കുവൈറ്റ് മഹാ ഇടവക യുവജനപ്രസ്ഥാനം പ്രവർത്തനോദ്‌ഘാടനം
കുവൈറ്റ്: സെന്റ് ഗ്രീഗോറിയോസ് യുവജനപ്രസ്ഥാനത്തിന്റെ 2019 – 20 വർഷത്തെ പ്രവർത്തന ഉത്‌ഘാടനം യുവജന പ്രസ്ഥാനം പ്രസിഡണ്ട് റെവ ഫാ ജേക്കബ് തോമസ്, യുവജന പ്രസ്ഥാന പതാക ഉയർത്തിയും, നിലവിളക്ക് തെളിയിച്ചുകൊണ്ടും നിർവഹിച്ചു. സഹ വികാരി റെവ ഫാ ജിജു ജോർജ്ജ്, ഇടവക ഇടവക ട്രസ്റ്റീ ശ്രീ. മോനിഷ് ജോർജ്, ഇടവക സെക്രട്ടറി ശ്രീ. ജിജി മടക്കുംമൂട്ടിൽ, യുവജന പ്രസ്ഥാനം ലേ. വൈസ് പ്രസിഡണ്ട്. ശ്രീ. അജീഷ് എം തോമസ്, യുവജനപ്രസ്ഥാന കൽക്കട്ട ഭദ്രാസന ജോയിൻ സെക്രട്ടറി. ശ്രീ. അബു തോമസ്, പ്രസ്ഥാനം സെക്രട്ടറി. ശ്രീ. ജോമോൻ കോട്ടവിള, ട്രഷറാർ. ശ്രീ. സുമോദ് മാത്യു, എന്നിവർ തിരി തെളിയിച്ചു. തുടർന്ന് യൂണിറ്റ് സെക്രട്ടറി പ്രസ്ഥാനത്തിന്റെ ഈ വർഷത്തെ പ്രവർത്തന രൂപരേഖ അവതരിപ്പിച്ചു.
ഇടവക മാനേജിങ് കമ്മറ്റി അംഗങ്ങൾ, യുവജന പ്രസ്ഥാന ജോയിന്റ് സെക്രട്ടറിമാർ, കമ്മറ്റി അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.