OVS - Latest NewsOVS-Kerala News

യുവജനങ്ങൾ നന്മയുടെ വക്താക്കളാവണം: മാർ യൗസേബിയോസ്

മാവേലിക്കര/ഹരിപ്പാട്: യുവാക്കൾ നന്മയുടെ വക്താക്കളാവണമെന്നും സമൂഹത്തിന് ഗുണകരമായ പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ യുവജനപ്രസ്ഥാനങ്ങൾക്ക് സാധിക്കണമെന്നും മലങ്കര ഓർത്തഡോക്സ്‌ സഭാ മാവേലിക്കര ഭദ്രാസന സഹായ മെത്രാപ്പോലീത്ത അഭി. അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത പറഞ്ഞു. മാവേലിക്കര ഭദ്രാസന യുവജനപ്രസ്ഥാനത്തിന്റെ  പശ്ചിമമേഖലാ സമ്മേളനവും കാതോലിക്കാ ദിനാഘോഷവും ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മേഖലാ പ്രസിഡന്റ് ഫാ. ജോയ്‌സ് വി.ജെ. അദ്ധ്യക്ഷത വഹിച്ചു.  ചലച്ചിത്ര താരം ഗിന്നസ് പക്രു മുഖ്യാഥിതിയായി പങ്കെടുത്തു. മുതിർന്ന മാധ്യമ പ്രവർത്തകൻ ജോർജ് പുളിക്കൻ മുഖ്യപ്രഭാഷണവും യുവജനപ്രസ്ഥാനം വൈസ് പ്രസിഡന്റ് ഫാ. ഗീവർഗ്ഗീസ് കോശി കറ്റാനം കാതോലിക്കാ ദിന സന്ദേശവും നൽകി. യുവജനപ്രസ്ഥാനം കേന്ദ്ര ചിഫ് എഡിറ്റർ ഫാ. തോമസ് രാജു, യുവജനപ്രസ്ഥാനം നിയുകത കേന്ദ്ര കമ്മിറ്റി അംഗം അബി ഏബ്രഹാം കോശി എന്നിവരെ ആദരിച്ചു.

പച്ചക്കറി കൃഷി പ്രോത്സാഹന പദ്ധതിയായ ഹരിതത്തിന്റെ പ്രഖ്യാപനം ഭദ്രാസന സെക്രട്ടറി ജോജി ജോൺ നിർവ്വഹിച്ചു. ഭദ്രാസനത്തിന്റെ മെഡിസിൻ ബാങ്കിലേക്ക് നൽകിയ മരുന്നുകൾ കൺവീനർ എബിൻ ബേബി വള്ളികുന്നം ഏറ്റുവാങ്ങി. ഫാ. ജേക്കബ് മാത്യു, വർഗ്ഗീസ് പോത്തൻ, നിബിൻ നല്ലവീട്ടിൽ, വർഗ്ഗീസ് സഖറിയാ, മനു തമ്പാൻ, അമൽ റെന്നി, മാത്യു തോമസ്, എബി വർഗ്ഗീസ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ