പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാളും ആദ്യഫലപ്പെരുന്നാളും കാന്‍ബറയില്‍

കാന്‍ബെറ : ഓസ്ട്രേലിയയുടെ തലസ്ഥാന നഗരിയായ കാന്‍ബെറായില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പ്രഥമ പ്രഖൃാപിത പരിശുദ്ധനായ പരുമല തിരുമേനിയുടെ നാമത്തില്‍ സ്ഥാപിതമായ ഇന്തൃന്‍ ഓര്‍ത്തഡോക്സ് ദേവാലയത്തിൻ്റെ ഈ വര്‍ഷത്തെ ഇടവക പെരുന്നാളും ആദൃഫല നേര്‍ച്ചയും വിപുലമായ രീതിയില്‍ നവംബര്‍ മാസം 3, 9, 10 തീയതികളില്‍ നടത്തപ്പെടുന്നു. വിശുദ്ധ കുര്‍ബാനയിലും തുടര്‍ന്നുള്ള കാരൃപരിപാടികളിലും പങ്കെടുത്തു അനുഗ്രഹം പ്രാപിക്കുന്നതിനായി ഹൃദയപൂര്‍വ്വം ഏവരെയും സെന്‍റ് ഗ്രീഗോറിയോസ് ഇന്തൃന്‍ ഓര്‍ത്തഡോക്സ് ഇടവകയുടെ പേരില്‍ സ്വാഗതം ചെയ്യുന്നു.

നവംബർ മൂന്നാം തിയതി വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം ഇടവക വികാരി റവ: ഫാദര്‍ ബിബിൻ ഡാനിയേൽ കൊടിയേറ്റുന്നതും പെരുന്നാളിന് ആരംഭം കുറിക്കുന്നതും ആകുന്നു. നവംബർ ഒൻപതാം തിയതി സന്ധൃാനമസ്കാരം, ഗാന ശുശ്രുഷ തുടര്‍ന്ന് സിഡ്നി എപ്പിങ് സെന്‍റ് മേരിസ് ഇന്ത്യൻ ഓർത്തഡോക്സ്‌ ഇടവക വികാരി റവ: ഫാദര്‍ ജിതിന്‍ ജോയ് മാത്യു വചനശുശ്രുഷ നയിക്കുന്നതുമാണ്. തുടർന്ന് റാസ, സ്നേഹവിരുന്ന് എന്നിവ ഉണ്ടായിരിക്കുന്നതാണ്. പത്താം തീയതി ഇടവക വികാരി റവ: ഫാദര്‍ ബിബിൻ ഡാനിയേലിന്‍റെ നേതൃത്വത്തില്‍ പ്രഭാത നമസ്ക്കാരം, വിശുദ്ധകുര്‍ബാന, റാസ, നേര്‍ച്ച വിളമ്പ്, സ്നേഹവിരുന്ന്. തുടര്‍ന്ന് ആദൃഫല ലേലവും ഉണ്ടായിരിക്കുന്നതാണ്.

വിശുദ്ധ കുർബാനയിലും തുടർന്നുള്ള കാര്യപരിപാടികളിലും പങ്കെടുത്തു അനുഗ്രഹം പ്രാപിക്കുന്നതിനായി ഏവരെയും ഹൃദയപൂർവ്വം  സ്വാഗതം ചെയ്യുന്നു.

Program Schedule
Sunday 3rd November
08:00 AM : Morning Prayer
08:45 AM : Holy Qurbana
10:45 AM : Flag Hoisting

Saturday 9th November
05:30 PM : Holy Confessions
06:00 PM : Sandhya Namaskaram
06:45 PM : Choir
07:00 PM : Retreat
07:30 PM : Procession
07:45 PM : Benediction
08:00 PM : Dinner

Sunday 10th November
08:00 AM : Morning Prayer
08:45 AM : Holy Qurbana
10:45 AM : Procession
11:00 AM : Benediction
11:30 AM : Nercha & Lunch
12:00 PM : Cultural Programme, Harvest Festival & Prize Distribution
12:45 PM : Thanks Giving

Venue: St. Gregory’s Church, 21 Macquoid St. Queanbeyan East NSW 2620
Vicar: Rev Fr Bibin Daniel, Ph 0468 766 945
Associate Vicar: Rev Fr Thomas Varghese
Trustee: Riju Jacob, Ph 0433 549 567
Secretary: Georgey P George

 

error: Thank you for visiting : www.ovsonline.in