പത്തനാപുരം മാക്കുളം ഹെര്‍മോന്‍ ഓര്‍ത്തഡോക്സ് പള്ളിപ്പെരുന്നാളും കണ്‍വെന്‍ഷനും

അടൂര്‍ – കടമ്പനാട് ഭദ്രാസനത്തില്‍ മാര്‍ ബര്‍സൌമയുടെ നാമത്തില്‍ സ്ഥാപിതമായിരിക്കുന്ന ഏക ദേവാലയമായ പത്തനാപുരം മാക്കുളം ഹെര്‍മോന്‍ ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ ആണ്ടുതോറും നടത്തിവരാറുള്ള പെരുന്നാളും അനുബന്ധിച്ചുള്ള കണ്‍വെന്‍ഷനും 2020 ഫെബ്രുവരി 02 ഞായര്‍ മുതല്‍ 10 തിങ്കള്‍ വരെയുള്ള ദിവസങ്ങളില്‍ അനുഗ്രഹകരമായി കൊണ്ടാടുന്നു. പെരുന്നാളിന്‍റെ എല്ലാ ചടങ്ങുകളിലും വിശ്വാസികളായ എല്ലാവരും നേര്‍ച്ച കാഴ്ചകളോട് കൂടി വന്നു സംബന്ധിച്ചു അനുഗ്രഹം പ്രാപിക്കണമെന്ന് ഇടവക വികാരി റവ. ഫാ . ഷിജു ബേബി അറിയിക്കുന്നു  .

2020 ഫെബ്രുവരി 2 ഞായറാഴ്ച വി. കുര്‍ബ്ബാനക്ക് ശേഷം പെരുന്നാള്‍ കൊടിയേറ്റി.

ഫെബ്രുവരി 07 വെള്ളി രാവിലെ 9:15 മുതല്‍ 10:15 വരെ ജാഗരണ പ്രാര്‍ഥനയും 10:30 നു ഭദ്രാസന സെക്രട്ടറി റവ. ഫാ. സോളൂ കേ രാജു നയിക്കുന്ന ധ്യാനവും ഉണ്ടായിരിക്കുന്നതാണ്. വൈകുന്നേരം 6:00 സന്ധ്യാ പ്രാര്‍ഥനയും ഗാന ശുശ്രൂഷയും,  റവ. ഫാ. ജോണ്‍  ടി  വര്‍ഗീസ് കുളക്കടയുടെ വചന ശുശ്രൂഷയും, സമര്‍പ്പണ പ്രാര്‍ഥനയും ഉണ്ടായിരിക്കും.

ഫെബ്രുവരി 08 ശനി രാവിലെ 6:30 നു പ്രഭാത നമസ്കാരവും, തുടര്‍ന്ന്  റവ. ഫാ. ജോര്‍ജ് വര്‍ഗീസ്‌ ആനന്ദപ്പള്ളി അര്‍പ്പിക്കുന്ന വി. കുര്‍ബ്ബാനയുംഉണ്ടാകും.   വൈകുന്നേരം 6:00 നു സന്ധ്യാ പ്രാര്‍ഥനയും ഗാന ശുശ്രൂഷയും, ശ്രീമതി മെര്‍ലിന്‍ ടി മാത്യു, ചെങ്ങന്നൂര്‍ ന്റെ  വചന ശുശ്രൂഷയും ഉണ്ടായിരിക്കും.

ഫെബ്രുവരി 09 ഞായര്‍ രാവിലെ 7: 30 പ്രഭാത നമസ്കാരവും തുടര്‍ന്നു റവ. ഫാ . ഷിജു ബേബി വി. കുര്‍ബ്ബാനയും ഉണ്ടായിരിക്കും.  വൈകുന്നേരം 5:00 നു സന്ധ്യാ നംസ്കാരം അഭി. ഡോ. സഖറിയാസ് മാര്‍ അപ്രേം മെത്രാപ്പോലീത്ത യുടെ നേതൃത്വത്തില്‍.  തുടര്‍ന്നു ഭക്തി നിര്‍ഭരമായ റാസ യും, അത്താഴ വിരുന്നും ഉണ്ടായിരിക്കും.

ഫെബ്രുവരി 10 തിങ്കള്‍  രാവിലെ 7: 30 പ്രഭാത നമസ്കാരവും തുടര്‍ന്നു ഭദ്രാസന മെത്രാപ്പോലീത്ത അഭി. സഖറിയാസ് മാര്‍ അപ്രേം തിരുമനസ്സിന്റെ നേതൃത്വത്തില്‍ വി. മൂന്നിന്മേല്‍  കുര്‍ബ്ബാനയും ശേഷം പള്ളിക്ക് ചുറ്റും പ്രദക്ഷിണം , ആശീര്‍വാദം , കൊടിയിറക്ക്, നേര്‍ച്ച വിളമ്പു.

 

 

error: Thank you for visiting : www.ovsonline.in