നിരണം പള്ളിയിലെ പുരാരേഖകൾ പരിശോധിക്കാൻ പുരാരേഖ വകുപ്പ്

തിരുവല്ല: നിരണം സെൻറ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ സൂക്ഷിച്ച പുരാരേഖകൾ പരിശോധിക്കാൻ പുരാരേഖ വകുപ്പ് ഡയറക്ടർ എത്തി. ഇതുവരെ വായിച്ചെടുക്കാൻ പറ്റാത്ത 2400 താളിയോലകൾ ഉൾപ്പെടെ ഒട്ടേറെ വസ്തുക്കളാണ് പള്ളിയുടെ 600 വർഷം പഴക്കമുള്ള നെൽപ്പുരയിൽ സൂക്ഷിച്ചിരിക്കുന്നത്. പഴയ വട്ടെഴുത്തിലുള്ള ശിലാഫലകങ്ങൾ, ഒരു നൂറ്റാണ്ടു മുൻപ് ഇപ്പോഴത്തെ പള്ളി നിർമിക്കാനായി പൊളിച്ചുനീക്കിയ പഴയ പള്ളിയുടെ ഭാഗങ്ങൾ, പഴയ വിളക്കുകൾ, ചീനഭരണികൾ തുടങ്ങി അപൂർവമായ ഒട്ടേറെ സാധനങ്ങളുടെ ശേഖരമാണ് പള്ളിയിലുള്ളത്.

താളിയോലകളിലെ എഴുത്തുകൾ പഴയ മലയാള ലിപിയിലാണ് എഴുതിയിരിക്കുന്നത്. ഇവ വായിച്ചെടുക്കുകയും സംരക്ഷിക്കുകയും ചെയ്യുക എന്നതാണ് ആദ്യ ദൗത്യം. മാത്യു ടി.തോമസ് എം എൽ എ, വികാരി ഫാ. വർഗീസ് മാത്യു, സഹവികാരി ഫാ. അനു ജോർജ്, ട്രസ്റ്റി എം. വി. ഏബ്രഹാം എന്നിവർ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനുമായി നടത്തിയ ചർച്ചയെ തുടർന്നാണ് പരിശോധന നടത്താൻ തീരുമാനിച്ചത്.

ഒരു കാലത്ത് കടലായിരുന്ന പ്രദേശമായിരുന്നു നിരണമെന്നും പിന്നീട് കടൽ പിൻമാറി കടപ്പുറമായി മാറിയെന്നും വിദേശ സഞ്ചാരികളും വ്യാപാരികളും സന്ദർശിച്ചിരുന്ന പ്രദേശവുമായിരുന്നു എന്നാണ് ചരിത്രം. എന്നാൽ ബന്ധപ്പെട്ട ചരിത്രം പര്യവേക്ഷണം നടത്താനോ കണ്ടെത്താനോ ഉള്ള ശ്രമങ്ങളൊന്നും ഇതുവരെ നടത്തിയിട്ടില്ല.

മലങ്കര സഭയുടെ മാതൃദേവാലയമായ നിരണം പള്ളി ; ചരിത്രത്തിലൂടെ

Facebook
error: Thank you for visiting : www.ovsonline.in