OVS - Latest NewsOVS-Kerala News

വിശുദ്ധ ദൈവമാതാവിൻ്റെ വാങ്ങിപ്പ് പെരുന്നാൽ 2019 ഓഗസ്റ്റ് 1 മുതൽ ഓഗസ്റ്റ് 15 വരെ

ആലപ്പുഴ: സഭ തർക്കം അവസാനിച്ച കട്ടച്ചിറ സെൻറ്. മേരീസ് ഓർത്തഡോക്സ് പള്ളി ആരാധനക്കൊരുങ്ങി. ദീർഘ കാലമായി പൂട്ടി കിടന്ന ദേവാലയത്തിൽ ശുദ്ധീകരണ ശുശ്രൂഷ നടത്തി. ഇന്ന് (2019 ജൂലൈ 28 ഞായർ) വിശുദ്ധ കുർബ്ബാനക്ക് ശേഷം വി. ദൈവമാതാവിൻ്റെ ഓർമ്മ പെരുന്നാളിന് തുടക്കം കുറിച്ചു കൊടിയേറ്റ് നടക്കും. വിശുദ്ധ ദൈവമാതാവിൻ്റെ വാങ്ങിപ്പ് പെരുന്നാൽ 2019 ഓഗസ്റ്റ് 1 മുതൽ ഓഗസ്റ്റ് 15 വരെ കട്ടച്ചിറ സെന്റ്‌ മേരീസ് ഓർത്തഡോക്സ്‌ പള്ളിയിൽ സമുചിതമായി ആഘോഷിക്കുന്നതാണ് എന്ന് വികാരി അറിയിച്ചു. നോമ്പാചരണത്തിലും പെരുന്നാൾ ആഘോഷത്തിലും പ്രാത്ഥനാപൂർവം എല്ലാവരും വന്നു സംബന്ധിക്കണം എന്നും അറിയിച്ചു.

സുപ്രീം കോടതി വിധി അനുസരിച്ചു മാവേലിക്കര ഭദ്രാസനത്തിൽ ഉൾപ്പെട്ട കട്ടച്ചിറ സെൻറ്. മേരീസ് ഓർത്തഡോക്സ് ദേവാലയത്തിൻ്റെ ഭരണ നിർവ്വഹണം ഇന്നലെ ജില്ലാ ഭരണകൂടത്തിൻ്റെ സഹായത്തോടെ സഭ ഏറ്റെടുത്തിരുന്നു. വികാരി ഫാ, ജോൺസ് ഈപ്പൻ്റെ നേതൃത്വത്തിൽ വിശ്വാസി സമൂഹം ആരാധനയ്ക്കായി പള്ളിയിൽ പ്രവേശിച്ചു. പള്ളി വൃത്തിയാക്കിയ ശേഷം ഇന്നലെ വൈകിട്ട് ശുദ്ധീകരണ ശിശ്രൂഷയും സന്ധ്യാനമസ്ക്കാരവും നടത്തി. ഇന്ന് രാവിലെ 7 – നു പ്രഭാത നമസ്കാരം, 8-ന് വിശുദ്ധ കുർബാന തുടർന്ന് പെരുന്നാൾ കൊടിയേറ്റ് ഉണ്ടായിരിക്കുന്നത് ആണ് എന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് കട്ടച്ചിറ അന്തിമ വിധി പുറപ്പെടുവിച്ചിട്ട് ഒരു വർഷമായി. സംഘർഷം ഒഴിവാക്കുന്നതിനാണു സഭ ക്ഷമാപൂർവം കാത്തത്. ഇടവക റജിസ്റ്റർ പുതുക്കുമെന്നും 1934 -ലെ ഭരണഘടന അനുസരിച്ച് തിരഞ്ഞെടുപ്പു നടത്തുമെന്നും വികാരി ഫാ. ജോൺസ് ഈപ്പൻ അറിയിച്ചു.

ജില്ലാ ഭരണകൂടത്തിന് നന്ദി അറിയിച്ച് ഓർത്തഡോക്സ് സഭ

കോട്ടയം ∙ കായംകുളം കട്ടച്ചിറ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ സുപ്രീം കോടതി വിധി നടപ്പാക്കുന്നതിനു സഹകരിച്ച ആലപ്പുഴ ജില്ലാ ഭരണകൂടത്തിനും പൊലീസിനും ഓർത്തഡോക്സ് സഭാ സെക്രട്ടറി ബിജു ഉമ്മൻ നന്ദി അറിയിച്ചു. സുപ്രീംകോടതി വിധിയനുസരിച്ച് ഓർത്തഡോക്സ് സഭയിലെ വൈദികരും ജനങ്ങളും പ്രവേശിച്ച് ആരാധന നടത്തിയെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലായിരുന്നു പ്രവേശനം. സബ് കലക്ടർ വി.ആർ.കൃഷ്ണതേജയാണ് പൊലീസ് അധികൃതരുടെ സാന്നിധ്യത്തിൽ പള്ളി തുറന്നുകൊടുത്തത്.

കഴിഞ്ഞവര്‍ഷം ഓഗസ്റ്റിലാണ് ഓര്‍ത്തഡോക്‌സ് സഭയ്ക്ക് അനുകൂലമായി സുപ്രീംകോടതി വിധി പ്രസ്താവിച്ചത്. എന്നാല്‍ യാക്കോബായ വിഭാഗത്തിൻ്റെ പ്രതിഷേധത്തെതുടര്‍ന്ന് വിധി നടപ്പാക്കാനായിരുന്നില്ല. വിധി നടപ്പാക്കാത്തതില്‍ സംസ്ഥാന സര്‍ക്കാരിനെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.

കട്ടച്ചിറ പള്ളിയില്‍ സുപ്രീംകോടതി വിധി നടപ്പിലാക്കി.