കോതമംഗലം പള്ളിത്തർക്കം: ജനപ്രതിനിധികൾ സത്യപ്രതിജ്ഞാ ലംഘനം നടത്തുന്നതായി പരാതി

കോതമംഗലം: ചെറിയപള്ളി തർക്കത്തിൽ ബഹു സുപ്രീം കോടതി വിധിക്കെതിരെ ജനപ്രതിനിധികൾ പ്രതിഷേധം നടത്തുന്നത് സത്യപ്രതിജ്ഞാ ലംഘനമാണെന്ന് ആക്ഷേപം. കോടതി വിധികൾ ഓർത്തഡോക്സ് സഭക്ക് അനുകൂലമായി വന്നതുമുതൽ ഇതിനെതിരെ കോതമംഗലം    എം ൽ എ ശ്രീ ആന്റണി ജോൺ, മുനിസിപ്പൽ ചെയർപേഴ്സൺ, വൈസ് ചെയർമാൻ, പ്രതിപക്ഷ നേതാവ്, കൗൺസിലർമാർ എന്നിവർ പ്രത്യക്ഷ സമരവുമായി യാക്കോബായ വിഭാഗത്തിന് വേണ്ടി കോടതിവിധിക്കെതിരെ സമരപരിപാടികളുമായി തെരുവിൽ ഇറങ്ങിയിരിക്കുകയാണ്. കോതമംഗലം താലൂക്കിൽപെട്ട മൂന്ന് ഗ്രാമപഞ്ചായത്തുകൾ കോടതിവിധി നടപ്പിലാക്കുന്നതിനെതിരെ പ്രമേയം പാസാക്കിയിരുന്നു.

കഴിഞ്ഞ ദിവസം ഹൈക്കോടതി വിധിക്കെതിരായി എം എൽ എ ആന്റണി ജോണിന്റെയും വിവിധ ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ കോതമംഗലം നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. കോടതി വിധിയെ ധിക്കരിച്ചും ഒരു സമുദായത്തിന് അനുകൂലമായും മറ്റൊരു സമുദായത്തിന് എതിരായും കോതമംഗലത്തെ വിവിധ ജനപ്രതിനിധികൾ നിരന്തരം നടത്തിവരുന്ന സമരാഭാസം ഭരണഘടനാ വിരുദ്ധമാണെന്നും സത്യപ്രതിജ്ഞാ ലംഘനമാണെന്നും നിയമ വിദഗ്ദ്ധർ ചൂണ്ടികാണിക്കുന്നു.

കോടതി വിധികൾക്ക് പുല്ലുവില എന്ന് പരസ്യമായി പ്രഖ്യാപിച്ച്, ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ നടത്തിവരുന്ന നിരാഹാര സത്യാഗ്രഹത്തിലും കോതമംഗലം താലൂക്കിലെ വിവിധ പഞ്ചായത്തുകളിലെ ജനപ്രതിനിധികൾ ഉൾപ്പെടെയുള്ള ആളുകൾ കോടതിവിധിയെ പരസ്യമായി വെല്ലുവിളിച്ചിരിക്കുകയാണ്. മാത്രമല്ല കോടതിവിധി നടപ്പാക്കാൻ പോലീസ് എത്തുന്ന പക്ഷം എന്ത് വിലകൊടുത്തും തടയുമെന്നും ജനപ്രതിനിധികൾ പ്രഖ്യാപിച്ചിട്ടുണ്ട്.

പിറവം ഓർത്തഡോക്സ് പള്ളി ആക്രമണം: 70 പേർക്കെതിരെ പോലീസ് കേസ്

error: Thank you for visiting : www.ovsonline.in