OVS - Latest NewsOVS-Pravasi News

മോശയുടെ പേടകവും ദൈവം പത്തുകൽപ്പനകൾ നൽകിയ ഇടവും കണ്ടെത്തിയെന്ന് ചരിത്ര ഗവേഷകർ.

മോശയുടെ പേടകവും സീനായ് മലയിൽ ദൈവം പത്തുകൽപനകൾ നൽകുന്നതിനായി ഇരുന്ന പാറയും കണ്ടെത്തിയതായി ഗവേഷകർ. മോശയ്ക്ക് ദൈവത്തിൽ നിന്ന് സീനായ് മലയിൽവെച്ച് പത്തുകൽപനകൾ ലഭിച്ചുവെന്നാണ് വിശ്വാസം. ആ കൽപനകൾ രേഖപ്പെടുത്തിയ സാക്ഷ്യപ്പലക ലഭിച്ചയിടം കണ്ടെത്തിയെന്നാണ് ടെൽ അവീവ് സർവകലാശാലയിലെ ബൈബിൾ ഗവേഷകരുടെ അവകാശവാദം.

ബത്‌ഷെമേഷ് (Beth Shemesh, near Jerusalem) പട്ടണത്തിൽ നടത്തിയ പുരാവസ്തു പര്യവേഷണത്തിനിടെയാണ് 3100 വർഷം പഴക്കമുള്ള ദേവായലം കണ്ടെത്തിയതായി ഗവേഷകർ അവകാശപ്പെടുന്നത്. ബി.സി. 12-ാം നൂറ്റാണ്ടിലെ ദേവാലയത്തിൽ സാക്ഷ്യപ്പലകയ്ക്കായുള്ള പര്യവേഷണം ദശാബ്ദങ്ങളായി നടക്കുന്നുണ്ട്. ഇവിടെനിന്ന് കണ്ടെത്തിയ മറ്റുവസ്തുക്കളെക്കുറിച്ചും ഗവേഷകർ പല അവകാശവാദങ്ങളും നടത്തിയിട്ടുണ്ട്. കുഴിഞ്ഞ വൃത്താകൃതിയിലുള്ള രണ്ട് വലിയ കല്ലുകൾ ഒലിവിൽനിന്ന് വീഞ്ഞുണ്ടാക്കാൻ ഉപയോഗിച്ചിരുന്നതാവണമെന്ന് ഗവേഷകർ പറയുന്നു. മൃഗങ്ങളുടെ എല്ലുകളും പാത്രക്കഷ്ണങ്ങളും കപ്പുകളും ഇവിടെ പലതരത്തിലുള്ള ആചാരങ്ങളും അനുഷ്ഠിച്ചിരുന്നതിന് തെളിവാണെന്നും അവർ പറയുന്നു.

ഇവിടം ഒരു ദേവാലയമായിരുന്നുവെന്നതിന് പലതരത്തിലുള്ള തെളിവുകളും ലഭ്യമായിട്ടുണ്ടെന്നും ഗവേഷണത്തിന് നേതൃത്വം നൽകിയ പ്രൊഫസ്സൽ ഷ്‌ലോമോ ബുനിമോവിറ്റ്‌സ് (Prof. Shlomo Bunimovitz.) പറഞ്ഞു. പത്തുകൽപനകൾ നൽകാൻ ദൈവമിരുന്നുവെന്ന് കരുതുന്ന കല്ലിന് എട്ടരമീറ്റർ നീളമുണ്ട്. ഇരുഭാഗങ്ങളും കൊത്തിയൊരുക്കി ഇരിപ്പിടം പോലെ രൂപം നൽകിയിട്ടുമുണ്ട്. ഇതാണ് ഇരിക്കാനായുപയോഗിച്ച കല്ലാണിതെന്ന് കരുതാനുള്ള പ്രധാന കാരണം.

അവശിഷ്ടങ്ങളുടെ പ്രത്യേകയും അവിടെനിന്ന് കിട്ടിയ വസ്തുക്കളുടെ പ്രത്യേകതയും പരിശോധിക്കുമ്പോൾ ഇതൊരു സാധാരണ വാസസ്ഥലമായിരുന്നില്ലെന്ന് വ്യക്തമാണ്. പൂജകളും മറ്റും നിർവഹിച്ചിരുന്ന സ്ഥലമാണിതെന്നും പിന്നീടുണ്ടായ അധിനിവേശത്തിൽ നശിപ്പിക്കപ്പെട്ടതോടെ ഇത് മൃഗങ്ങളുടെ ആവാസകേന്ദ്രമായി മാറിയെന്നും ഗവേഷണത്തിന് ചുക്കാൻ പിടിച്ച ടെൽ അവീവ് യൂണിവേഴ്‌സിറ്റിയിലെ ഡോ. സ്വി ലെഡർമാൻ (Dr. Zvi Lederman) പറയുന്നു.

ബിസി 12-ാം നൂറ്റാണ്ടിൽ ഇവിടെ താമസിച്ചിരുന്ന ഫിലിസ്റ്റീനുകളാണ് ക്ഷേത്രം നശിപ്പിച്ചതെന്നാണ് കരുതുന്നത്. എന്നാൽ അതിന് തെളിവൊന്നുമില്ല. ഫിലിസ്റ്റീനുകളുടെ കേന്ദ്രമായിരുന്ന ടെൽ ബാത്താഷ് ഇവിടെനിന്ന് ഏഴുകിലോമീറ്റർ മാത്രം ദൂരത്താണ്. ഇസ്രയേലികൾക്കും ഫിലിസ്റ്റീനികൾക്കുമിടയിലുള്ള അതിർത്തിപ്പട്ടണമായിരുന്നു ടെൽ ബെത്താഷ് എന്നാണ് കരുതുന്നത്. മിക്കവാറും സംഘർഷങ്ങൾ ഇവിടം കേന്ദ്രീകരിച്ചായിരുന്നു നടന്നിരുന്നത്.

13. ബത്‌ഷെമെഷിലെ ജനങ്ങള്‍ വയലില്‍ ഗോതമ്പ് കൊയ്തുകൊണ്ടിരിക്കുകയായിരുന്നു. തലയുയര്‍ത്തി നോക്കിയപ്പോള്‍ കണ്ടത് കര്‍ത്താവിന്റെ പേടകമാണ്. അവര്‍ അത്യധികം ആനന്ദിച്ചു.
14. വണ്ടി ബത്‌ഷെമെഷുകാരനായ ജോഷ്വയുടെ വയലില്‍ ചെന്നുനിന്നു. ഒരു വലിയ കല്ല് അവിടെ ഉണ്ടായിരുന്നു. വണ്ടിക്കുപയോഗിച്ചിരുന്ന മരം വെട്ടിക്കീറി പശുക്കളെ ദഹനബലിയായി അവര്‍ കര്‍ത്താവിനു സമര്‍പ്പിച്ചു.
15 ലേവ്യര്‍ കര്‍ത്താവിന്റെ പേടകവും അതോടൊപ്പം സ്വര്‍ണയുരുപ്പടികള്‍ വച്ചിരുന്ന പെട്ടിയും താഴെയിറക്കി ആ വലിയ കല്ലിന്‍മേല്‍ വച്ചു. ബത്‌ഷെമെഷിലെ ജനങ്ങള്‍ അന്നു ദഹന ബലികളും ഇതരബലികളും കര്‍ത്താവിനു സമര്‍പ്പിച്ചു. (1 Samuel 6:13-15 )

പ.മാർത്തോമ്മാ ശ്ലീഹായുടെ തിരുശേഷിപ്പ് പത്മോസ് ദ്വീപില്‍ ; ചിത്രങ്ങള്‍ പുറത്തു വിടുന്നു