മാന്തളിർ കൺവൻഷനും ചാപ്പൽ മുഖവാരം, കൽക്കുരിശ്, ഓഫീസ് സമുച്ചയം എന്നിവയുടെ കൂദാശയും

മാന്തളിർ സെന്റ് തോമസ് ഓർത്തഡോക്സ് വലിയ പള്ളിയുടെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തിവരുന്ന “മാന്തളിർ കൺവൻഷൻ” 2019 ഫെബ്രുവരി 14, 15, 16 (വ്യാഴം, വെള്ളി, ശനി) ദിവസങ്ങളിൽ കുളനട സെന്റ് ജോർജ്ജ് ചാപ്പലിൽ വച്ച് നടത്തപ്പെടുന്നു, തുടർന്ന് ഫെബ്രുവരി 17-ാം തീയതി ഞായറാഴ്ച്ച വി.കുർബാനയ്ക്ക് ശേഷം ആദ്ധ്യാത്മിക സംഘടനാ വാർഷികവും ചാപ്പൽ മുഖവാരം, കൽക്കുരിശ്, ഓഫീസ് സമുച്ചയം എന്നിവയുടെ കൂദാശയും ചെങ്ങന്നൂർ ഭദ്രാസന സഹായ മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. മാത്യൂസ് മാർ തീമോത്തിയോസ് തിരുമേനിയുടെ മുഖ്യകാർമ്മികത്വത്തിൽ നടത്തപ്പെടുന്നു. കൺവൻഷൻ യോഗങ്ങളിലും, കൂദാശ കർമ്മത്തിലും, വാർഷിക യോഗത്തിലും ഏവരുടെയും പ്രാർത്ഥനാപൂർവ്വമായ സാന്നിധ്യ സഹകരണങ്ങൾ പ്രതീക്ഷിക്കുകയും, ഏവരെയും സാദരം ക്ഷണിക്കുകയും ചെയുന്നുവെന്ന് വികാരി ഫാ. മാത്യു വർഗ്ഗീസ്, ട്രസ്റ്റി ശ്രീ. ബിജു ക്യാപ്പിറ്റൽ സെക്രട്ടറി ശ്രീ. അനിൽ ഫിലിപ്പ് എന്നിവർ അറിയിച്ചു

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ

Facebook
error: Thank you for visiting : www.ovsonline.in