OVS - Latest NewsOVS-Kerala News

വ്യാജ ആധാരം: പള്ളി വികാരി തടഞ്ഞു

വ്യാജ ആധാരം നിർമ്മിച്ച് രജിസ്ട്രേഷൻ നടത്തി പണം തട്ടാനുള്ള ശ്രമം പള്ളി വികാരിയുടെ അവസരോചിതമായ ഇടപെടൽ മൂലം തടഞ്ഞു. അങ്കമാലി ഭദ്രാസനത്തിൽപ്പെട്ട പള്ളിക്കര (മോറക്കാല) സെൻറ് മേരിസ്, ചെറുതോട്ടുകുന്നേൽ സെൻറ് ജോർജ്, മഴുവന്നൂർ സെൻറ് തോമസ് പള്ളി പള്ളികളുടെ സ്വത്തുക്കൾ വ്യാജ ട്രസ്റ്റ് ഉണ്ടാക്കിയും, വ്യാജ ലീസ് എഗ്രിമെന്റുകൾ ഉണ്ടാക്കിയും അന്യാധീനപ്പെടുത്താനും പണം തട്ടിയെടുക്കാനുമുള്ള വിഘടിത വിഭാഗം ശ്രമം ടി പള്ളികളുടെ നിയമാനുസൃത വികാരിമാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ പുത്തൻകുരിശ്‌ സബ് രജിസ്ട്രാർ തടഞ്ഞു. പ്രസ്തുത പരാതി ജില്ലാ രജിസ്ട്രാർക്കും, സംസ്ഥാന രജിസ്ട്രാർക്കും നൽകിയിട്ടുമുണ്ട്.

2017 ജൂലായ് 3 സുപ്രിം കോടതി വിധിക്ക് ശേഷം പാരലൽ ഭരണം നടക്കുന്ന പള്ളികളും, പള്ളി വക വസ്തുക്കളും പണയപ്പെടുത്തുന്നതും, പണയപ്പെടുത്തി ബാങ്ക് ലോൺ എടുക്കുന്നതിതും, പള്ളി സ്വത്തുക്കൾ വൻ തുക വാങ്ങി ലീസിന് കൊടുക്കുന്നതിനും വിഘടിത വിഭാഗം പല പള്ളികളിലും ഇതുപോലെ ശ്രമം നടത്തി വരുന്നതായി അറിയാൻ കഴിഞ്ഞിട്ടുണ്ട്.

പ്രസ്തുത നടപടികൾ ചെയ്യുന്നത് ആരു തന്നെ ആയാലും അവർ സിവിൽ, ക്രിമിനൽ നടപടികൾക്ക് വിധേയരാവേണ്ടി വരുമെന്നു ബോധ്യപ്പെടുത്തുന്നു. 1934 പ്രകാരമല്ലാത്ത ഏതൊരു ഭരണസമിതിയും പാരലൽ സിസ്റ്റത്തിൽ ഉൾപ്പെട്ടതാണെന്നും അവർക്ക് പിന്തുണ കൊടുക്കുന്ന ബാങ്ക്, രജിസ്ട്രേഷൻ വകുപ്പുകൾ, വിദ്യാഭ്യാസ വകുപ്പുകൾ എല്ലാം കുറ്റകരമായ കോടതി അലക്ഷ്യ പ്രവർത്തിയാണ് ചെയ്യുന്നത് എന്നും അറിഞ്ഞിരിക്കണം.

ഏതെങ്കിലും സർക്കാർ, ബാങ്ക് വകുപ്പുകൾ ഇപ്രകാരം ലോണോ, വ്യാജ രജിസ്ട്രേഷനോ നൽകിയിട്ടുണ്ട് എങ്കിൽ അതിൽ ഇടപെടുന്നവരുടെ മാത്രം ഉത്തരവാദിത്വമായിരിക്കുമെന്ന് അങ്കമാലി ഭദ്രാസനാധിപൻ യൂഹാനോൻ മാർ പോളിക്കർപ്പോസ് മെത്രാപ്പോലീത്താ AD/ymp/ 64/2017 കൽപ്പന പ്രകാരം വ്യക്തമാക്കിയിട്ടുമുണ്ട്.

വ്യാജ ആധാരം നിർമ്മിക്കുന്നവർക്കും, അതിന് കൂട്ടുനിൽക്കുന്നവരും സ്വന്തം നിലയിൽ സിവിൽ ക്രിമിനൽ നടപടി നേരിടുന്നതിന് ഒരുങ്ങിക്കൊള്ളുക.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ

എന്താണ് മലങ്കര സഭാതര്‍ക്കം ?