OVS - Latest NewsOVS-Kerala News

“കൈകാര്യം ചെയ്യുമെന്ന്” ഭീഷണിയുയർത്തി യാക്കോബായ വിഭാഗത്തിൻ്റെ വൈദിക വേഷധാരി സെക്രട്ടേറിയറ്റ് പടിക്കൽ

ബഹുമാനപ്പെട്ട സുപ്രീംകോടതി വിധികൾ മലങ്കര സഭയിലെ പള്ളികളിൽ നടപ്പാക്കുന്നതിൽ വിളറി പൂണ്ട വിഘടിത യാക്കോബായ വിഭാഗം സമൂഹത്തിൽ ആക്രമം അഴിച്ചുവിടുന്നു. വിഘടിത യാക്കോബായ നേതൃത്വത്തിൻ്റെ നിർദ്ദേശമനുസരിച്ചാണ് ഈ ആക്രമണങ്ങൾ എന്ന ഓർത്തഡോക്സ് സഭയുടെ ആരോപണങ്ങൾ ശരിവച്ചുകൊണ്ട് വിഘടിത യാക്കോബായ വിഭാഗം ഒരു മെത്രാൻ്റെ നേതൃത്വത്തിൽ ഗവണ്മെന്റ് സെക്രട്ടേറിയറ്റ് പടിക്കൽ നടത്തുന്ന (പറ്റിക്കൽ) സമരപന്തലിൽ ഒരു പുരോഹിത വേഷധാരിയുടെ പ്രസംഗ വിഡിയോ സോഷ്യൽ മീഡിയായിൽ വൈറലായി കഴിഞ്ഞു.

പ്രസംഗത്തിൻ്റെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെ — “നെച്ചൂരിലെ ചുണകുട്ടന്മാരായിരിക്കുന്ന യാക്കോബായ സുറിയാനി സഭയുടെ ചെറുപ്പക്കാര് നെച്ചൂരിലെ മെത്രാൻകക്ഷിക്കാരെ കൈകാര്യം ചെയ്തിട്ടാണ് തിരുവനന്തപുരം സെക്രട്ടേറിയറ്റ് പടിക്കലേക്ക് കടന്നു വന്നിരിക്കുന്നത്. ഇത് പോലെയുള്ള ചുണകുട്ടന്മാരായ യാക്കോബായ സുറിയാനി സഭയുടെ യൂത്ത് അസോസിയേഷൻ്റെ പ്രവർത്തകര് വരും ദിവസങ്ങളിൽ ഈ നിയമം കൈയിലെടുക്കാതിരിക്കുവാൻ ബഹുമാനപ്പെട്ട സർക്കാര് ഈ ന്യായമായി ഉന്നയിക്കുന്നതായ ഈ കാര്യത്തിൽ വ്യക്തമായ പരിഹാരം ഉണ്ടാക്കിക്കൊണ്ട് തീർക്കുന്നില്ലാ എങ്കിൽ മെത്രാൻ കക്ഷിക്കാരനെ കൈകാര്യം ചെയ്യാൻ ഞങ്ങടെ സഭക്ക് അറിയാമെന്നുള്ള ഒരു താക്കീത് നൽകാൻ ഈ സന്ദർഭം വിനിയോഗിക്കുകയാണ്, ഇവിടെ കടന്നു വന്ന മുഴുവൻ യൂത്ത് അസ്സോസിയേഷൻ്റെ പ്രവർത്തകരെയും അഭിവന്ദ്യ തിരുമേനിക്ക് വേണ്ടി ആത്മാർത്ഥമായിട്ട് സ്വാഗതം ചെയ്യുന്നതോടൊപ്പം കടന്നുവന്നതിലുള്ള നന്ദി അറിയിച്ചുകൊണ്ട് നിർത്തുന്നു. നന്ദി നമസ്കാരം.” കേട്ട് നിന്ന അന്ത്യോഖ്യ ഭക്തന്മാർ ഉറക്കെ “അന്ത്യോക്യ മലങ്കര ബന്ധം നിണാൾ വാഴട്ടേ… അന്ത്യോക്യ മലങ്കര ബന്ധം നിണാൾ വാഴട്ടേ…” എന്ന ആർത്തു വിളിക്കുന്നതും വിഡിയോയിൽ കാണാം.

വടവുകോട് വിശ്വാസികളെ പള്ളിക്കുള്ളിൽ മർദിച്ചു ……ദേവലോകത്തു കുരിശടി തകർത്തു ….അമയന്നൂർ പള്ളിയുടെ കുരിശടി തകർത്തു , പ. പരുമല തിരുമേനിയുടെ ഫോട്ടോ നിലത്തിട്ടു ചവുട്ടി റോഡിലേക്ക് എറിഞ്ഞു ……..മണിക്കൂറുകൾക്കുളിൽ മലങ്കര സഭയുടെ മേൽ യാക്കോബായ സിറിയൻ ഭീകരത …കണ്ണടച് മലയാള മാധ്യമങ്ങൾ ….കയ്യേറ്റത്തിന് പിന്തുണ അറിയിച്ചും , അക്രമം നടത്തുന്നവരെ പോയി കണ്ടു വോട്ട് ബാങ്ക് നോക്കുന്ന രാഷ്ട്രീയനേതാക്കൾ …..അക്രമികളെ നിയമത്തിനു മുന്നിൽ കൊണ്ട് വരാതെ തേർവാഴ്ചകൾ കണ്ണടച്ച് സർക്കാരും പൊലീസും …യാക്കോബായ വൈദികന്റെ വേഷമിട്ട കുപ്പായധാരി തിരുവനന്തപുരത്തു അക്രമ പ്രോത്സാഹനവും പ്രേരണയും നിയമസഭാ മന്ദിരത്തിന്റെ മുന്നിൽ വെച്ച് പരസ്യമായി നൽകുന്നു …മലങ്കര സഭ വിശ്വാസികളെ ആക്രമിച്ചും കൊലപ്പെടുത്തിയും നിയമം നടപ്പാക്കുന്നത് തടയാൻ പഴയ കാല അനുഭവങ്ങൾ കോർത്തിണക്കി യുവാക്കളെ ആവേശപ്പെടുത്തുന്നു …മണിക്കൂറുകൾക്കുളിൽ അവർ മലങ്കര സഭയുടെ കുരിശടികൾ രാത്രിയുടെ മറവിൽ പല സ്ഥലത്തു തകർത്തു വൈദികന്റെ വാക്കുകൾ പൂർതീകരിച്ചു …വടവുകോട് മലങ്കര സഭയിലെ രണ്ടു വിശ്വാസികളുടെ തല തല്ലി പൊട്ടിച്ചു …ഈ വൈദികൻ അക്രമ ആഹ്വാനം മൂക്കിന്റെ തുമ്പത്തു വെച്ച് നടത്തിയിട്ടും കേൾക്കാതെ പോകുന്ന സർക്കാരും പോലീസും……ഒരു വാർത്തയും കൊടുക്കാതെ മാധ്യമങ്ങൾ ….

Posted by Indian Orthodox Sabha-Media Wing on Sunday, 10 November 2019

കേരള സർക്കാർ വിഘടിത യാക്കോബായ വിഭാഗത്തിൻ്റെ ആക്രമണങ്ങൾക്ക് കൂട്ടു നിൽക്കുന്നു എന്ന ആരോപണത്തിന് ആക്കം കൂട്ടുന്നതാണ് ഭരണസിരാ കേന്ദ്രത്തിൻ്റെ മുന്നിൽ നിന്നുപോലും കൊലവിളി നടത്താൻ ഈ ആക്രമികൾക്ക് കഴിയുന്നത്. സമൂഹത്തിൽ മതത്തിൻ്റെ പേരിൽ ഇങ്ങനെയുള്ള പരസ്യമായ കലഹത്തിനും കലാപത്തിനും ആക്രമണങ്ങൾക്കും ഉള്ള ആക്രോശങ്ങൾ അതും കേരളത്തിൻ്റെ ഭരണാസിരാ കേന്ദ്രത്തിൻ്റെ മുന്നിൽ നിന്ന് പോലും ഉണ്ടായിട്ട് ഒരു നിയമ നടപടിയും സ്വീകരിക്കാത്തത് സർക്കാർ – യാക്കോബായ അവിശുദ്ധ കൂട്ടുകെട്ടാണ് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കഴിഞ്ഞ ദിവസം കേരളാ മുഖ്യമന്ത്രി വിഘടിത യാക്കോബായ തലവനെ കാണാൻ കോതമംഗലത്ത് പോയിരുന്നു. മുഖ്യമന്ത്രിയുടെ കൂടെ വിഘടിത യാക്കോബായ മുൻ ഭാരവാഹി പോയതിനെ വിമർശിച്ച് ഒരു വിഘടിത മെത്രാൻ തന്നെ പരസ്യമായി രംഗത്ത് വന്നിരുന്നു.

കഴിഞ്ഞ ദിവസം വടവുകോട് പള്ളിയിൽ ഓർത്തഡോക്സ് സഭാ വിശ്വാസികൾക്കു നേരെ ഉണ്ടായ വധശ്രമവും വിഘടിത യാക്കോബായ നേതൃത്വത്തിൻ്റെ ആഹ്വാനം അനുസരിച്ചാണ് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സിസിടിവി ദൃശ്യങ്ങൾ ഉണ്ടായതു കൊണ്ട് പൊലീസിന് അക്രമികളിൽ ചിലരെ അറസ്റ് ചെയ്യേണ്ടി വന്നു. ഇല്ലെങ്കിൽ ആ പ്രതികളെയും ഒരു പക്ഷെ അറസ്റ് ചെയ്യാൻ പോലീസ് മടി കാണിച്ചേനെ. കോതമംഗലം ചെറിയ പള്ളി വികാരി തോമസ് പോൾ റമ്പാച്ചാനെയും മറ്റ്‌ വൈദികരെയും വിശ്വാസികളെയും പോലീസിൻ്റെ കണ്മുന്നിൽ വധിക്കാൻ ശ്രമിച്ച ആക്രമികളേ അറസ്റ് ചെയ്യാൻ ഇത് വരെയും പോലീസ് തയ്യാറായിട്ടില്ല.

സമൂഹത്തിൽ അരാജകത്വം സൃഷ്ടിച്ച്‌ കലഹവും കലാപവും ഉണ്ടാക്കുന്നവർക്കെതിരെയും, ഇതിനെതിരെ യാതൊരു നടപടിയും സ്വീകരിക്കാത്ത സർക്കാർ നിലപാടിനെതിരെയും നിയമപരമായി കോടതിയെ സമീപിക്കുമെന്ന് ഓർത്തഡോക്സ് സഭാ നേതൃത്വം വ്യക്തമാക്കി. ഇതിനിടെ ഓർത്തഡോക്സ് സഭ ബഹുമാനപ്പെട്ട സുപ്രിംകോടതി വിധി നടപ്പാക്കാത്ത സർക്കാർ ഉദ്യോഗസ്ഥർക്കെതിരെയും വിഘടിത യാക്കോബായാ നേതൃത്വത്തിനെതിരെയും സമർപ്പിച്ച കോടതിയലക്ഷ്യ ഹർജി ഈ മാസം പതിനെട്ടാം തിയതി തിങ്കളാഴ്ച സുപ്രിം കോടതി പരിഗണിക്കും.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ

മലങ്കര സഭയിലെ തർക്കം വിശ്വാസപരമല്ല: