മലങ്കര – റഷ്യൻ ഓർത്തഡോക്സ്‌ സഭാ മേലധ്യക്ഷ്യന്മാർ കൂടിക്കാഴ്ച്ച നടത്തി

മോസ്‌കോ: മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ മേലധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ റഷ്യൻ ഓർത്തഡോക്സ്‌ സഭയുടെ മേലധ്യക്ഷൻ പരിശുദ്ധ സിറിൽ പാത്രയർക്കീസുമായി (His Holiness Patriarch Kirill of Moscow and All Russia) 03 .09 .2019 ൽ മോസ്കോയിലെ റഷ്യൻ ഓർത്തഡോൿസ് സഭയുടെ ആസ്ഥാനമായ Danilov Monastery യിൽ വെച്ച് കൂടിക്കാഴ്ച്ച നടത്തി. 1976-നു ശേഷം ഇതാദ്യമായാണ് ഇരു സഭകളുടെയും മേലധ്യക്ഷന്മാർ റഷ്യയിൽ വെച്ചു കൂടിക്കാഴ്ച്ച നടത്തുന്നത്. ഇതിനു മുൻപ് 1998ൽ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് II കാതോലിക്ക ബാവ, നിലവിലെ പാത്രയർക്കീസിൻ്റെ മുൻഗാമി പരിശുദ്ധ അലക്‌സി രണ്ടാമൻ (Patriarch Alexy II of Moscow and all Russia) ബാവായുമായി ആർമേനിയയിലെ എരേവാനിൽ വെച്ച് കൂടിക്കാഴ്ച്ച നടത്തിയിരുന്നു.  21 വർഷങ്ങൾക്കു ശേഷം ഇരു സഭയുടെയും മേലധ്യക്ഷന്മാർ  നേരിട്ടു നടത്തുന്ന കൂടിക്കാഴ്ച്ചയിലൂടെ, 90 വർഷത്തോളമായി പുലർത്തി പോരുന്ന പരസ്പര സ്നേഹ ബന്ധങ്ങൾക്കും, സഹകരണങ്ങൾക്കും പുതിയ മാനം കൈവരുകയും, അതിൻ്റെ ആഴവും അടുപ്പവും വർദ്ധിച്ചിരിക്കുകയുമാണ്. അതിനാൽ തന്നെ, ചരിത്രപരമായ ഈ കൂടിക്കാഴ്ച്ചയെ വളരെ പ്രാധാന്യത്തോടെയാണ് മലങ്കര സഭ നോക്കിക്കാണുന്നത്.

പൗരസ്ത്യ ഓർത്തഡോക്സ് സഭയുടെ (Eastern Orthodox Church) ഭാഗമായ ഏറ്റവും വലിയ സഭയാണ് റഷ്യൻ ഓർത്തഡോക്സ്‌ സഭ (ROC). റോമൻ കത്തോലിക്ക സഭയ്ക്ക് ശേഷം ലോകത്തെ ഏറ്റവും വലിയ സഭ എന്നറിയപ്പെടുന്നതും റഷ്യൻ ഓർത്തോഡോക്സ് സഭയാണ്.  ഈ സഭ നിയമപരമായി മോസ്‌കോ പാത്രയർക്കേറ്റ് എന്ന പേരിലും അറിയപ്പെടുന്നു. റഷ്യൻ ജനതയുടെ നാലിൽ മൂന്നു ശതമാനം ആളുകളും റഷ്യൻ ഓർത്തഡോക്സ്‌ സഭാ വിശ്വാസികളാണ്. 160 മില്യനിൽ കൂടുതൽ റഷ്യൻ ഓർത്തഡോക്സ്‌ സഭാ വിശ്വാസികൾ ലോകമെമ്പാടുമുണ്ടെന്നാണ് ഔദ്യോഗിക കണക്കുകൾ. അത് ആകെയുള്ള പൗരസ്ത്യ ഓർത്തഡോക്സ് സഭാ അംഗങ്ങളുടെ പകുതിയിൽ കൂടുതൽ ഉണ്ടാകും.

ബൈസാന്റൈൻ ആരാധന ക്രമവും, പൗരസ്ത്യ ഓർത്തഡോക്സ്‌ വേദശാസ്ത്രവും പിന്തുടരുന്ന റഷ്യൻ ഓർത്തഡോക്സ്‌ സഭയുടെ ആസ്ഥാനം മോസ്കോയിലെ ഡാനിലോവ് ആശ്രമമാണ് (Danilov Monastery). സഭയുടെ സ്ഥാപകൻ അപ്പോസ്തോലനായ വിശുദ്ധ അന്ത്രയോസാണ്. പാത്രയർക്കേറ്റിനു കീഴിൽ 368 മെത്രാന്മാർ, മുന്നൂറോളം ഭദ്രാസനങ്ങൾ, നാല്പത്തിനായിരത്തോളം വൈദീകർ, മുപ്പത്തി അയ്യായിരത്തോളം ദേവാലയങ്ങൾ, തൊള്ളായിരത്തിലധികം ആശ്രമങ്ങൾ, 32 വൈദീക സെമിനാരികൾ, 43 പ്രീ സെമിനാരികൾ എന്നിവയും, സ്വന്തമായി 2 ഓർത്തഡോക്സ്‌ യൂണിവേഴ്സിറ്റികളും, 5 വേദശാസ്ത്ര അക്കാദമികളും, സ്ത്രീകൾക്ക് ഉൾപ്പടെ പ്രത്യേകം വേദശാസ്ത്ര പഠന കോളേജ്, സ്കൂൾ എന്നിങ്ങനെ നിരവധി സ്ഥാപനങ്ങളുമുണ്ട്. പാത്രയർക്കീസിനെ കൂടാതെ 12 മെത്രാന്മാർ  അടങ്ങുന്നതാണ് റഷ്യൻ ഓർത്തഡോക്സ്‌ സഭയുടെ സുന്നഹദോസ്. അതിൽ സീനിയർ ആയ 7 മെത്രാന്മാർക്ക് മാത്രമാണ് സ്ഥിരം സുന്നഹദോസ് അംഗത്വമുള്ളത്.

റഷ്യൻ ഓർത്തഡോക്സ്‌ സഭയുടെ ഔദ്യോഗിക ക്ഷണം സ്വീകരിച്ച് ആഗസ്റ്റ് 30-നു മോസ്‌കോയിൽ എത്തിയ പരിശുദ്ധ കാതോലിക്ക ബാവയെ അഭിവന്ദ്യ സഖറിയാസ് മാർ നിക്കോളവാസ് (Chairman of the Department for External Church Relations of the Malankara Church), അഭിവന്ദ്യ യൂഹാനോൻ മാർ ദിയസ്കോറോസ് (Secretary of the Holy Synod of the Malankara Church), ഫാദർ എബ്രഹാം തോമസ് (Secretary of the Department for External Church Relations of the Malankara Church), ഫാദർ അശ്വിൻ ഫെർണാണ്ടസ് (Head of the Protocol Service of the Holy Catholicos), ഫാദർ ജിസ് ജോൺസൻ (Personal Secretary of the Holy Catholicos), ജേക്കബ് മാത്യു (Church Managing Committee member), കെവിൻ ജോർജ് കോശി (Head of Communication Services, External Church Relations Department, Malankara Church), Dr  ചെറിയാൻ ഈപ്പൻ എന്നിവർ അനുഗമിക്കുന്നുണ്ട്.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ

പരിശുദ്ധ ബാവ റഷ്യൻ സഭയുടെ DECR ചെയർമാൻ ഹിലാരിയോൻ മെത്രാപോലീത്തായുമായി കൂടിക്കാഴ്ച്ച നടത്തി.

Facebook
error: Thank you for visiting : www.ovsonline.in