OVS - Latest NewsTrue Faith

ഹോശന്നപെരുന്നാൾ നമ്മളിൽ…

ഞങ്ങളെ ഇപ്പോൾ രക്ഷിക്കുക എന്ന് ആർത്തുവിളിച്ചു ഒരു സമൂഹം മുഴുവൻ ക്രിസ്തുവിനെ സ്വീകരിക്കുന്നു, സുവിശേഷങ്ങൾ എല്ലാം ഒരുപോലെ അത് വരച്ചു കാട്ടുന്നു. ഹോശന്ന പെരുന്നാളിൻ്റെ ആചാരണത്തിൽ നാം എങ്ങനെ ആണ് ഇന്നിൻ്റെ സമൂഹത്തിൽ അവനെ സ്വീകരിക്കുന്നത്. മത്തായിടെ സുവിശേഷം 21- 1 മുതൽ 13 വരെ ഉള്ള വരികളിൽ നാം കണ്ണോടിച്ചാൽ ക്രിസ്തുവിൻ്റെ യെരുശലേം യാത്ര അതിമനോഹരമായി കാണാൻ സാധിക്കും. കരുതലിൻ്റെയും രക്ഷയുടെയും ചില അനുഭവങ്ങളെ അവിടെ നമ്മുക്കായി ഇന്നും അതിൽ പ്രകാശിക്കുന്ന കാണാം.Copyright ovsonline.in

ക്രിസ്തു രണ്ടു ശിഷ്യൻമാരെ അയക്കുന്നു എന്നിട്ട് അവരോട് പറയുന്നു ‘എതിരെ ഉള്ള ഗ്രാമത്തിൽ ചെന്നു അവിടെ കെട്ടിയിരിക്കുന്ന പെണ്ണ് കഴുതയെയും അതിൻ്റെ കുട്ടിയേയും അഴിച്ചു കൊണ്ട് വരിക, ആരെങ്കിലും എന്തെങ്കിലും ചോദിച്ചാൽ കർത്താവിനു അതിനെ ആവിശ്യം ഉണ്ട് എന്ന് പറയുക അവർ അവയെ അയക്കും‘ ഇവിടെ കാണുന്ന ഒരു കാര്യം മുന്നമേൽ ദൈവം എല്ലാം കരുതുന്നു. ഒരു കഴുതകുട്ടി പോലും കർത്താവിനായി ഒരുക്കപെട്ടിരിക്കുന്നു. എന്നാൽ ഇന്നിൻ്റെ ലോകത്തിൽ കരുതുന്ന ദൈവത്തെ നാം തിരിച്ചറിയുന്നില്ല എന്ന്മാത്രം. നിശ്ചയമായും ക്രിസ്തു നമ്മൾക്കായി പലതും കരുതുന്നു, കരുതുന്ന ഒരു ദൈവം ആണ് നമ്മൾക്കു ഉള്ളത് എന്ന ഒരു വിശ്വാസം നമ്മടെ ഉള്ളിൽ നിറയുമ്പോൾ ആണ് നാം അവൻ്റെ അനുയായികൾ ആയി തീരുന്നത്.

രണ്ടാമതായി കാണുന്നത് യെരുശലേമിലെക്കുള്ള യാത്രയിൽ അവനോട് കൂടെ ആർക്കുന്ന ഒരു സമൂഹം ആണ്. തങ്ങളുടെ രക്ഷ ക്രിസ്തുവിൽ കൂടെ എന്ന വിശ്വസത്തിൽ ഹോശന്ന എന്ന് പാടി ആഘോഷത്തോടെ അവനെ വരവേൽക്കുന്നു. വൃക്ഷ ചില്ലകളും അവരുടെ മേൽഅങ്കികളും അവനായി നിലത്തു വിരിക്കുന്നു. ജീവിതത്തിൻ്റെ വിസ്മയമായ വഴികളിൽ നമ്മളുടെ ജീവിതമാകുന്നു മേലങ്കികൾ അവനായി വിരിക്കുക ക്രിസ്തു അതിലുടെ അപ്പോൾ സഞ്ചരിക്കും. എന്നാൽ നാം ആയിരിക്കുന്ന സമൂഹം അവിടെ കാണുന്ന മഹാ പുരോഹിതൻമാരെ പോലെ നീരസപ്പെടുന്ന ഒരു അനുഭവം ആണോ ഇന്നിൻ്റെ ജീവിതത്തിൽ സ്വീകരിക്കുന്നത് എന്ന് ഒന്ന് വിശകലനം ചെയുന്നത് നല്ലതായിരിക്കും ഈ നോയമ്പ് അനുഭവത്തിൽ. ഒരു ഹോശന്ന പെരുന്നാൾ കൂടെ നമ്മൾ പങ്കുചേരുമ്പോൾ ക്രിസ്തുവിൽ കൂടുതൽ ചേർന്ന് നിന്നു ഹോശന്ന എന്ന് പാടി ദൈവത്തെ ഹൃദയത്തിൽ വഹിക്കുവാൻ നമ്മൾക്ക് സാധിക്കട്ടെ.

കെൽ‌വിൻ

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ

Copyright ovsonline.in