OVS - Latest NewsOVS-Kerala News

പത്രോസ് മാർ ഒസ്താത്തിയോസ് മെത്രാപ്പോലിത്തയുടെ 51ാം ഓർമ്മരെുന്നാൾ 2019 ജനുവരി 27 മുതൽ ഫെബ്രുവരി 2 വരെ

പ്രമുഖ സാമൂഹ്യ പരിഷ്‌കർത്താവും സ്ലീബാദാസ സമൂഹ സ്ഥാപകനും മലബാർ ഭദ്രാസന പ്രഥമ മെത്രാപ്പോലീത്തായും വിജാതീയരുടെ അപ്പോസ്തോലൻ, മലങ്കര ഗാന്ധി എന്നീ അപരനാമങ്ങളാൽ ജനഹൃദയങ്ങളിൽ സ്ഥാനം നേടിയ ഭാഗ്യസ്മരണാർഹനായ മൂക്കഞ്ചേരിൽ പത്രോസ് മാർ ഒസ്താത്തിയോസ് മെത്രാപ്പോലിത്തായുടെ 51ാം ഓർമ്മപ്പെരെുന്നാൾ 2019 ജനുവരി 27 മുതൽ ഫെബ്രുവരി 2 വരെ കണ്ടനാട് കർമ്മേൽ ദയറായിൽ ആചരിക്കുന്നു.

2019 ജനുവരി 27ാം തീയതി ഞായറാഴ്ച രാവിലെ 7 മണിക്ക് പ്രഭാത നമസ്‌കാരവും, 8 മണിക്ക് കണ്ടനാട് ഈസ്റ്റ് ഭദ്രാസനാധിപൻ അഭി. ഡോ. തോമസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്തായുടെ പ്രധാന കാർമികത്വത്തിൽ വി. കുർബ്ബാനയും കബറിങ്കൽ ധൂപപ്രാർത്ഥനയും, തുടർന്ന് കൊടിയേറ്റും നടക്കും.

31ാം തീയതി വ്യാഴാഴ്ച രാവിലെ 7 മണിക്ക് പ്രഭാത നമസ്‌കാരത്തിനു ശേഷം 7.30 ന് വി. കുർബ്ബാനയ്ക്ക് മൈലപ്രാ മാർ കുറിയാക്കോസ് ആശ്രമാംഗം വെരി. റവ. നഥാനിയേൽ റമ്പാൻ കാർമികത്വം വഹിക്കും. കബറിങ്കൽ ധൂപപ്രാർത്ഥന, പാച്ചോർ നേർച്ച. വൈകുന്നേരം 6 മണിയ്ക്ക് സന്ധ്യാ നമസ്‌കാരം, 6.45 -ന് ഗാനശുശ്രൂഷ, തുടർന്ന് സുവിശേഷ പ്രസംഗത്തിന് റവ.ഫാ. ഗീവർഗീസ് കോശി, കറ്റാനം നേതൃത്വം നൽകും. തുടർന്ന് ആശിർവ്വാദം, ഭക്ഷണം.

2019 ഫെബ്രുവരി 1ാം തീയതി 7 മണിക്ക് പ്രഭാത നമസ്‌കാരം. തുടർന്ന് 7.30 ന് പരുമല സെമിനാരി അസിസ്റ്റൻറ് മാനേജർ വെരി. റവ. എ.ജി. ജോസഫ് റമ്പാന്റെ പ്രധാന കാർമികത്വത്തിൽ വി. കുർബ്ബാന അർപ്പിക്കും. തുടർന്ന് കബറിങ്കൽ ധൂപപ്രാർത്ഥന. തമുക്കു നേർച്ച. വൈകുന്നേരം 4 മണിയ്ക്ക് വിവിധ സഥലങ്ങളിൽ നിന്നും മുളന്തുരുത്തി ഓർത്തഡോക്‌സ് സെൻററിൽ എത്തുന്ന തീർത്ഥാടകർ കാൽനടയായി 5.30 -ന് പരി. പിതാവിന്റെ കബറിങ്കൽ എത്തുന്ന സ്മൃതിയാത്രയ്ക്ക് ദയറായിൽ സ്വീകരണം. 5.45 ന് അഭി. തിരുമേനിമാരുടെ കാർമികത്വത്തിൽ സന്ധ്യാ നമസ്‌കാരം, 6.45 -ന് കബറിങ്കൽ ധൂപപ്രാർത്ഥന. തുടർന്നുള്ള അനുസ്മരണ പ്രഭാഷണം കോട്ടയം ഓർത്തഡോക്‌സ് തിയോളജിക്കൽ സെമിനാരി പ്രൊഫസർ റവ. ഫാ. ഡോ. ഫെലിക്‌സ് യോഹന്നാൻ തട്ടാശ്ശേരിൽ നടത്തും. തുടർന്ന് 7.30 -ന് പ്രദക്ഷിണം, 9.00 -ന് ശ്ലൈഹീക വാഴ്‌വ്, ആശിർവ്വാദം, ഭക്ഷണം.

പ്രധാന പെരുന്നാൾ ദിവസമായ ഫെബ്രുവരി 2ാം തീയതി രാവിലെ 7.30 -ന് പ്രഭാത നമസ്‌കാരം. 8.30 -ന് വി. കുർബ്ബാനയ്ക്ക് സ്ലീബാദാസ സമൂഹ അദ്ധ്യക്ഷൻ അഭി. ഡോ. യാക്കോബ് മാർ ഐറേനിയോസ് മെത്രാാേലീത്ത പ്രധാന കാർമ്മികത്വം വഹിക്കും. പെരുന്നാൾ സന്ദേശം, കബറിങ്കൽ ധൂപപ്രാർത്ഥന, കൈമുത്ത്, നെയ്യ നേർച്ച ഇവയ്ക്കു ശേഷം 10.45 -ന് വട്ടുക്കുന്ന് മാർ ഗ്രീഗോറിയോസ് ആശ്രമം വക കുരിശടിയിലേക്ക് പ്രദക്ഷിണം. തുടർന്ന് ശ്ലൈഹീക വാഴ്‌വ്, ആശിർവ്വാദം, നേർച്ച സദ്യ, കൊടിയിറക്ക് എന്നിവയോടു കൂടി 51ാം ശ്രാദ്ധരെുന്നാൾ സമാപിക്കും.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ