പഴന്തോട്ടം പള്ളി: ഓർത്തഡോക്സ് സഭ വൈദികർ കുർബാന അർപ്പിച്ചു; യാക്കോബായ വിഭാഗം കോടതി വിധിയെ ധിക്കരിച്ചു സംഘർഷം സൃഷ്ടിക്കുന്നു
കൊച്ചി: പഴന്തോട്ടം സെൻറ് മേരീസ് പള്ളിയിൽ ഓർത്തഡോക്സ് സഭാ വൈദികർ ഇന്ന് വിശുദ്ധ കുർബാന അർപ്പിച്ചു. ഓർത്തഡോക്സ് സഭക്ക് അനുകൂലമായി ലഭിച്ച കോടതി ഉത്തരുവകളെ തുടർന്ന് വിധി നടത്തിപ്പുമായി ബന്ധപെട്ടു ഇന്നലെ രാവിലെ 7:00 -ന് പ്രഭാത നമസ്കാരവും 7:30 മണിക്ക് വി. കുർബാനയും ഉണ്ടായിരുന്നു.
കഴിഞ്ഞ ദിവസം അന്തരിച്ച യാക്കോബായ സഭാംഗത്തിൻ്റെ മൃതദേഹം സംസ്ക്കാര ശുശ്രൂഷകൾക്കായി പള്ളിയിൽ കയറ്റാൻ അനുവദിക്കണമെന്ന് യാക്കോബായ വിഭാഗം ആവശ്യപ്പെട്ടെങ്കിലും പോലീസ് അനുവദിച്ചില്ല. ഓർത്തഡോക്സ് സഭയുടെ വികാരി സംസ്കാര ശുശ്രൂഷകൾ നടത്തി കൊടുക്കുവാൻ തയാറായിരുന്നു എങ്കിലും അത് സമ്മതിക്കാതെ യാക്കോബായ വിഭാഗം സംഘർഷം സൃഷ്ടിക്കുകയായിരുന്നു. സംസ്ക്കാര ചടങ്ങുകൾക്ക് മരിച്ചയാളിൻ്റെ ബന്ധുക്കളെ മാത്രമാണ് പൊലീസ് അകത്തേക്ക് കയറ്റിയത്. യാക്കോബായ വിഭാഗത്തിലെ മെത്രോപ്പോലീത്തമാരും വൈദികരും പള്ളിക്കു മുൻപിൽ സത്യാഗ്രഹം പ്രഖ്യാപിച്ചെങ്കിലും, രാത്രിയോടെ പോലീസ് അധികാരികളുടെ ഇടപെടലുകളെ തുടർന്ന് മടങ്ങുകയായിരുന്നു.
ഇന്ന് രാവിലെ വീണ്ടും കൂട്ടം കൂടി എത്തിയ യാക്കോബായ വിഭാഗം, പള്ളി പ്രദേശത്തു അനധികൃതമായി പ്രവേശിച്ചു സൺഡേ സ്കൂൾ വാതിൽ കുത്തിത്തുറന്ന് അവിടെ കുർബാന അർപ്പിച്ചു മടങ്ങി. പോലീസ് നിയമ ലംഘനത്തിന് കൂട്ട് നില്കുകയായിരുന്നു.
പഴന്തോട്ടം സെന്റ് മേരീസ്. ഓർത്തഡോക്സ് പള്ളിയിൽ 1934 – ലെ സഭ ഭരണഘടന അംഗീകരിക്കാത്ത വിഘടിത വിഭാഗത്തിലെ മെത്രാപ്പോലീത്തമാർക്കും വൈദീകർക്കു ബഹുമാനപ്പെട്ട ജില്ലാ കോടതി കോടതി നിരോധനം ഏർപ്പെടുത്തിയിരുന്നു. ജില്ലാക്കോടതി ഉത്തരവിനെതിരെ വിഘടിത വിഭാഗം ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും ജില്ലാ കോടതി വിധി സ്റ്റേ ചെയ്യാൻ ഹൈക്കോടതി വിസമ്മതിക്കുകയും ചെയ്തു.
മലങ്കര സഭാ ന്യൂസ് Android Application → OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ |