, സാങ്കേതിക വിദ്യയിൽ കാര്യമായ അറിവില്ലാത്തതുമായ കുറച്ചു വിശ്വാസികളെ ആശയകുഴുപ്പത്തിലാക്കാനും തുടർച്ചയായി ശ്രമിക്കുന്നത് ശ്രദ്ധയിൽ പെട്ടതിൻ്റെ വെളിച്ചത്തിലും, ഇത്തരം പിത്രുശൂന്യമായ ഒരു പേജിനെ മലങ്കര സഭയിലെ അവസരവാദികളുടെ കൂട്ടായ്മയായ ഒരു പുതിയ അച്ചുതണ്ട് തങ്ങളുടെ ലക്ഷ്യപ്രാപ്തിക്കായി ഉപയോഗിച്ചു തുടങ്ങിയതിനാലും ചില കാര്യങ്ങൾ നേർക്കുനേരെ വ്യകത്മാക്കുന്നു.

ഈ പ്രസ്താവന കേവലം ഒരു വിശദീകരണം മാത്രമല്ല, ചില മുന്നറിയിപ്പും, ചില നവ നയങ്ങളുടെ സൂചകങ്ങൾ കൂടെയാണ്. യാക്കോബായ സൈബർ വ്യാജന്മാർ മുതൽ മലങ്കര സഭയിലെ അവസരവാദികളുടെ ഗൂഡ സംഘം വരെ തങ്ങളുടെ താല്പര്യങ്ങൾ പ്രചരിപ്പിക്കാനും, പ്രയോഗിക്കാനും “OVS” എന്ന മികച്ച ഒരു ബ്രാൻഡ് ഉപയോഗിക്കുന്നുണ്ടെങ്കിൽ, അത് തന്നെയാണ് മലങ്കര സഭയിൽ ഈ സംഘടനയുടെ കരുത്തും, സാധ്യതയുമെന്നു ഒരിക്കൽ കൂടെ ഞങ്ങൾക്ക് തന്നെ ബോധ്യപെടുത്തുന്നതിനു വളരെ നന്ദി. അത് കൊണ്ട് “ഓർത്തഡോക്സ്‌ വിശ്വാസ സംരക്ഷകൻ” എന്ന പ്രൗഢിയും, വിശ്വസ്തതയും, പാരമ്പര്യവുമുള്ള ഈ സംഘടനയെ വഴിയാധാരമായ സൈക്കോബായ സൈബർ തൊഴിലാളികൾ, മലങ്കര സഭയിലെ വഴിപിഴച്ച എരപ്പാളികൾ ഒക്കെ ഇനിയും തങ്ങളുടെ കുടുംബ മഹിമയും, ആഢ്യത്യവുമുള്ള അപ്പനാക്കി നിങ്ങളുടെ മുന്നിൽ അവതരിപ്പിച്ചു നിങ്ങളെ വഞ്ചിക്കാൻ ശ്രമിച്ചേക്കാം, ജാഗ്രത !!

പ്രധാനമായും മൂന്നു കൂട്ടരോടാണ് കാര്യങ്ങൾ കൃത്യമായി പറയുന്നത്. ആദ്യം, മലങ്കരയുടെ നാലു ഭാഗങ്ങളിലുമുള്ള സകല ഫ്രോഡുകളേയും, വ്യാജ പേജുകളെയും ഷാർജയിലും, കണ്ടനാടും, പിറവത്തും, അങ്കമാലിയിലും, കോട്ടയത്തും ഇരുന്ന മേയിച്ചു നടത്തുന്ന സകല പുണ്യപെട്ട പുങ്കവന്മാരോടും, ശാനപ്പന്മാരോടുമായി സ്നേഹത്തോടെ അറിയിക്കുന്നത്. 2017 ജൂലൈ 3-ലെ ബഹുമാനപ്പെട്ട, സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ മലങ്കര സഭയിലെ കൈയേറ്റങ്ങൾ നിയമാനുസൃതം ഒഴിപ്പിക്കുന്നതും, അടിച്ചമർത്തപ്പെട്ടതും അടിച്ചിറക്കപ്പെട്ടവരുമായ ഒരു ജനത ദൈവിക പരിപാലനത്താൽ അത്ഭുതകരമായി ഉയിർത്തുഴുന്നേൽക്കുന്നതും, നിസാരനും ബലഹീനനും എന്ന് സ്വസമൂഹം പോലും വിളിച്ചിരുന്ന മലങ്കരയുടെ മെത്രാപോലിത്ത – പരിശുദ്ധ കാതോലിക്കാ ബാവ തൻ്റെ ചരിത്ര നിയോഗം തിരിച്ചറിഞ്ഞു മുന്നിൽ നിന്ന് നയിക്കുന്നതു കണ്ടപ്പോൾ മുതൽ നിങ്ങൾ ഈ പ്രാക്കും, തെറിയും, അക്രമവും, നിഴൽയുദ്ധവും, സൈബർ തീവ്രവാദവും തുടങ്ങിയതല്ലേ? എത്ര ദയനീയ പരാജയങ്ങൾ, ദന്തഗോപുരങ്ങൾ കണ്ണ് മുന്നിൽ ഇടിഞ്ഞു വീണിട്ടും, അനിവാര്യമായ ഈ ദൈവത്തിൻ്റെ വിധിയെ തടയാൻ കഴിയില്ല എന്ന് എത്ര അനുഭവിച്ചിട്ടും കാവിലെ പാട്ടു മത്സരത്തിന് കാണിക്കാം എന്ന് പറയുന്ന സൈബർ കാവുങ്കൽമാരെ, നിങ്ങൾക്കു ഹാ കഷ്ടം!! വഴിയരികിലെ സഹതാപ കുർബ്ബാന നാടകങ്ങൾ, മൃതശരീരം എന്ന ആറടി മണ്ണിൻ്റെ സാധ്യതകൾ തേടിയുള്ള അഭ്യാസങ്ങൾ, ചർച്ച ആക്ട് കോലാഹലങ്ങൾ, സമര പ്രഹസനങ്ങൾ, അർത്ഥസത്യവും, അസത്യങ്ങളും, ഇക്കിളി ഭാവനകളും ചേർത്തു മാമാ മാധ്യമത്തിലെ അച്ചു നിര്ത്തുന്നവനെ പോലും ലജ്ജിപ്പിക്കും വിധം ഷാനപ്പന്മാർ എഴുതിക്കൂട്ടിയ ഇക്കിളി സാഹിത്യങ്ങൾ, പരിശുദ്ധ ബാവായുടെ രോഗാവസ്ഥയിൽ പോലും ആഹ്ളാദത്തോടെ, ആരവത്തോടെ സാധ്യതകളെ തേടിയവർ …. നിങ്ങൾക്ക് ഇത് വരെ ആശ്വസിക്കാൻ കഴിയുംവിധം എന്തെങ്കിലും?

നിങ്ങൾക്ക് ഇനി എന്ന് നേരം വെളുക്കും? പ്രായോഗിക ബുദ്ധിയിലും, ശുദ്ധമായ ഭാഷയിലും, വ്യക്തമായ ആശയത്തിലും, നിയമ പിൻബലത്തോടെ കൃത്യമായി കടന്നു വരുന്ന അനിവാര്യതയെ നിങ്ങൾ അക്രമവും അസഭ്യവും കൊണ്ട് എത്ര നാൾ പ്രതിരോധിക്കും? അഹന്തയും, ദുഷ്ടതയും, പരിഹാസവും, ദുരഭിമാനവും നിറഞ്ഞ നിങ്ങൾ ഇനിയും എന്ത് തന്നെ ഈ വിധം കിണഞ്ഞു ശ്രമിച്ചാലും അത്യന്തികമായി നിങ്ങൾക്ക് ആശ്വസിക്കാൻ പോലും ഒന്നും ആവേശിഷിക്കാത്ത വിധം ദൈവം നിങ്ങൾക്ക് എതിരെ പോരാടും. മനുഷ്യരാശി കടുത്ത പിരിമുറുക്കത്തിലും മരണ ഭീതിയിലും കടന്നു പോകുന്ന ഈ ദിവസങ്ങളിലും സുപ്രീം കോടതി വിധി കേരളത്തിലെ പള്ളികളിൽ നടത്തിയതും കൊണ്ടും, ഓർത്തഡോക്സ്‌ സഭ നിയമാനസൃതം ഇടവകളിൽ തിരികെ പ്രവേശിച്ചതിനാലുമാണ് ലോകത്തിൽ കൊറോണ വന്നത് എന്ന് പറഞ്ഞു ആശ്വസിക്കുന്ന നിങ്ങളുടെ മനോനിലവാരത്തെക്കാൾ കഷ്ടമാണ്, ഈ ചളിക്കൊക്കെ ചൂളം വിളിക്കുന്ന ശരാശരി സൈക്കോബായ ഭകതർ. അനവസരവും അനൗചത്യവും ഒന്നും ചൂണ്ടിക്കാണിക്കാനും, തിരുത്തിക്കാനും നിങ്ങളുടെ കൂട്ടത്തിൽ സുബോധമുള്ള ഇരുകാലികൾ ഒന്നും ഇല്ലാതെ പോയെല്ലോ? കുറഞ്ഞ പക്ഷം നിലവാരത്തിലും, ഭാഷയിലും, ആശയത്തിലുമൂന്നി ഒരു അവസാന പോരാട്ടത്തിന് എരിഞ്ഞ അടങ്ങുമുൻപേ ഒന്ന് ശ്രമിച്ചു കൂടെ?

രണ്ടാമതായി ഇത്തരം പേജുകളെ, പിതൃതമില്ലാത്ത വാറോലകളെ ഒക്കെ ഏറ്റു എടുത്തു പ്രചരിപ്പിക്കുന്ന മലങ്കരയിലെ കുബുദ്ധികളായ കഴുക്കോൽ ഊരികളെയാണ് ഞങ്ങൾക്ക് പ്രബോധിപ്പിക്കാനുള്ളത്. ആശയങ്ങൾ പ്രചരിപ്പിക്കാനും, പുതിയ പോർമുഖങ്ങൾ തുറക്കാനും നാഥനുള്ളതും നാണമില്ലാതത്തതുമായ രണ്ടോളും അച്ചടി പ്രസിദ്ധീകരണങ്ങൾ ഒരേ അച്ചിൽ നിന്നും വിരിയാന്നുള്ളപ്പോൾ, നിങ്ങളെയും നിങ്ങളുടെ പുതിയ കൂട്ടുകെട്ടുകളെയും ഒക്കെ നന്നായി തിരിച്ചറിയാനും, ആഴത്തിൽ പ്രതിരോധിക്കാനും, ആവശ്യമുള്ള സമയത്തു നിങ്ങളുടെ രാഷ്ട്രീയ ഉപജാപകങ്ങൾക്കു അപ്പുറം കടന്നു ചെന്ന് മലങ്കര സഭയുടെ അടിത്തട്ടിലെ വിശ്വാസികളെ പോലും പ്രബോധിപ്പിക്കാനും കരുത്തുള്ള, വിഭവശേഷിയുമുള്ള ഉറച്ച സംഘടനാ സംവിധാനത്തിൽ പ്രവർത്തിക്കുന്ന OVS പ്രസ്ഥാനത്തെ നിങ്ങളുടെ താൽപര്യങ്ങൾക്കു മറയാക്കുന്നത് തീർത്തും അധാർമികവും അപക്വവുമാണ്. നിങ്ങൾ നിങ്ങളുടെ രഹസ്യ അജണ്ടകൾക്കായി OVS മാധ്യമങ്ങളുടെ പേര് ദുരുപയോഗം ചെയ്യുകയും, ഞങ്ങളെ ഇതിലേക്ക് അനാവശ്യമായി വലിച്ചിഴയ്ക്കുകെയും ചെയ്‌താൽ സ്വാഭാവികമായും നിങ്ങളുടെ ലക്ഷ്യങ്ങൾക്ക് കുറുകെ നിൽക്കാനും, നിങ്ങളുടെ വിരുദ്ധ ചേരിയെ ഈ നിഴുൽയുദ്ധത്തിൽ ആവുംവിധം സംരക്ഷിക്കാനും ഞങ്ങൾ തയാറാക്കും. സഭാ തലത്തിലോ, പൊതുതലത്തിലോ ഒരു തരത്തിലുമുള്ള രാഷ്ട്രീയമോ, ഉപജാപകങ്ങളോ OVS ചെയ്യാറില്ല, അതിനു അവസരം കൊടുക്കാറുമില്ല എന്നത് അവിതർക്കമാണ്. സഭയിലെ ശാക്തിക ബലാബലത്തിലോ, തിരഞ്ഞെടുപ്പുകളിലോ സംഘടനയോ, ഞങ്ങളുടെ മാധ്യമങ്ങളോ നാൾ ഇതുവരെ ഇടപെട്ടില്ല. എങ്കിലും സഭയുടെ നേതൃത്വത്തിലെ ചില വ്യകതികൾക്കു എതിരെ പുതിയതായി ഉരുത്തിരിഞ്ഞു വരുന്ന അവിശുദ്ധ- അതിശയ കൂട്ടുകെട്ടുകളും, അതിലെ തെക്കു വടക്കു ദേശങ്ങളിലെ ചരട് വലിക്കാരെയുമൊക്കെ നന്നേ അറിഞ്ഞു ബോധിച്ചിട്ടുണ്ട്. ഇവരുടെ കൈസഹായികളായി കൂടി വ്യാജ പേജിൻ്റെ പോസ്റ്റുകൾ പ്രചരിപ്പിക്കുന്ന, പണ്ടേ നീ ഒരു അത്ഭുതമാണല്ലേടോ എന്ന് പേരുദോഷം കേൾപ്പിക്കുന്ന മാന്യനോട് അടക്കം ഒരു കാര്യം മാത്രം നേരിട്ട് പറഞ്ഞേക്കാം. വെറുതെ പിതാമഹന്മാരെ കൂടെ നാട്ടുകാർക്ക് പറയിപ്പിക്കാൻ അവസരം കൊടുക്കാതെ മര്യാദയ്ക്കുള്ള കളികൾക്ക് ചൂട്ടു പിടിക്കുക, കൂട്ടു പോകുക. അല്ലെങ്കിൽ നിയമം പടിവാതിലുകളിൽ വന്നു മുട്ടി വിളിക്കുബോൾ നിനക്കു മനസ്താപം തോന്നിയേക്കാം.

മൂന്നാമതായി “ഓർത്തഡോക്സ്‌ വിശ്വാസ സംരക്ഷകൻ – OVS” എന്ന് സംഘടനയെയും, അതിൻ്റെ പരിശ്രമങ്ങളെയും പോരാട്ടങ്ങളെയും സ്നേഹിക്കുകയും, പിന്തുണയ്‌ക്കുകയും. പിന്തുടരുകയും ചെയ്യുന്ന മലങ്കരയിലെ വിശ്വാസി സമൂഹത്തിനോടാണ്. നിർഭാഗ്യവശാൽ മുകളിൽ പ്രതിപാദിച്ചിട്ടുള്ള വിഷയങ്ങളുടെ ഉള്ളടക്കം വെളിപെടുത്താനോ, അരങ്ങത്തും അണിയറയിലും വേഷമിട്ടിരിക്കുന്ന കഥാപാത്രങ്ങളെയും, പുതിയ അപ്രതീക്ഷിത സമവാക്യങ്ങളെയും അനാവരണം ചെയ്യാനോ സമയമായിട്ടില്ല. എങ്കിലും ഒരിക്കിൽ കൂടെ മലങ്കരയിലെ ഓർത്തഡോക്സ്‌ വിശ്വാസി സമൂഹത്തിനോട്, OVS എന്താണ് എന്നും, ഞങ്ങളുടെ ആശയം, ശൈലി, മാധ്യമ പ്രചാരണം ഒക്കെ വിവരിക്കാനും അവസരമുണ്ടായത് ഭാഗ്യമായി കരുതുന്നു. ഓർത്തഡോക്സ്‌ വിശ്വാസ സംരക്ഷകൻ്റെ പേരിൽ വ്യാജ പേജുകൾ വഴി പരിശുദ്ധ കാതോലിക്കാ ബാവ തിരുമേനിക്കും പരിശുദ്ധ സഭയ്ക്കും, സഭയുടെ നേതൃ സ്ഥാനികൾക്കും എതിരെ വസ്‌തുതാവിരുദ്ധവും, അനാവശ്യവുമായ വിമർശനങ്ങൾ, പരിഹാസങ്ങൾ, അസത്യങ്ങൾ ഒക്കെ പ്രചരിക്കുന്നത് നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടാകാം. ഈ പറയുന്ന പേജുകളുമായോ, അതിൽ പറയുന്ന വിഷയങ്ങളുമായോ ഓർത്തഡോക്സ്‌ വിശ്വാസ സംരക്ഷകൻ എന്ന പ്രസ്ഥാനത്തിനു യാതൊരു ബന്ധമോ, യോജിപ്പോ ഇല്ല എന്ന് നിങ്ങൾക്ക് നല്ല ബോധ്യമുണ്ടാകും എന്ന് ശുഭാപ്‌തി വിശ്വാസം ഞങ്ങൾക്ക് എപ്പോഴുമുണ്ട്. എങ്കിലും ചിലരെയെങ്കിലും അത്തരം കുപ്രചാരണങ്ങൾ വഴി തെറ്റിക്കാനുള്ള സാഹചര്യം മുൻനിർത്തിയാണ് ഞങ്ങൾ കാര്യങ്ങൾ വ്യക്തമാക്കിയത്. OVS ഒഫീഷ്യൽ പേജ് ഇപ്പോൾ 25,000-ലധികം ഫോള്ളോവെഴ്‌സുള്ള ഒരു മികച്ച പേജാണ് (https://www.facebook.com/Orthodox.VishwasaSamrakshakan/). ഈ ജനപ്രീതി മുതലെടുക്കാൻ തക്കവണ്ണം ദുഷ്ട ശക്തികൾ ഈ പേജിൻ്റെ വ്യാജ പേജ് നിർമ്മിക്കുകയും, അതിലൂടെ അവാസ്തവും, അപകീർത്തികരവുമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്. ഇവിടെ ജനത്തിൻ്റെ സഹായവും സേവനവുമാണ് ഈ പ്രതിരോധത്തിന് അഭ്യര്ഥിക്കുന്നത്. അത്തരം പേജുകളോ, അവയിലെ വാർത്തകളോ ശ്രദ്ധയിൽ പെട്ടാൽ ദയവായി അത് കൂടുതൽ പ്രചരിപ്പിക്കാതെയും, അത്തരം മാലിന്യ കൂംബാരങ്ങളെ പരിപൂർണമായും നിർമാർജനം ചെയ്യാനായി ഉടനടി ” Page Report ” ചെയ്യുകയും വേണം.

നാളിതുവരെ പരിശുദ്ധ മലങ്കര സഭയോടും, പൗരസ്ത്യ കാതോലിക്കേറ്റിനോടും, മലങ്കര മെത്രാപ്പോലീത്തായുടെ നിലപാടുകളോടും അങ്ങേയറ്റം കൂറും, വിശ്വസ്തയും പുലർത്തി നിസ്വാർത്ഥയോടെ സഭയുടെ ക്ഷേമത്തിന് മുൻഗണന കൊടുത്ത് പ്രവർത്തിക്കുന്ന അച്ചടക്കമുള്ള പ്രസ്ഥാനമാണ് ഓർത്തഡോക്സ്‌ വിശ്വാസ സംരക്ഷകൻ (OVS). മലങ്കര സഭയുടെ കാതോലിക്കേറ്റിൻ്റെ കാവൽ പ്രസ്ഥാനമായി പ്രവർത്തിക്കുന്ന OVS-ന്, സഭയുടെ നേതൃത്വത്തിനോടുള്ള നിലപാടുകളും വിമർശനങ്ങളും, നിർദ്ദേശങ്ങളും അറിയിക്കാൻ വെബ്സൈറ്റ് (www.ovsonline.in), ഫേസ്ബുക് പേജ് എന്നിവയ്ക്കൊപ്പം നേരിലും അവസരമുള്ളപ്പോൾ, അതിന് ആർജവുമുള്ളപ്പോൾ ഇത്തരം നാലാംകിട, പോസ്റ്റുകൾ, കത്തുകൾ നിർമ്മിക്കാനും, പ്രചരിപ്പിക്കാനുമുള്ള നിലവാരം കാണിക്കില്ല. അതിൻ്റെ ആവശ്യവുമില്ല. ആയതിനാൽ സഭാ വിരുദ്ധരായ കുബുദ്ധികൾ ദുഷ്ടലാക്കോടെ പ്രചരിപ്പിക്കുന്ന ഇത്തരം പിതൃശൂന്യമായ വാറോലകളെ അർഹിക്കുന്ന അവജ്ഞയോടെ തള്ളികളഞ്ഞ്‌, ലോകം നിർണ്ണായക കാലഘട്ടത്തിൽ കടന്നു പോകുമ്പോൾ രാജ്യത്തിൻ്റെയും, പരിശുദ്ധ സഭയുടെയും, പരിശുദ്ധ കാതോലിക്കാ ബാവായുടേയും ധീരമായ നിലപാടുകൾക്കൊപ്പം നാം ഒന്നായി, നല്ല പൗരന്മാരായി. നല്ല മലങ്കര നസ്രാണിയായി, പരിശുദ്ധ സഭയ്‌ക്കൊപ്പും അണിനിരക്കണം എന്നും വീനീതമായി അഭ്യർത്ഥിക്കുന്നു.

എന്ന് ഓർത്തഡോക്സ്‌ വിശ്വാസ സംരക്ഷകൻ.
01/04/2020

Our Fb Page Link >>https://www.facebook.com/Orthodox.VishwasaSamrakshakan/