OVS - Latest NewsOVS-Kerala News

വിശ്വാസ നിറവിൽ പാമ്പാടി; മാർത്തോമ്മൻ നസ്രാണി സംഗമം നടന്നു.

കോട്ടയം: മലങ്കര ഓർത്തോഡോക്‌സ് സുറിയാനി സഭയുടെ കാതോലിക്കാ ദിനമായ ഏപ്രിൽ 7 നു ‘മാർത്തോമൻ നസ്രാണി സംഗമം – 2019’ പാമ്പാടി സെൻറ് ജോൺസ് കത്തീഡ്രലിൽ വെച്ച് നടത്തപ്പെട്ടു. കാതോലിക്ക ദിനാഘോഷം, പരിശുദ്ധ ബസേലിയോസ് ഗീവർഗീസ് ദ്വിതീയന്‍ കാതോലിക്ക ബാവായുടെ കാതോലിക്കാ സ്ഥാനാരോഹണ നവതി, പരിശുദ്ധ പാമ്പാടി തിരുമേനിയുടെ മെത്രാഭിഷേക നവതി, പാമ്പാടി സെന്റ്‌ ജോൺസ് കത്തീഡ്രലിന്റെ ദ്വിശദാബ്‌ത്തി എന്നിവയോട് അനുബന്ധിച്ചാണ് മർത്തോമ്മൻ നസ്രാണി സംഗമം നടത്തിയത്. രാവിലെ 8 ന് പാമ്പാടി സെന്‍റ് ജോണ്‍സ് കത്തീഡ്രലില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ വി. കുര്‍ബ്ബാന അര്‍പ്പിക്കുകയും, സഭാദിന സന്ദേശം നൽകുകയും ചെയ്തു. ഉച്ചയ്ക്ക് 2 മണിക്ക് നടന്ന “മാര്‍ത്തോമ്മന്‍ നസ്രാണി സംഗമം 2019” ഉദ്ഘാടനം ചെയ്യുകയും ചെയ്ത പരിശുദ്ധ ബാവ തിരുമേനി, ബലപ്രയോഗത്തിലൂടെയൊ അടിപിടിയിലൂടെയോ കാര്യങ്ങൾ നേടാൻ സഭ ആഗ്രഹിക്കുന്നില്ലെന്നും, നീതിയും സത്യവും നിയമവും മാത്രം കൈമുതലാക്കി മുന്നോട്ടു പോകുമെന്നും പറഞ്ഞു. കൈയ്യൂക്കിലൂടെയല്ലാതെ നിയമങ്ങൾക്കു വിധേയമായി ശാശ്വതമായ സമധാനമാണ് സഭ ആഗ്രഹിക്കനന്നതെന്നും കാതോലിക്ക ബാവാ പറഞ്ഞു.ഗുരുരത്നം സ്വാമി ജ്ഞാനതപസ്വി മുഖ്യ പ്രഭാഷണം നടത്തി. ഡോ.ഗീവർഗീസ്‌ മാർ കൂറിലോസ്, ഡോ. യൂഹാനോൻ മാർ ദിയസ്കോറോസ്, ഡോ.മാത്യൂസ് മാർ സേവേറിയോസ് എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി.ഫാ. കുര്യൻ തോമസ് കരിപ്പാൽ സഭാ പ്രതിജ്ഞ ചൊല്ലി നൽകി. വൈദീക ട്രസ്റ്റി ഫാ. ഡോ. എം.ഒ. ജോൺ, അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ, മെത്രാസന സെക്രട്ടറി ഫാ. പി.കെ. കുര്യാക്കോസ് പണ്ടാരക്കുന്നേൽ, സെന്റ് ജോൺസ് കത്തീഡ്രൽ വികാരി ഫാ. ഡോ. വർഗീസ് വർഗീസ് കല്ലൂർ എന്നിവർ പ്രസംഗിച്ചു

പരിശുദ്ധ പാമ്പാടി തിരുമേനിയുടെ തിരുശേഷിപ്പിട ശിലാസ്ഥാപനവും, കത്തീഡ്രൽ പ്രഖ്യാന കല്പനയുടെ ശിലാഫലക അനാശ്ഛാദനവും ഇതിനോടാനുബന്ധിച്ചു നടത്തപ്പെട്ടു.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ