OVS - Latest NewsOVS-Kerala News

നിയമവാഴ്ച ഉറപ്പാക്കിയാൽ രാജ്യത്തിലും സഭയിലും സമാധാനം പുലരും: പരിശുദ്ധ കാതോലിക്കാ ബാവാ

നിരണം: നിയമവാഴ്ച ഉറപ്പാക്കിയാൽ സഭയിലും രാജ്യത്തും സമാധാനം പുലരുമെന്ന് പരിശുദ്ധ കാതോലിക്ക ബാവ പ്രസ്താവിച്ചു.പതിറ്റാണ്ടുകളായി തുടരുന്ന മലങ്കര സഭാ തർക്കത്തിൽ പരമോന്നത നീതിപീഠം പുറപ്പെടുവിച്ച അന്തിമ വിധി നടപ്പാക്കാത്തതിൽ പ്രതിഷേധിച്ചും വിഘടിത വിഭാഗം നടത്തുന്ന തുടർച്ചയായ നിയമലംഘനത്തിനും ആക്രമങ്ങൾക്കെതിരെയും മലങ്കര ഓർത്തഡോക്സ് സഭ നിരണം ഭദ്രാസനംസംഘടിപ്പിച്ച പ്രതിഷേധ മഹാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഭദ്രാസനാധിപൻ ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് അധ്യക്ഷനായിരുന്നു. സഭയുടെ ഔദ്യോഗിക വക്താവ് ഫാ ഡോ.ജോണ്സ്  എബ്രഹാം കോനാട്ട് മുഖ്യസന്ദേശം നൽകി. കൽക്കട്ട ഭദ്രാസനാധിപൻ ഡോ.ജോസഫ് മാർ ദിവന്നാസിയോസ്, മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ ബിജു ഉമ്മൻ,ഭദ്രാസന സെക്രട്ടറി ഫാ അലക്സാണ്ടർ ഏബ്രഹാം,മാനേജിങ് കമ്മിറ്റി അംഗങ്ങളായ ഫാ വർഗീസ് ജോർജ് ,ഫാ ജോൺ മാത്യു, ഡോ.മനു ഉമ്മൻ, ജൂബി പീടിയേക്കൽ,ഭദ്രാസന കൗൺസിൽ അംഗങ്ങളായ ഫാ കെ.എ വർഗീസ്, ഫാ ജോജി എം എബ്രഹാം, മത്തായി ടി വർഗീസ്, അഡ്വ പ്രദീപ് മാമൻ, സുനിൽ നിരവ്പൂലം, രഞ്ജി ജോർജ്, നിരണം പള്ളി വികാരി സാരി ഫാദർ വർഗീസ് മാത്യു, ട്രസ്റ്റി എം വി എബ്രഹാം, സെക്രട്ടറി കെ ബി മാത്യു, അസിസ്റ്റൻറ് വികാരി  ഫാദർ അനു ജോർജ് എന്നിവർ പ്രസംഗിച്ചു.

നേരത്തെ ആലംതുരുത്തി ജംഗ്ഷനിൽ നിന്ന് നിരണം പള്ളിയിലേക്ക് നടന്ന പ്രതിഷേധ റാലിയിൽ പതിനായിരങ്ങൾ പങ്കെടുത്തു. നിയമം നടപ്പിലാക്കാത്ത അധികാരികൾക്കെതിരെയുള്ള മുന്നറിയിപ്പായിരുന്നു പ്രതിഷേധ പ്രകടനം. റാലിക്ക് ഡോക്ടർ യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, ഭദ്രാസന സെക്രട്ടറി ഫാ അലക്സാണ്ടർ എബ്രഹാം, അസോസിയേഷൻ സെക്രട്ടറി അഡ്വക്കേറ്റ് ബിജു ഉമ്മൻ എന്നിവർ നേതൃത്വം നൽകി.