OVS - Latest NewsOVS-Kerala News

കോതമംഗലം കോളേജിലെ നിയമനങ്ങൾ കോടതി വിധികൾക്ക് വിധേയമായി മാത്രം

കോതമംഗലം MA College അസ്സോസിയേഷനിൽ ഉൾപ്പെട്ട എൻജിനീയറിംഗ് കോളേജിലെ അദ്ധ്യാപക അനദ്ധ്യാപക നിയമനം കോടതി ഉത്തരവിന് വിധേയമായേ ചെയ്യുകയുള്ളു എന്ന് അസ്സോസിയേഷൻ സെക്രട്ടറി കോടതിയിൽ ഉറപ്പ് കൊടുത്തു. ടി കോളേജ് അസ്സോസിയേഷനിലെ പ്രധാന ഷെയർ ഹോൾഡറായ കോതമംഗലം മാർത്തോമൻ ചെറിയപള്ളി വികാരിയാണ് ഹർജിക്കാരൻ. ടി കോളേജിൽ നിയമവിരുദ്ധമായും യുണിവേഴ്സിറ്റി, AICTE മാനദണ്ഡങ്ങൾ ലംഘിച്ച് ഇന്റർവ്യൂവും നിയമനങ്ങളും നടത്തുന്നു എന്നും, ആയവ നിരോധിക്കണം എന്നതാണ് ഹർജി. ടി ഹർജിയിൽ രണ്ടാഴ്ചക്കുള്ളിൽ യൂണിവേഴ്സിറ്റിയും, AICTE യും മറുപടി നൽകാനും ഉത്തരവായി.

മേൽപ്പടിക്കേസിൽ ടി അസ്സോസിയേഷൻ ഗവേണിംഗ് ബോർഡ് മെമ്പറായ കോതമംഗലം വി. മർത്തമറിയം വലിയ പള്ളി വികാരിയെയും, ടി അസ്സോസിയേഷൻ ജനറൽ ബോഡി അംഗത്തെയും കേസ്സിൽ വാദിയായി ചേരുന്നതിന് കോടതി അനുവദിച്ചു. ഹർജിക്കാർക്ക് വേണ്ടി സീനിയർ അഭിഭാഷകരായ അഡ്വ. S ശ്രീകുമാർ, അഡ്വ. ജോർജ് പൂന്തോട്ടം, അഡ്വ കുര്യൻ ജോർജ് കണ്ണന്താനം എന്നിവരും അഡ്വ. റോഷൻ ഡി അലക്സാണ്ടറും ഹാജരായി.