മലങ്കര സഭയുടെ പ്രതിഷേധസംഗമം നാളെ റാന്നിയിൽ

പത്തനംതിട്ട: സുപ്രീംകോടതിയിൽ നിന്ന് അനുകൂല വിധിയുണ്ടായിട്ടും മലങ്കര ഓർത്തഡോക്സ് സഭയ്ക്കു നീതി നിഷേധിക്കുന്നതിൽ പ്രതിഷേധിച്ചു നാളെ നിലയ്ക്കൽ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ റാന്നിയിൽ വിശ്വാസികളുടെ സംഗമം നടക്കുമെന്ന് ഭദ്രാസന സെക്രട്ടറി ഫാ.ഇടിക്കുള എം. ചാണ്ടി പത്രസമ്മേളനത്തിൽ അറിയിച്ചു. ഇട്ടിയപ്പാറ മാർ ഗ്രീഗോറിയോസ് കാതോലിക്കേറ്റ് സെന്ററിൽ ഉച്ചകഴിഞ്ഞ് 2.30 ന് ചേരുന്ന സമ്മേളനം തുമ്പമൺ ഭദ്രാസനാധിപൻ കുര്യാക്കോസ് മാർ ക്ലീമിസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും.

യോഗത്തിൽ നിലയ്ക്കൽ ഭദ്രാസനാധിപൻ ഡോ. ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. ഫാ.ഡോ.വർഗീസ് വർഗീസ്, റവ, തോമസ് പോൾ റമ്പാൻ എന്നിവർ മുഖ്യ പ്രഭാഷണം നടത്തും.

സഭാ വൈദിക ട്രസ്റ്റി ഫാ.ഡോ.എം.ഒ ജോൺ, അസോസിയേഷൻ സെക്രട്ടറി. ബിജു ഉമ്മൻ എന്നിവർ പ്രസംഗിക്കും. ഫാ.ടി കെ തോമസ്, മാത്യൂസ് മാടത്തേത്ത് എന്നിവർ പ്രമേയങ്ങൾ അവതരിപ്പിക്കും.  സമ്മേളനത്തിന് മുന്നോടിയായി രണ്ടിന് കീക്കോഴൂർ കുരിശടിയിൽ നിന്നും വാഹനറാലി ആരംഭിക്കും.

സമാധാനമുണ്ടാക്കാൻ യോജിച്ച സമയം; വിശ്വാസികളുടെ പ്രാർത്ഥനയും പിന്തുണയുമാണ് ശക്തി: പരിശുദ്ധ ബാവ.

error: Thank you for visiting : www.ovsonline.in