OVS - Latest NewsOVS-Pravasi News

ഫെലിസ്ത്യ പട്ടണം സിക്ലാഗ് മധ്യ ഇസ്രയേലിൽ കണ്ടെത്തി

ജറുസലം, ഇസ്രായേൽ: പുരാതന ഫെലിസ്ത്യ പട്ടണമായ സിക്ലാഗ് (Biblical City of Ziklag Where Philistines Gave Refuge to David) എവിടെയാണെന്നു ക്യത്യമായി കണ്ടെത്തിയെന്നും ഇപ്പോഴത്തെ മധ്യ ഇസ്രയേലിലാണതിൻ്റെ സ്ഥാനമെന്നും ഹീബ്രു സർവകലാശാലയുടെ നേതൃത്വത്തിൽ ഗവേഷണം നടത്തിയ പുരാവസ്തു വിദഗ്ധർ വ്യക്തമാക്കി.

ബിസി 12–ാം നൂറ്റാണ്ടു മുതൽ സിക്ലാഗ് എന്നറിയപ്പെട്ടിരുന്ന പ്രദേശം, ദക്ഷിണ ഇസ്രയേലിലെ 12 സ്ഥലങ്ങളിലേതെങ്കിലും ഒന്നാണ് എന്നായിരുന്നു ഗവേഷകർ കരുതിയിരുന്നത്. എന്നാൽ, മധ്യ ഇസ്രയേലിലാണതിന്റെ സ്ഥാനമെന്നാണ് ഇപ്പോഴത്തെ കണ്ടെത്തൽ.

ഫെലിസ്ത്യ സംസ്കാരം ഇവിടെ നിലനിന്നതിൻ്റെ സൂചന നൽകുന്ന ചരിത്രാവശിഷ്ടങ്ങൾ, പുരാതന കാലത്തു ഫെലിസ്ത്യർ ഉപയോഗിച്ചിരുന്ന മൺപാത്രങ്ങൾ എന്നിവ ഖനനത്തിൽ കണ്ടെത്തിയിട്ടുണ്ട്.

ഇസ്രയേലിലെ രണ്ടാമത്തെ രാജാവായ ദാവീദിൻ്റെ ജീവിതവുമായി ചേർന്നു നിൽക്കുന്നതിനാലാണ് സിക്ലാഗ് ചരിത്രത്തിലെ പ്രധാന സ്ഥലമാകുന്നത്. ദാവീദ് ഇസ്രയേലിൻ്റെ ആദ്യരാജാവ് സാവൂളിനെ ഭയന്ന് ഫെലിസ്ത്യ പട്ടണമായ സിക്ലാഗിൽ അഭയം തേടിയെന്നും സാവൂളിന്റെ മരണം വരെ അവിടെ താമസിച്ചുവെന്നും വിശ്വസിക്കപ്പെടുന്നു. അന്നത്തെ ഫെലിസ്ത്യ രാജാവായ ആഖീശ്, ദാവീദിനു സിക്ലാഗിൻ്റെ ഭരണാധികാരം എൽപിച്ചുകൊടുത്തത് ബൈബിളിലെ 1 സാമുവൽ 27–ാം അധ്യായത്തിൽ വിവരിക്കുന്നുണ്ട്.

1 Samuel 29:11- അതനുസരിച്ച് ദാവീദ് അനുചരന്‍മാരോടൊത്ത് ഫിലിസ്ത്യദേശത്തേക്കു മടങ്ങി. ഫിലിസ്ത്യരാകട്ടെ ഇസ്രേലിലേക്കും പോയി. 1 Samuel 30.1 ദാവീദും അനുയായികളും മൂന്നാംദിവസം സിക്‌ലാഗിലെത്തിയപ്പോഴെക്കും അമലേക്യര്‍ നെഗെബും സിക്‌ലാഗും ആക്രമിച്ചുകഴിഞ്ഞിരുന്നു. അവര്‍ സിക്‌ലാഗു പിടിച്ചടക്കി അഗ്‌നിക്കിരയാക്കി.