Outside KeralaOVS - Latest News

റഷ്യൻ ഓർത്തഡോക്സ് പാത്രയർക്കീസിൻ്റെ ക്ഷണം സ്വീകരിച്ച് പരിശുദ്ധ കാതോലിക്കാ ബാവ മോസ്‌കോയിൽ

മോസ്‌കോ: റഷ്യൻ ഓർത്തഡോക്സ് സഭയുടെ മേലധ്യക്ഷൻ പരിശുദ്ധ സിറിൽ പാത്രയർക്കീസ് (His Holiness Patriarch Kirill of Moscow and All Russia) ബാവായുടെ ക്ഷണം സ്വീകരിച്ച് മലങ്കര ഓർത്തഡോക്സ് സഭയുടെ മേലധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് II ബാവ 31/08/2019 -ൽ റഷ്യയുടെ തലസ്ഥാനമായ മോസ്‌കോയിൽ എത്തിച്ചേർന്നു.

ഔദ്യോഗിക സന്ദർശനത്തിന് എത്തിയ പരിശുദ്ധ ബാവായോടൊപ്പം അഭിവന്ദ്യ സഖറിയാസ് മാർ നിക്കോളവാസ് (Chairman of the Department for External Church Relations of the Malankara Church), അഭിവന്ദ്യ യൂഹാനോൻ മാർ ദിയസ്കോറോസ് (Secretary of the Holy Synod of the Malankara Church), ഫാദർ എബ്രഹാം തോമസ് (Secretary of the Department for External Church Relations of the Malankara Church), ഫാദർ അശ്വിൻ ഫെർണാണ്ടസ് (Head of the Protocol Service of the Holy Catholicos), ഫാദർ ജിസ് ജോൺസൻ (Personal Secretary of the Holy Catholicos), ജേക്കബ് മാത്യു (Church Managing Committee member), കെവിൻ ജോർജ് കോശി (Head of Communication Services, External Church Relations Department, Malankara Church), Dr സി. ഈപ്പൻ എന്നിവരുമുണ്ടായിരുന്നു.

മോസ്കോയിലെ Domodedovo Airport -ൽ വന്നിറങ്ങിയ പരിശുദ്ധ കാതോലിക്കാ ബാവയെയും സംഘത്തെയും റഷ്യൻ ഓർത്തഡോക്സ് സഭയുടെ പ്രതിനിധികളായ Bishop Dionisy (Deputy Head of the Moscow Patriarchate), Hieromonk Stefan (Igumnov)( DECR secretary for inter-Christian relations), Archpriest Sergei Tocheny (Head of the Office of the Administrative Secretariat of the Moscow Patriarchate for the reception of foreign delegations), R.A. Akhmatkhanov, (DECR Secretariat for Inter-Christian Relations ) എന്നിവർ ചേർന്ന് സ്വീകരിച്ചു.

തുടർന്ന്, പരിശുദ്ധ കാതോലിക്കാ ബാവയും സംഘവും മോസ്കോയിലെ ടാഗാൻസ്കയ തെരുവിൽ സ്ഥിതിചെയ്യുന്ന പൗരാണികമായ Intercession (Pokrovsky) Monastery സന്ദർശിക്കുകയും, അവിടെ സൂക്ഷിച്ചിരിക്കുന്ന റഷ്യൻ ഓർത്തഡോക്സ്‌ സഭയുടെ വിശുദ്ധ മട്രോണയുടെ തിരുശേഷിപ്പ് ഖബറിൽ പ്രാർത്ഥന നടത്തുകയും ചെയ്തു. ആശ്രമവും അതിലെ ദേവാലയങ്ങളും സന്ദർശിച്ച സംഘം ആശ്രമ ചുമതലയുള്ള Abbess Theophania -യുമായും, ആശ്രമ അംഗങ്ങളുമായും കൂടിക്കാഴ്ച നടത്തി. പ്രൗഢോജ്വലമായ സ്വീകരണമാണ് പരിശുദ്ധ കാതോലിക്ക ബാവയ്‌ക്കും, പ്രതിനിധി സംഘത്തിനും ആശ്രമത്തിൽ ഒരുക്കിയിരുന്നത്.

റഷ്യയിൽ 6 ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനെത്തിയ പരിശുദ്ധ കാതോലിക്ക ബാവ, റഷ്യൻ ഓർത്തഡോക്സ്‌ സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ സിറിൽ പാത്രയർക്കീസ് (His Holiness Patriarch Kirill of Moscow and All Russia) ബാവായുമായി കൂടിക്കാഴ്ച നടത്തും. ബിഷപ്പ് Hilarion of Volokolamsk (Chairman of the Department for External Church Relations of the Moscow Patriarchate) -ൻ്റെ നേതൃത്വത്തിൽ നടക്കുന്ന ചർച്ചകളിലും പരിശുദ്ധ ബാവ പങ്കെടുക്കും. കൂടാതെ മോസ്‌കോ പ്രദേശത്തുള്ള പ്രധാന ദേവാലയങ്ങളും, ആശ്രമങ്ങളും പരിശുദ്ധ കാതോലിക്ക ബാവായുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിക്കും.

1976 നു ശേഷം ഇതാദ്യമായാണ് മലങ്കര സഭയുടെ പരമാധ്യക്ഷൻ റഷ്യൻ ഓർത്തഡോക്സ്‌ സഭ സന്ദർശിക്കുന്നത്. ആയതിനാൽ ഈ സന്ദർശനവും, റഷ്യൻ പാത്രയർക്കീസുമായുള്ള കൂടിക്കാഴ്ചയും വളരെ പ്രാധാന്യത്തോടെയാണ് ഇരു സഭകളും കാണുന്നത്. നിലവിലെ റഷ്യൻ പാത്രയർകീസ് പരിശുദ്ധ സിറിൽ പാത്രയർക്കീസ് 2006 ൽ മലങ്കര സഭയുടെ ആസ്ഥാനമായ കോട്ടയം കാതോലിക്കേറ് അരമനയും , പഴയ സെമിനാരിയും സന്ദർശിച്ചിരുന്നു.

Source: https://mospat.ru/ru/2019/08/31/news177010/

പരിശുദ്ധ കാതോലിക്കാ ബാവയ്ക്ക് ജന്മദിനാശംസകളുമായി റഷ്യൻ ഓർത്തഡോക്സ്‌ പാത്രയർക്കീസ്