ഓർത്തഡോക്സ്‌ വിശ്വാസിയുടെ ശവ സംസ്കാരത്തിനനുമതി  ; മേൽനോട്ടം  കമ്മീഷന് 

കണ്ടനാട് ഈസ്റ്റ്‌ ഭദ്രാസനത്തിലെ വെട്ടിത്തറ മാർ മിഖായേൽ ഓർത്തഡോക്സ്‌ വലിയ പള്ളിയിൽ ഓർത്തഡോക്സ്‌ സഭാ അംഗത്തിന്റെ മരണാന്തര ശുശ്രൂഷ നടത്താൻ കോടതി ഉത്തരവായി. ഭാര്യയുടെ ശവ സംസ്കാരം പള്ളിയിൽ ആചാരാനുഷ്ടാനങ്ങളോടെ നടത്താൻ അനുമതി തേടിയാണ് സഭ മാനേജിംഗ് കമ്മിറ്റി അംഗം കൂടിയായ സുരേഷ് മൈക്കിൾ എറണാകുളം ജില്ല കോടതിയെ സമീപിച്ചത്. നാളെ ഉച്ചക്ക് 2 മണി മുതൽ വൈകുന്നേരം 5 വരെയാണ് അനുവദിച്ച സമയം. മേൽനോട്ടത്തിനായി അഡ്വ. അന്‍വറിനെ അഭിഭാഷക കമ്മീഷനായി കോടതി ചുമതലപ്പെടുത്തി. കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ഭവനത്തിലും പള്ളിയിലുമായി നടക്കുന്ന മരണാന്തര ശുശ്രൂഷകൾക്ക് മെത്രാപ്പോലീത്തമാരും വൈദീകരും നേതൃത്വം നൽകും. ശവ സംസ്കാരം നടത്താൻ അനുവദിക്കില്ലെന്ന നിലപാടിലാണ് പള്ളി കയ്യേറ്റക്കാരായ വിഘടിത വിഭാഗം. അതേസമയം കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി ബന്ധുക്കൾ ഓവിഎസ് ഓൺലൈനോട് പറഞ്ഞു.

 

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ
error: Thank you for visiting : www.ovsonline.in