Court OrdersOVS - Latest NewsOVS-Kerala News

സഭാ കേസ്: കർശന നിർദേശവും താക്കീതുമായി സുപ്രീം കോടതി

ന്യൂ ഡൽഹി: സഭാ കേസിൽ നിർണായക വിധിയുമായി ബഹുമാനപെട്ട സുപ്രീം കോടതി. 2017 ജൂലൈ 3 ലെ സുപ്രീം കോടതി വിധിക്ക് വിരുദ്ധമായ കേരള ഹൈകോടതി വിധിയെ രൂക്ഷമായ ഭാഷയിൽ വിമർശിക്കുകയും താകീതുചെയുകയും ചെയ്തിരിക്കുകയാണ്. കേരള ഹൈകോടതിയും, മറ്റ് സിവിൽ കോടതികളും സുപ്രീം കോടതി വിധിക്ക് വിരുദ്ധമായി യാതൊരു തരത്തിലുള്ള വിധികളും പുറപ്പെടുവിക്കരുതെന്നു കർശന നിർദേശം ഇന്നത്തെ സുപ്രീം കോടതിവിധിയിലുണ്ട്.

സുപ്രീം കോടതി വിധി നിലനിൽക്കെ അതിനു വിരുദ്ധമായി മറ്റൊരു വിധി പുറപ്പെടുവിക്കുവാൻ ഹൈ കോടതിക്ക് യാതൊരു അധികാരവും ഇല്ലെന്നും കോടതി കൂട്ടിച്ചേർത്തു. കേരളത്തിലെ നിയമ, ഭരണ സംവിധാനങ്ങൾ കർശനമായും വിധി പാലിക്കേണ്ടതാണെന്നു Article 144 അടിസ്ഥാനത്തിൽ സുപ്രീം കോടതി ഒരിക്കൽക്കൂടി അടിവരയിട്ടു പറഞ്ഞിരിക്കുകയാണ്.

വിധിയിലെ പ്രധാന ഭാഗങ്ങൾ
1. 2017 ജൂലൈ 3 ലെ സുപ്രീം കോടതി വിധിക്ക് വിരുദ്ധമായി കേരള ഹൈ കോടതിക്ക് എങ്ങനെ ഇടക്കാല ഉത്തരവുകൾ പുറപ്പെടുവിക്കുവാനാകും എന്ന് സുപ്രീം കോടതി വിധിയിലൂടെ കോടതി ആരാഞ്ഞു. മറ്റു സിവിൽ കോടതിയുടെ ഉത്തരുവകളെയും സുപ്രീം കോടതി വിമർശിച്ചു.
2. സുപ്രീം കോടതിയുടെ അന്തിമ വിധിക്കെതിരായ ഏതെങ്കിലും കോടതികൾ വിധി പുറപ്പെടുവിച്ചാൽ ആയതിനെ ഗൗരവത്തോടെ കാണുമെന്ന് കോടതി പരാമർശിച്ചു.
3. സുപ്രീം കോടതിയിൽ നിന്നുള്ള അന്തിമ വിധിയുടെ കോപ്പി കേരളത്തിലെ എല്ലാ കോടതികൾക്കും, ഉത്തരവാദിത്തപ്പെട്ട മറ്റെല്ലാവർക്കും അയച്ചുകൊടുക്കണമെന്നു കേരള ഹൈക്കോടതി രെജിസ്ട്രാറോട് നിർദേശിച്ചു. കൂടാതെ സഭാ കേസുുമായി ബന്ധപ്പെട്ട് വിവിധ കോടതികളിൽ നിലനിൽക്കുന്ന എല്ലാ കേസുകളുടെയും വിശദാംശങ്ങൾ സുപ്രീം കോടതിയെ മൂന്നു മാസത്തിനകം ധരിപ്പിക്കണമെന്നും കർശന നിർദേശം നൽകിയിട്ടുണ്ട്.

സുപ്രീം കോടതി വിധി നിലനിൽക്കെ കണ്ടനാട് സെന്റ് മേരീസ് കത്തീഡ്രൽ ആയി ബന്ധപെട്ട കേരള ഹൈ കോടതി പ്രസ്താവിച്ച വിധിക്ക് എതിരെ ഓർത്തഡോക്സ്‌ സഭ സമർപ്പിച്ച അപ്പീലിൽ ആണ് സുപ്രീം കോടതി കർശന നിർദേശങ്ങങ്ങളും, വിമർശനങ്ങളും പുറപ്പെടുവിച്ചിരിക്കുന്നത്.

ഇതോടെ മലങ്കര സഭാ തർക്കവുമായി ബന്ധപെട്ട കോടതി വ്യവഹാരങ്ങൾക്ക് പരിസമാപ്തിയായിരിക്കുകയാണ്. യാതൊരുകാരണവശാലും ഇനി സഭാ കേസുകൾ പരിഗണിക്കുവാനോ, സുപ്രീം കോടതി വിധിക്ക് വിരുദ്ധമായി വിധി പുറപ്പെടുവിക്കുവാനോ കേരളത്തിലെ കോടതികൾക്ക് സാധിക്കുകയില്ല.

സുപ്രീം കോടതി വിധി നടപ്പിലാക്കുവാൻ കേരള സർക്കാർ കാണിക്കുന്ന അലംഭാവത്തിനെതിരായി സമർപ്പിച്ച കോടതി അലക്ഷ്യ ഹർജി പരിഗണിക്കാനിരിക്കെ ഇപ്പോഴത്തെ സുപ്രീം കോടതി വിധി സർക്കാരിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. മറുവശത്ത് വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ചു കോടതി വിധിയെ ദുർവ്യാഖ്യാനം ചെയുന്ന തിരക്കിലാണ് മറുവിഭാഗം.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ

മലങ്കര സഭയിലെ തർക്കം വിശ്വാസപരമല്ല:

1064: ആയിരത്തി അറുപത്തിനാലല്ല!