Outside KeralaOVS - Latest NewsOVS-Exclusive News

മലങ്കര സഭ കേസുകളിൽ വീണ്ടും സുപ്രീംകോടതിയുടെ സുപ്രധാന ഇടപെടൽ.

ന്യൂ ഡൽഹി: രാജ്യത്തെ വിവിധ കോടതികളിൽ സുപ്രീംകോടതി അന്തിമമായ തീർപ്പുകൽപ്പിച്ച മലങ്കര സഭ കേസിൽ വീണ്ടും കേസുകൾ അനന്തമായി നീളുന്നതിനെതിരെ സുപ്രീംകോടതിയുടെ ശക്തമായ ഇടപെടൽ. മലങ്കര സഭയിലെ ഇടവക പള്ളികളെ സംബന്ധിച്ച് 2017 ജൂലൈ മൂന്നാം തീയതി സുപ്രധാനമായ, അന്തിമവിധി സുപ്രീംകോടതി പ്രഖ്യാപിച്ചിരുന്നു. മലങ്കര സഭയിലും ഇടവക പള്ളികളിലും 1934-ലെ മലങ്കര സഭയുടെ ഭരണഘടന അനുസരിക്കുന്നവർക്ക് മാത്രമേ മതപരമായിട്ടുള്ള കർമ്മങ്ങൾ നിർവ്വഹിക്കുന്നതിനും, ഭരണപരമായ നേതൃത്വം വഹിക്കുന്നതിനും സാധിക്കുകയുള്ളൂ എന്ന് സുപ്രീംകോടതി വ്യക്തമാക്കി. യാക്കോബായ സഭയുടെ 2002-ലെ ഭരണഘടന സുപ്രീംകോടതി റദ്ദാക്കുകയും മലങ്കര സഭയിലെ ഇടവക പള്ളികളിലും 1934-ലെ മലങ്കര സഭാ ഭരണഘടന ഒഴികെ മറ്റ് യാതൊരു സമാന്തര ഭരണസംവിധാനങ്ങളും പാടില്ല എന്ന് അസന്നിഗ്ധമായി സുപ്രീംകോടതി പ്രഖ്യാപിക്കുകയും ചെയ്തു.Copyright ovsonline.in

എന്നാൽ യാക്കോബായ വിഭാഗം ബഹുമാനപ്പെട്ട സുപ്രീംകോടതിയുടെ ഈ അന്തിമ വിധിയെ വെല്ലുവിളിച്ചുകൊണ്ട് രാഷ്ട്രീയമായ സ്വാധീനങ്ങൾ കൊണ്ടും മറ്റും മലങ്കരസഭയിൽ ഈ വിധി നടപ്പാക്കുന്നത് അനന്തമായി നീട്ടി കൊണ്ടുപോകുകയും മാത്രമല്ല വിവിധ കോടതികളിലായി നിലവിലുള്ള നൂറോളം കേസുകളിൽ ബഹുമാനപ്പെട്ട സുപ്രീംകോടതിയുടെ വിധിക്കെതിരായ പല വാദമുഖങ്ങളും ഉയർത്തി കേസുകൾ അനന്തമായി നീട്ടിക്കൊണ്ടു പോകുന്ന ദുരവസ്ഥയും ഉണ്ടാക്കി.

എന്നാൽ സുപ്രീംകോടതിയുടെ 2019  ഏപ്രിൽ എട്ടാം തീയതിയിലെ ഉത്തരവിൽ ഇത് പാടില്ല എന്നും 2017-ലെ സുപ്രീം കോടതിയുടെ വിധി ന്യായം അന്തിമമാണെന്നും അത് മലങ്കര സഭയിലെ എല്ലാ പള്ളികൾക്കും ബാധകമാണെന്നും ഒരു കോടതിയും സുപ്രീംകോടതി 2017 ജൂലൈ 3-ന് അന്തിമവിധി പ്രഖ്യാപിച്ച വിധിന്യായത്തെ സംബന്ധിച്ചുള്ള യാതൊരു തർക്കങ്ങളും പരിഗണിക്കാനോ മുന്നോട്ടുകൊണ്ടുപോകാനും പാടില്ല എന്ന് കർശന നിർദ്ദേശം നൽകുകയും ചെയ്തിരിക്കുകയാണ്. മേൽപ്പറഞ്ഞ സുപ്രീംകോടതിയുടെ വിധികളും ഉത്തരവുകളും പ്രകാരം മലങ്കര സഭയിലെ എല്ലാ പള്ളികളും 1934-ലെ മലങ്കര സഭാ ഭരണഘടനയുടെ കീഴിൽ ഭരണപരമായും മതപരമായും നില നിൽക്കേണ്ടതാണ്. അതല്ലാതെയുള്ള സമാന്തര ഭരണങ്ങൾ ഏതെങ്കിലും ഇടവക പള്ളിയിൽ നിലനിൽക്കുന്നുണ്ടെങ്കിൽ അത് സുപ്രീംകോടതിയുടെ ഉത്തരവുകൾക്കും വിധികൾക്കും എതിരും കോടതിയലക്ഷ്യവുമാണ്.Copyright ovsonline.in

മലങ്കരസഭയിൽ സമാന്തരഭരണം അനുവദിക്കാനാവില്ല: സുപ്രീംകോടതി