കുറുപ്പംപടി മർത്തമറിയം പള്ളി മലങ്കര സഭയുടേതെന്ന് എറണാകുളം ജില്ലാകോടതി
കൊച്ചി: കുറുപ്പംപടി മർത്തമറിയം പള്ളി മലങ്കര സഭയുടേതെന്ന് എറണാകുളം ജില്ലാകോടതി. വിഘടിത യാക്കോബായ വിഭാഗം ട്രസ്റ്റിമാരെ കേസിൽ കക്ഷി ചേർക്കണമെന്ന ആവശ്യം കോടതി തള്ളി.![]()
അങ്കമാലി ഭദ്രാസനത്തിലെ പ്രമുഖ ദേവാലയങ്ങളിൽ ഒന്നും മലങ്കര സഭയിലെ തന്നെ ഏറ്റവും വലിയതുമായ കുറുപ്പംപടി വിശുദ്ധ മർത്തമറിയം പള്ളി മലങ്കര സഭയുടേത് തന്നെ എന്നതിൽ യാതൊരു സംശയവുമില്ലെന്ന് എറണാകുളം ജില്ലാ കോടതി. 1995-ലെ സുപ്രീംകോടതി വിധിക്ക് നിതാന്തമായ ഒ.എസ് 4/1979 കേസിൽ ഹാജരാക്കിയ 1064 പള്ളികളുടെ ലിസ്റ്റിൽ കുറുപ്പംപടി പള്ളിയും ഉൾപ്പെട്ടിട്ടുണ്ട് എന്ന് കോടതി വ്യക്തമാക്കി. സ്വതന്ത്രമായ ഭരണസംവിധാനമാണു ഉള്ളതെന്ന വിഘടിത യാക്കൊബായ ഹർജ്ജിക്കാരുടെ വാദം കോടതി തള്ളി.
ഈ പള്ളി സ്ഥാപിക്കപ്പെട്ടത് മലങ്കര സഭയിൽ വിഭാഗീയ തർക്കങ്ങൾ ഇല്ലാതിരുന്ന സമയത്താണെന്നും അതിനാൽ ഈ പള്ളി മലങ്കര സഭയുടെ അവിഭാജ്യ ഘടകമാണെന്നുമുള്ള ഓർത്തഡോക്സ് സഭയുടെ വാദം കോടതി അംഗീകരിച്ചു. ![]()
ട്രസ്റ്റികൾ എന്നുള്ള നിലയിൽ കേസിൽ കക്ഷി ചേരാൻ അപേക്ഷ സമർപ്പിച്ചവർ മലങ്കര സഭയുടെ 1934-ലെ ഭരണഘടന പ്രകാരമാണു തെരഞ്ഞെടുക്കപ്പെട്ടത് എന്നുള്ള ഒരു കേസ് അവർക്ക് ഇല്ലാത്തതിനാൽ അപേക്ഷ നിരസിക്കുകയാണെന്നും കോടതി വ്യക്തമാക്കി. ട്രസ്റ്റിമാരെന്ന നിലയിൽ കക്ഷി ചേരാൻ അപേക്ഷ സമർപ്പിച്ചവർ പള്ളിയുടെ സ്ഥലം ട്രസ്റ്റിമാരെന്ന വ്യാജേന തീറു വിറ്റുവെന്ന വികാരിയുടെ പരാതിയിൽ അന്വേഷണം നേരിട്ടു വരികയാണു.
| മലങ്കര സഭാ ന്യൂസ് Android Application → OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ |
https://ovsonline.in/latest-news/supreme-court-verdict-kandanad-church/
