OVS - ArticlesOVS - Latest News

യാക്കോബായക്കാരാ ഒന്ന് തിരിഞ്ഞു നോക്കൂ….

ഇന്ന് യാക്കോബക്കാർ എന്ന് പറയുന്ന മറുവിഭാഗം സമൂഹ മധ്യത്തിലും സോഷ്യൽ മീഡിയ രംഗങ്ങളിലും മലങ്കര ഓർത്തഡോക്സ്‌ സഭയെ ഈ വിധിയുടെ അടിസ്ഥാനത്തിൽ അവഹേളിക്കുവാനും, കള്ളങ്ങൾ മാത്രം പിന്നെയും പറഞ്ഞു ഒരു സമൂഹത്തെ തന്നെ തെറ്റിധരിപ്പിക്കുവാനും ശ്രെമിച്ചുകൊണ്ടേയിരിക്കുന്നു. എന്തായിരുന്നു ഇങ്ങനെ ഒരു വിധിയിലെക്കു നയിച്ച കാരണം എന്ന് അറിയണമെങ്കിൽ കൊറേ അധികം പിന്നിലേക്കു ഒന്ന് മറുവിഭാഗം പോകുന്നത് നല്ലതായിരിക്കും. സത്യത്തിൽ പാരമ്പര്യം നിങ്ങൾ വിളിച്ചു കൂവുകയും അതിൽ ജീവിക്കുന്നു എന്നുപറയുകയും ചെയുമ്പോൾ ചരിത്രം എന്തായിരുന്നു എന്ന് പോലും മനസിലാകാത്ത ഒരു ജനതയാണ് എന്ന് പറയുവാൻ ഒരു മടിയും തോന്നുന്നില്ല. എന്തായിരുന്നു ഒരു കാലത്തു ഇരു വിഭാഗങ്ങളുടെ മുന്നിലുള്ള സാധ്യതകൾ.

1995-ലും 2001-ലും പാത്രിയര്കീസ് ആദ്യവും രണ്ടാമതും വന്നപ്പോളും 2017 വിധി വരുന്നതിനു തൊട്ടു മുൻപും സാധ്യതകൾ ഉണ്ടായിരുന്നു. ഇനിയും പരിശുദ്ധ കാതോലിക്കാ ബാവാ ശ്രമിച്ചാലും കോടതി വിധി വഴി അല്ലാത്ത ഒരു യോജിപ്പ് ഇനി സാധ്യമല്ല. കാരണം 2017 വിധി അങ്ങനെ ഉള്ളതാണ്. സത്യത്തിൽ ഇത് യാക്കോബായ വിഭാഗം ചോദിച്ചു വാങ്ങിയ വിധി ആണ്. അതിനു ഓർത്തോഡോസ്‌കാരെ ഇപ്പൊ പഴിച്ചിട്ടു ഒരു കാര്യവും ഇല. കാരണം കോലഞ്ചേരി പള്ളിയിൽ ഹൈ കോടതി വിധി വന്നു കഴിഞ്ഞപ്പോ അന്നത്തെ മുഖ്യൻ ഉമ്മൻ ചാണ്ടി ഇടപെട്ട് ചർച്ച ചെയതു ഒരു സാധ്യത ഉണ്ടാക്കി അതിൽ ഇരു വിഭാഗവും സൈൻ ചെയ്തതാണ്. 5 കോടിയും കോട്ടൂർ പള്ളിയും നിങ്ങൾക്കു തരാൻ സമ്മതിച്ചതും ആണ്. അന്ന് രണ്ടു കോടി തനിക്കു വ്യക്തിപരമായി ആയി കിട്ടണം എന്ന് വാശി പിടിച്ചു ആ എഗ്രിമെന്റ് ഏകപക്ഷീയമായി പിൻവലിച്ചു സുപ്രീം കോടതിയിൽ കേസും ആയി പോയത് ഇന്നത്തെ ശ്രഷ്ട ബാവ ആണ്. ആ അതി ബുദ്ധി ആണ് 2017 വിധി ആയി യാക്കോബായ വിഭാഗത്തിൻ്റെ അടിവേര് മാന്തി എടുത്തത്. ഇല്ലെങ്കിൽ ആ വിധി തന്നെ ഉണ്ടാകില്ലായിരുന്നു. മിക്ക പള്ളികളും ഇതുപോലെ വീതം വച്ച് പിരിഞ്ഞേനെ. ജൂലൈ 3-ലെ വിധിയിൽ കൃത്യമായി പറഞ്ഞിട്ടുണ്ട് ഈ പറഞ്ഞ വിധി നടപ്പാക്കുന്നതിലൂടെ അല്ലാതെ മറ്റൊരു മാർഗത്തിലും ഇത് പരിഹരിക്കാൻ പാടില്ല എന്ന്. ഇനിയും പരിശുദ്ധ കാതോലിക്കാ ബാവാ ചർച്ച ചെയ്താലും ആരെങ്കിലും കൊണ്ട് പോയി ഒരു കേസ് നാളെ കൊടുത്താൽ അതോടെ ആ ചർച്ചയുടെ തീരുമാനം അവിടെ കഴിയും.

പിന്നെ സ്നേഹം ഉള്ള യാക്കോബായ സഹോദരങ്ങളോട് പരി. പാത്രിയര്കീസ് ബാവായെ സ്രേഷ്ടനേക്കാൾ കൂടുതൽ ഓർത്തോഡോസ്‌കാർ ബഹുമാനിക്കുന്നുണ്ട്. ഭരണഘടനാ അനുസൃതമായി മാത്രം. ആ സ്ഥാനത്തു നിന്നാൽ ആ ബഹുമാനം എന്നും ഉണ്ടാകുകയും ചെയ്യും. അതുകൊണ്ടാണല്ലോ 58-ൽ ഭരണഘടനാ അനുസൃതമായി സ്വീകരിച്ചിട്ടും 64-ൽ നടന്ന കാതോലിക്കാ വാഴ്ചക്ക് ഗംഭീരമായി സ്വീകരിച്ചു കൊണ്ടുവന്നത്. അത് ഇനി എന്നും അങ്ങനെ തന്നെ ഉണ്ടാകും. എന്നാൽ മലങ്കര സഭയുടെ ലൗകീക ഭരണത്തിൽ ഒരു കാരണവശാലും പാത്രിയര്കീസ് ബാവായെ ഇടപെടീക്കാൻ ജീവനുള്ള കാലം ഒരു ഓർത്തോഡോസ്‌കാരനും സമ്മതിക്കില്ല. ഉദാഹരണത്തിനു ഇന്ന് വിദേശത്തുള്ള ഇന്ത്യയിലെ യാക്കോബായ പള്ളികൾ പാത്രിയര്കീസിനു കീഴിൽ ആണ്. അവിടെ സ്രേഷ്ടന് ഒരു അവകാശവും ഇല്ല എന്നാണ് പാത്രിയര്കീസ് തന്നെ പറയുന്നത്. അതുപോലെ ഭരണഘടനാ അനുസൃതമല്ലാതെ മെത്രാന്മാരെ വാഴിച്ചു ഇങ്ങോട്ടു വിടുന്ന 70-കളിലെ പോലത്തെ പരിപാടികൾ ഒന്നും ഇനി നടക്കാൻ പോകുന്നില്ല. അന്ത്യോക്യൻ സുറിയാനി സഭയുടെ മേലധ്യക്ഷനായി പാത്രിയര്കീസിനെ അംഗീകരിക്കും. എന്ന് വച്ചാൽ ഓറിയന്റൽ ഓർത്തഡോക്സ്‌ സഭകളിലെ സമന്മാരിൽ മുൻപൻ എന്ന സ്ഥാനം. അതിലധികം മുടക്കും ഉടക്കും ഒക്കെ ആയി വന്നാൽ ഇവിടെ ആരും ചെവിക്കൊള്ളാൻ പോകുന്നില്ല.

പിന്നെ ഇപ്പൊ വിശാലമായ ആയ ഒരു കോടതി വിധി വന്നിട്ടുണ്ട്. ആ വിധി 100% ഓർത്തഡോക്സ്‌ സഭക്ക് അനുകൂലം ആണ് എന്ന് വിവരമുള്ള എല്ലാവര്ക്കും അറിയാം ഈ പറഞ്ഞ സ്രേഷ്ടനും ഗ്രീഗോറിയോസ് തിരുമേനിക്കും എനിക്കും നിങ്ങൾക്കും ഒക്കെ അത് വ്യക്തമായി അറിയാം. കേസിൽ പെട്ട 100% പള്ളികളും നിങ്ങൾക്കു നഷ്ടപ്പെടും എന്ന കാര്യവും നിങ്ങൾക്കും അറിയാം. അപ്പൊ ചർച്ച ചെയ്യുക എന്നുള്ളത് ഓർത്തഡോക്സ്‌ സഭയെ സംബന്ധിച്ച് ആവശ്യം ഉള്ള ഒരു കാര്യമേ അല്ല. ആവശ്യം യാക്കോബായക്കാർക്കാണ്. ചർച്ച ചെയ്തു സഭ രണ്ടാക്കാൻ ആണ് ചില യാക്കോബായക്കാരുടെയും ആഗ്രഹവും. നിങ്ങളുടെ മെത്രാന്മാരുടെ ആഗ്രഹവും അത് തന്നെ ആണ്. കാരണം അവരുടെ കുപ്പായവും തൊഴിലും സംരെക്ഷിക്കണമല്ലോ. എന്നാൽ ഈ കോടതി വിധിക്കു ശേഷം ചർച്ച ചെയ്യേണ്ട ആവശ്യമേ ഓർത്തഡോക്സ്‌ സഭക്ക് ഇല്ല. തന്നെയും അല്ല ഓർത്തഡോക്സ്‌ സഭയുടെ അജണ്ട സഭ യോജിക്കുക എന്നത് മാത്രമാണ്. അപ്പൊ ചർച്ച എപ്പോളും ആ വഴിക്കു ആയിരിക്കുമല്ലോ സ്വാഭാവികം ആയിട്ടും. അങ്ങനെ ഉണ്ടാകുന്ന ചർച്ചയിൽ 2017 വിധിയും 34 ഭരണഘടനയും അനുസരിച്ചു അല്ലാത്ത ഒരു യോജിപ്പിനു ഓർത്തഡോക്സ്‌ സഭ തയ്യാറാവില്ല. അതിനു കാരണം അങ്ങനെ കോടതി വഴി അല്ലാതെ യോജിച്ചതിന്റെ അനുഭവം 58 -ൽ ഞങ്ങൾ പഠിച്ചു എന്നത് തന്നെ ആണ്. അന്ന് ഒരു മാന്യതയും ഇല്ലാതെ പറ്റിച്ചപ്പോൾ ഓർത്തില്ലേ കാലം ഒരിക്കൽ കണക്കു ചോദിക്കും എന്ന്.

ഇനിയും ചർച്ച ആക്ട് എന്ന് പറഞ്ഞു കുറേ യാക്കോബായക്കാർ നടക്കുന്നുണ്ട്. മക്കാബി റമ്പാൻ അല്ലാതെ സകല ആളുകൾക്കും അറിയാം അത് നടക്കാൻ പോകുന്നില്ല എന്ന്. ഇത്രയും വ്യക്തമായി വിധി വന്നിട്ടും വെറും ന്യൂന പക്ഷമായ യാക്കോബായക്കാരെ പ്രീണിപ്പിക്കാൻ ശ്രമിക്കുന്ന സർക്കാരുകൾ ബഹുഭൂരിപക്ഷമായ കത്തോലിക്കാ സഭയെയോ ഓർത്തഡോക്സ്‌ സഭയെയോ പിണക്കി ”church act” കൊണ്ടുവരും എന്ന് വിശ്വസിക്കുന്നവർ വിഡ്ഢികളുടെ സ്വർഗത്തിൽ ആണ് എന്ന് ഉറപ്പായി പറയാൻ കഴിയും. എന്ന് മാത്രമല്ലാ ചർച്ച ആക്റ്റിനെ ഏറ്റവും എതിർക്കുന്നത് യാക്കോബായ മെത്രാന്മാർ തന്നെ ആണ്. മക്കാബി റമ്പാനോട് ചോദിച്ചാൽ അദ്ദേഹം സമ്മതിക്കും ആ കാര്യം. കാരണം യാക്കോബായ സഭക്ക് കണക്കോ കാര്യങ്ങളോ ഇല്ല എന്നത് തന്നെ.

യാക്കോബായ വിഭാഗത്തിനു ഇനി മുന്നിൽ രണ്ടു വഴി മാത്രമാണ് ഉള്ളത്. ഒന്ന് കോടതി വിധിയും 34-ഉം അംഗീകരിച്ചു മാന്യമായി യോജിക്കുക. ഏറ്റവും നല്ല മാർഗം അതാണ്. നിങ്ങളുടെ ആളുകൾക്കോ അച്ചന്മാർക്കോ ഒരു പ്രശ്നവും അതുകൊണ്ടു ഉണ്ടാകാൻ പോകുന്നില്ല. എന്നാൽ നിങ്ങളുടെ മെത്രാന്മാർ അസോസിയേഷനിൽ മത്സരിച്ചു ജയിക്കേണ്ടി വരും. അല്ലെങ്കിൽ വെറും എപ്പിസ്കോപ്പ ആയി നടക്കേണ്ടി വരും. (ഇപ്പോളും മിക്കവർക്കും ഭദ്രാസന ചുമതല ഒന്നും ഇല്ലലോ) എന്നാലും ഈ ഒരു കാര്യംകൊണ്ടു തന്നെ അവര് യോജിക്കാൻ സമ്മതിക്കില്ല.

അടുത്തത് നിങ്ങൾ പറയുന്ന പിരിഞ്ഞു മാറുക എന്നതാണ്. നിങ്ങളുടെ മെത്രാച്ചന്മാർക്കു ഇതായിരിക്കും ഇഷ്ടം. കാരണം അവരുടെ സ്ഥാനവും കട്ട് തീറ്റയും മുറപോലെ നടക്കും. നഷ്ടം പാവപെട്ട യാക്കോബായക്കാർക്കു മാത്രം. കാരണം കേസിൽ പെട്ട 1064 പള്ളികളിൽ നിന്നും യാക്കോബായക്കാർ പുറത്താകും എന്നുള്ളത് 101% ഉറപ്പാണ്. (ഇന്ന് അത് ഏതാണ്ട് 1600 പള്ളികളോളം വരും. ആ ലിസ്റ്റ് 2001 ൽ  ജസ്റ്റിസ് മളിമട്ടിന് കൊടുത്തതു തന്നെ സ്രേഷ്ടന്റെ മറ്റൊരു അതിബുദ്ധി).

യോജിപ്പാണ് ഏറ്റവും നല്ല മാർഗം അതാണ് ക്രിസ്തീയതയും. ഏതായാലും രണ്ടുകൂട്ടരും കൂടി കേസ് നടത്തി വിധി വന്നു. ആ വിധി അംഗീകരിക്കുക യോജിക്കുക. ജനങ്ങൾക് ഒന്നും നഷ്ടപ്പെടാൻ ഇല്ല. ഒരു അച്ഛൻ പോയി ആ പള്ളിയിൽ വേറെ ഒരു അച്ചൻ വരുന്ന അത്രയും വ്യത്യാസമേ ഉണ്ടാകുന്നുള്ളൂ. പണ്ടും ഇന്നും അങ്ങോട്ടും ഇങ്ങോട്ടും കല്യാണം കഴിക്കുന്നു മാമ്മോദീസ മുങ്ങുന്നു കുർബാന അനുഭവിക്കുന്നു തൈലാഭിഷേകം സ്വീകരിക്കുന്നു ഒന്നിനും ഒരു വ്യത്യാസം ഇല്ല.

പിന്നെ ഓർത്തോഡോക്സുകാർ മുടക്കപെട്ടവർ ആണ് എന്നുള്ള വാദം. ഇത് എടുത്തു പറയുന്ന യാക്കോബായക്കാർക്കു ആണ് ഓർത്തോഡോക്സുകാരും ആയി ഏറ്റവും സഹകരണം. പരി. പാത്രിയര്കീസ്ബാവ എത്രയോ സ്ഥലങ്ങളിൽ വച്ച് പരി.കാതോലിക്കാ ബാവായും ആയി ഒരുമിച്ചു കൂടി കണ്ടു പ്രാർത്ഥിക്കുന്നു. സ്രേഷ്ട ബാവായുടെ കുടുംബത്തിൽ എത്രയോ പേര് ഓർത്തോഡോക്സുകാർ ഉണ്ട്. ഈ ഇടക്ക് സ്രേഷ്ട ബാവായുടെ വളരെ അടുത്ത ബന്ധുവിന്റെ കല്യാണം ഓർത്തോഡോക്സുകാരും ആയി ആണ് നടന്നത്. കൂറിലോസ് തിരുമേനിയുടെ ‘അമ്മ ഓർത്തഡോക്സ്‌ അല്ലെ. അദ്ദേഹത്തിന്റെ അടുത്ത ബന്ധു ഓർത്തോഡോക്സിലെ മെത്രാപോലീത്ത അല്ലെ. പാത്രിയര്കീസ് ഇപ്പൊ വന്നു നടത്തിയ കല്യാണത്തിലെ പെണ്ണ്‌ ഓർത്തഡോക്സ്‌ അല്ലെ. എത്രയോ യാക്കോബായക്കാർ പരുമലയിൽ മാമ്മോദീസ മുങ്ങുന്നു. നമ്മൾ തന്നെ എത്രയോ പേര് അങ്ങോട്ടും ഇങ്ങോട്ടും പള്ളികളിൽ പോയി കുർബാന അനുഭവിച്ചിട്ടുണ്ട്. ഓർത്തഡോക്സ്‌ സഭയിൽ നിന്ന് മെത്രാൻ പട്ടത്തിനു മത്സരിച്ചു പരാജയപെട്ട ഈ ഇടക്ക് അങ്ങോട്ട് വന്ന ആളാണല്ലോ നിങ്ങളുടെ നിരണം സഹായ മെത്രാൻ ബർണബാസ്‌ തിരുമേനി. മാമ്മോദീസാ മുതൽ ഉള്ള എല്ലാ പട്ടവും രണ്ടാമത് കൊടുത്താനോ അദ്ദേഹത്തെ മെത്രാൻ ആക്കിയത്. ഓർത്തഡോക്സ്‌ പള്ളികളിൽ ഓർത്തഡോക്സ്‌ അച്ചൻ മദ്ബഹായിൽ കയറ്റിയ യാക്കോബായ കുട്ടികളെ എനിക്കറിയാം. അവരൊന്നും ഇന്നും വേറെ കൈവെപ്പു മേടിച്ചല്ല യാക്കോബായ പള്ളികളിൽ ഇന്നും ശുശ്രൂഷക്ക് കൂടുന്നത്. ഈ മുടക്കു പലരും ആവശ്യത്തിന് മാത്രം എടുത്തു പ്രയോഗിക്കുന്ന കാര്യം ആണ്. ആ ആവശ്യം അരിപ്രശ്നം ആണ് എന്ന് അരി ആഹാരം കഴിക്കുന്ന എല്ലാവര്ക്കും അറിയുകയും ചെയ്യാം. കാരണം ഇവരൊക്കെ ഈ മുടക്കപെട്ട എന്ന് വിളിക്കുന്ന അച്ചന്മാരുടെയും മെത്രാന്മാരുടെയും കൂടെ കൂദാശകളിൽ സംബന്ധിക്കുകയും സഹകരിക്കുകയും ചെയ്യും എന്ന് മാത്രമല്ല തമ്മിൽ കാണുമ്പോൾ അച്ചാ, തിരുമേനി, ബാവായെ എന്ന് വിളിച്ചു കൈ കൊടുക്കുകയും കൈ മുത്തുകയും കെട്ടിപ്പിടിക്കുകയും ചെയ്യുകയും ചെയ്യുന്നുണ്ട്.

യോജിച്ചാലും ഇല്ലെങ്കിലും കേസ് ജയിച്ചതുകൊണ്ടു ഓർത്തഡോക്സ്‌ സഭയെ സംബന്ധിച്ചു ഒരു നഷ്ടവും ഉണ്ടാകില്ല. സകല പള്ളികളിലും വിധി നടപ്പാകും ഇന്നല്ലെങ്കിൽ നാളെ. നഷ്ടം യാക്കോബായ പക്ഷത്തെ പാവം ജനങ്ങൾക് മാത്രം ആയിരിക്കും.

ഇന്ന് നിങ്ങളുടെ മെത്രാന്മാരുടെ കുത്തിത്തിരിപ് കൊണ്ട് പിറവത്തു നിന്നൊക്കെ ഇറങ്ങിപ്പോയ ആളുകളിൽ പകുതിയിൽ അധികവും അടുത്ത ഒരു വര്ഷം കഴിയുമ്പോൾ ആ പള്ളിയിൽ തന്നെ ഉണ്ടാകും. കാരണം ഈ സഭാ തർക്കം കൊണ്ട് അവർക്കു പ്രത്യേകിച്ച് നേട്ടമോ നഷ്ടമോ ഇല്ല എന്നത് തന്നെ. അല്ലെങ്കിൽ ഒരു 6 മാസം കഴിയുമ്പോൾ വഴിയിൽ കുർബാന കാണാൻ എത്രപേർ ഉണ്ടാകും എന്ന് നോക്കിക്കോ. വേണ്ട അടുത്ത പിറവം പള്ളി പെരുന്നാൾ വരുമ്പോൾ നോക്കിക്കോ. കാരണം 3 കോടി കൊടുത്തവനും ബെൻസിൽ നടക്കുന്നവനുമേ ഈ തർക്കം കൊണ്ട് ഗുണം ഉള്ളു. പൊതുജനത്തിന് 95% ഇന്നും ഞാറാഴ്ച കുർബാന കാണുക എന്നുള്ളതിൽ കവിഞ്ഞു വേറെ ഒന്നും ഇല്ല. യാക്കോബായ വിഭാഗം നിങ്ങൾ ഇന്നും പറ്റിക്കപെടുക ആണ്. അതും കാലഹരണ പെട്ടു പോയ ചില കാര്യങ്ങൾ പറഞ്ഞു. കേൾക്കാൻ ചെവി ഉള്ളവൻ കേൾക്കട്ടെ… !

George Mathews

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ