OVS - ArticlesOVS - Latest News

മലങ്കര സഭാ കേസിൽ തോറ്റ വിഘടിത യാക്കോബായ വിഭാഗത്തിന്റെ കോടതിയലക്ഷ്യ നടപടികൾ പോലീസ്/സർക്കാർ സംരക്ഷണയിലോ?

മലങ്കര സഭാ കേസിൽ തോറ്റ വിഘടിത യാക്കോബായ വിഭാഗത്തിന്റെ കോടതിയലക്ഷ്യ നടപടികൾ പോലീസ്/സർക്കാർ സംരക്ഷണയിലാണ് എന്ന ഓർത്തഡോക്സ് സഭയുടെ ആരോപണം ശരിയെന്നു തെളിയുന്നു. അങ്കമാലി ഭദ്രാസനത്തിൽപ്പെട്ട പഴന്തോട്ടം സെന്റ് മേരിസ് പള്ളിയുടെ വിധി നടത്തിൽപ്പിൽ നിന്നും വ്യക്തമാകുന്നത് ഇതാണ്. പള്ളിയിൽ സമാന്തര ഭരണം അവസാനിപ്പിച്ചു ബഹുമാനപ്പെട്ട ജില്ലാകോടതി ഉത്തരവ് വന്നതിനു ശേഷം പള്ളിയിൽ നിന്നും വിഘടിത യാക്കോബായ വിഭാഗത്തെ ഒഴിവാക്കിയെങ്കിലും പള്ളി പരിസരത്തു തന്നെയുള്ള ഓഫിസ്/സണ്ടേസ്‌കൂൾ കെട്ടിടത്തിൽ വിഘടിത വിഭാഗം അധികൃതരുടെ ഒത്താശയോടെ സമാന്തരമായി തുടരുകയായിരുന്നു.

ഇതിനിടയിൽ വിഘടിത യാക്കോബായ വിഭാഗം പള്ളിയിൽ ആക്രമണങ്ങൾ അഴിച്ചുവിടുകയും ഓർത്തഡോക്സ് സഭയുടെ വൈദികൻ ഉൾപ്പടെ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഈ സംഭവത്തിൽ പോലും പോലീസ് ഓർത്തഡോക്സ് സഭയുടെ വൈദികനും വിശ്വാസികൾക്കുമെതിരെ ആണ് കേസ് എടുത്തത്. നിരോധനം ഉള്ളവർ ഇതെല്ലാം ലംഘിച്ചുകൊണ്ട് പള്ളി പരിസരത്തു നിർബാധം അധികൃതരുടെ ഒത്താശയോടെ തുടരുകയും ചെയ്തു. ഓർത്തഡോക്സ് സഭ ഇതിനെതിരെ വീണ്ടും കോടതിയെ സമീപിച്ചപ്പോൾ വളരെ വിചിത്രമായ വാദമാണ് അധികൃതർ കോടതിയിൽ ഉന്നയിച്ചത്. ക്രമസമാധാന പ്രശ്നം ഉള്ളതുകൊണ്ടാണ് നിരോധനമുള്ളവരെ അവിടെ തുടരാൻ സമ്മതിച്ചത് എന്നായിരുന്നു ആ വാദം. ഈ കാലയളവില്ലെല്ലാം നേരിട്ട് കോടതി നിരോധനം ഏർപ്പെടുത്തിയിരുന്നവർ അധികൃതരുടെ ഒത്താശയോടെ കോടതി വിധി ലംഘിക്കുകയായിരുന്നു എന്ന് ഇതിൽ നിന്നും വ്യക്തമാണല്ലോ!!!. എത്രയും വേഗം നിരോധനം ഉള്ളവരെ പള്ളി കെട്ടിടത്തിൽ നിന്നും പരിസരത്തു നിന്നും ഒഴിപ്പിക്കുവാൻ എറണാകുളം റൂറൽ പോലീസ് മേധാവിക്കും പുത്തൻകുരിശ് പോലീസ് ഇൻസ്പെക്ടർക്കും കോടതി നിർദ്ദേശം നൽകിയിട്ടും കോടതി ഉത്തരവ് പാലിക്കുവാൻ വിഘടിത യാക്കോബായ വിഭാഗമോ, അവരെ അവിടെ നിന്നും ഒഴിപ്പിക്കുവാൻ അധികൃതരോ തയ്യാറായില്ല.

കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച കോടതി ഉത്തരവ് നടപ്പാക്കാത്തതിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തുകയും പോലീസ് അധികാരികളോട് കോടതിയിൽ നേരിട്ട് ഹാജരാകുവാൻ ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് കോടതി സ്ഥിതിഗതികൾ വിലയിരുത്താൻ ഒരു കമ്മീഷനെ നിയമിക്കുകയും ചെയ്തു. കാര്യങ്ങളുടെ ഗതി മനസിലാക്കിയതുകൊണ്ടാവാം കഴിഞ്ഞ ഞായറാഴ്ച (01/09/2019) ഒരു പോലീസ് ഉദ്യോഗസ്ഥരുടെയും ആവശ്യമില്ലാതെ പഴന്തോട്ടം പള്ളിയിൽ കോടതി വിധി പൂർണ്ണമായി നടപ്പിലായി. കർശനമായി അധികൃതർക്ക് കോടതി നടപടികൾ നേരിടേണ്ടി വരും എന്നുള്ള പള്ളികളിലെല്ലാം യാക്കോബായ വിഭാഗം യാതൊരു പ്രശ്ങ്ങളും സൃഷ്ടിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്. ഉദാഹരണം : കോലഞ്ചേരി, നെച്ചൂർ, ചേലക്കര….. ഈ സംഭവങ്ങൾ വ്യക്തമാക്കുന്നത് അധികൃതരുടെ ഒത്താശയോടെയാണ് വിഘടിത വിഭാഗം കോടതി വിധികൾ അട്ടിമറിക്കുന്നത് എന്ന ഓർത്തഡോക്സ് സഭയുടെ ആരോപണം ശരിയാണ് എന്നതുതന്നെയാണ്.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ