OVS - Latest NewsOVS-Kerala News

ചാത്തമറ്റം കർമ്മേൽ പള്ളി കണ്ടംപറ്റ് കേസിൽ കോടതി അലക്ഷ്യത്തിനു ഉത്തരവിട്ട് ബഹു: ഹൈക്കോടതി

ചാത്തമറ്റം കർമ്മേൽ പള്ളി കണ്ടംപറ്റ് കേസിൽ മുവാറ്റുപുഴ RDOക്കും പോത്താനിക്കാട് വില്ലേജ് ഓഫീസർക്കും കോടതി അലക്ഷ്യത്തിന് ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഉത്തരവായി. ഇനി സർക്കാർ വക്കീലിന് കോടതിയെ സഹായിക്കുന്ന ജോലി മാത്രം. മൂവാറ്റുപുഴ RDO യ്ക്കും, പോത്താനിക്കാട് വില്ലേജ് ഓഫീസർക്കും ഇനി സ്വന്തം നിലയിൽ ഹാജരാവുകയും പ്രൈവറ്റ് അഭിഭാഷകനെ നിയമിക്കുകയും വേണം. അങ്കമാലി ഭദ്രാസന മെത്രപ്പോലീത്ത യൂഹാനോൻ മാർ പോളികാർപ്പോസ്‌ സമർപ്പിച്ച കോടതിയലക്ഷ്യ ഹർജ്ജിയിലാണു നടപടി..പള്ളിയും വസ്തുവകകളും ഓർത്തഡോക്സ്‌ സഭക്ക് കൈമാറാൻ തയ്യാറാകാതിരുന്ന ആർ ഡി ഓ യുടെയും വില്ലേജ്‌ ഓഫീസറുടെയും നടപടി കോടതിയലക്ഷ്യമാണെന്ന് ഹൈക്കോടതിയുടെ സിംഗിൾ ബഞ്ച്‌ നേരത്തെ കണ്ടെത്തിയിരുന്നു. മേൽ നടപടികൾക്കായി ഡിവിഷൻ ബെഞ്ചിനു കൈമാറിയതിനെ തുടർന്നാണു ഇപ്പോൾ കോടതിയലക്ഷ്യ നടപടികൾക്ക്‌ നോട്ടീസ്‌ അയച്ചിരിക്കുന്നത്‌.

ഹർജിക്കാരനായ അങ്കമാലി ഭദ്രാസന മെത്രാപ്പോലീത്താ അഭി. വന്ദ്യ യൂഹാനോൻ മാർ പോളിക്കർപ്പോസ് തിരുമേനിക്ക് വേണ്ടി സീനിയർ അഭിഭാഷകൻ അഡ്വ. S ശ്രീകുമാറും, അഡ്വ.റോഷൻ ഡി അലക്സാണ്ടറും ഹാജരായി.