Ancient ParishesOVS - Latest News

തെക്കേ ഇന്ത്യയിലെ ഏറ്റവും വലിയ ദേവാലയങ്ങളിൽ ഒന്ന് ; ചന്ദനപ്പള്ളി വലിയപള്ളി

ആഗോള ജോര്‍ജിയന്‍ തീര്‍ഥാടന കേന്ദ്രമായ തുമ്പമണ്‍ ഭദ്രാസനത്തിലെ ചന്ദനപള്ളി സെന്റ് ജോര്‍ജ് വലിയപള്ളി
ശബരിമല തീര്‍ഥാടകരുടെ വിശ്രമ കേന്ദ്രം!
അടൂരില്‍ നിന്നും 13 കിലോമീറ്റര്‍ അകലെ ചന്ദനപ്പള്ളി ഗ്രാമത്തിലാണ് ഈ ദേവാലയം സ്ഥിതിചെയ്യുന്നത്. 1810ല്‍‍ സ്ഥാപിതമായ ഈ പള്ളി തെക്കേ ഇന്ത്യയിലെ ഏറ്റവും വലിയ ദേവാലയങ്ങളില്‍ ഒന്നാണ്. 2010ല്‍ തീര്‍ഥാടന കേന്ദ്രമായി പ്രഖ്യാപിച്ചു. ഇന്തോ-സാരാസെനിക് ശില്‍പങ്ങള്‍ ഉപയോഗിച്ചാണ് ഏറ്റവും അവസാനം പുനര്‍നിര്‍മ്മിതി നടത്തിയത് പള്ളിയുടെ ഗോപുരങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്ന ഗോത്തിക് ശൈലിയിലാണ്. മേല്‍ക്കൂര പേര്‍ഷ്യന്‍ രീതിയിലാണ് പണിതിരിക്കുന്നത്. റോമിലെ സെന്റ് പീറ്റേര്‍സ് ബസിലിക്കയുടെ മാതൃകയിലുള്ള പണികളാണ് അടുത്തകാലത്തായി ചെയ്തിരിക്കുന്നത്. പള്ളിയിലെ ഒരു പ്രധാന ആകര്‍ഷണം കല്ലില്‍ത്തീര്‍ത്ത കുരിശാണ്.
മെയ് മാസത്തില്‍ നടക്കുന്ന ചെമ്പുടുപ്പ് ചടങ്ങിന് (പള്ളി പെരുന്നാള്‍ ) ജാതിമതഭേദമന്യേ ഒട്ടേറെ ആളുകള്‍ പള്ളിയില്‍ എത്താറുണ്ട്.
12650809_967943696625278_2238384856415885691_n

 ചെമ്പിന്‍മൂട്ടില്‍ പാതിവേവിച്ച ചോറടങ്ങിയ രണ്ട് ചെമ്പുകള്‍, കുറുകെ കെട്ടിയ മുളന്തണ്ടുകളില്‍ പിടിച്ച് എടുത്തുയര്‍ത്തുന്നതോടെ ചന്ദനപ്പള്ളി ചെമ്പെടുപ്പ് തുടങ്ങുകയായി. ആഘോഷപൂര്‍വ്വം മുളങ്കമ്പുകളില്‍ കെട്ടിയ ചെമ്പുകളുമായി വിശ്വാസികള്‍ക്ക് നടുവിലൂടെ പള്ളിക്ക് സമീപമുള്ള കുതിരപ്പുരയിലേക്ക് നീങ്ങും. പൂക്കളും വെറ്റിലയും വിതറി വിശ്വാസികള്‍ ചെമ്പെടുപ്പ് ഘോഷയാത്രയെ വരവേല്‍ക്കുന്നു. കുതിരപ്പുരയില്‍ ഇറക്കിവെച്ച ചെമ്പുകളിലെ പാതിവേവിച്ച ചോറ് വിശ്വാസികള്‍ക്ക് നേര്‍ച്ചയായി വിളമ്പും. ഇങ്ങനെ 11 ചെമ്പുകളിലെ ചോറാണ് പോയ വര്ഷം വിശ്വാസികള്‍ക്ക് വിളമ്പിയത്.
രാവിലെ ചെമ്പിന്‍മൂട്ടില്‍ വച്ച ചെമ്പില്‍ ആചാരപ്രകാരം അങ്ങാടിക്കല്‍ വടക്ക് മേക്കാട്ട് നായര്‍ത്തറവാട്ടിലെ കാരണവര്‍ അരിയിട്ടതോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് വിശ്വാസികള്‍ വീടുകളില്‍ നിന്ന് നേര്‍ച്ചയായി കൊണ്ടുവന്ന അരി ചെമ്പുകളില്‍ ഇട്ടുകൊണ്ടിരുന്നു. ഇങ്ങനെ കൊണ്ടുവന്ന അരി, പാതിവേവിച്ചതാണ് ചെമ്പെടുപ്പിനും, നേര്‍ച്ച വിളമ്പിനും ഉപയോഗിച്ചത്.
സാമൂഹിക സംസ്കാരിക രംഗത്ത്‌ വ്യക്തി മുദ്ര പതുപ്പിച്ചവര്‍ക്കായി വി.ഗീവര്‍ഗീസ് സഹദായുടെ നാമധേയത്തില്‍ ഉള്ള ഓര്‍ഡര്‍ ഓഫ് സെന്റ് ജോര്‍ജ് അവാര്‍ഡ് കഴിഞ്ഞ വര്ഷം മുതല്‍ നല്‍കി തുടങ്ങി