OVS - Latest NewsOVS-Kerala News

2018 ; ആലുവയടക്കം  അഞ്ചു പള്ളികളിൽ വിധി നടത്തിപ്പ് പൂർണ്ണം 

കൊച്ചി :  കർത്തുശിഷ്യനായ വിശുദ്ധ മാർത്തോമ്മാ ശ്ലീഹയാൽ എ.ഡി 52 ൽ സ്ഥാപിതമായ  മലങ്കര ഓർത്തഡോക്സ്‌ സഭയെ  സംബന്ധിച്ചിടത്തോളം   2018 വിട പറഞ്ഞപ്പോൾ  ദൈവ കൃപയാൽ ഒട്ടേറെ ധന്യ നിമിഷങ്ങളും ചില്ലറ  അനിശ്ചിത്വങ്ങളും സമ്മാനിക്കുകയുണ്ടായി. ഓർത്തഡോക്സ്‌ സഭ വിശ്വാസികൾ ഏറെ ആകാംഷയോടെ സഭ അന്തരീക്ഷം വീക്ഷിക്കുകയും കരുതുകയും ചെയ്തിരുന്ന  വർഷമായിരുന്നു കടന്നു പോയതെന്ന് പൊതുവെ  വിലയിരുത്തപ്പെടുന്നു. സുപ്രീം കോടതി വിധിക്ക് ശേഷം വിശ്വാസികൾക്ക് പരിശുദ്ധ സഭയോടുള്ള വിശ്വാസ  തീഷ്ണതയിലും കാഴ്ച്ചപ്പാടിലും പ്രകടമായ മാറ്റം ഉണ്ടാക്കി. സഭ തർക്കം നിലനിൽക്കുന്ന പള്ളികളിൽ ഉണ്ടാകുന്ന സംഭവങ്ങൾ കൂടിയും അതെല്ലാം  ലോകത്തിന്റെ വിവിധ കോണുകളിലിരിന്നു  സമൂഹിക മാദ്ധ്യമങ്ങൾ വഴി നിരന്തരം പിന്തുടരുകയും ചെയ്യുകയും നേരിട്ടോ അല്ലാതെയോ  ഇടവകകൾക്ക് പിന്തുണ നൽകാനും മുന്നോട്ട് വരുന്ന വിശ്വാസികളുടെ എണ്ണം വർദ്ധിച്ചുവെന്ന് ഇടവകകളുമായി ബന്ധപ്പെട്ടപ്പോൾ ഓവിഎസ് ഓൺലൈന് ലഭിച്ച വിവരം.

2018-ൽ ചേലക്കര പഴയ പള്ളി, പാലക്കുഴ പള്ളി, വർഷങ്ങളോളം പൂട്ടി കിടന്ന മൂന്ന് ദേവാലങ്ങളിലാണ്  ഓർത്തഡോക്സ്‌ സഭക്ക്  അനുകൂല ഉത്തരവിന്റെ അടിസ്ഥാനത്തിൽ തുറന്നത്. ആലുവ തൃക്കുന്നത്ത് സെമിനാരി, മുളക്കുളം വലിയ പള്ളി, മണ്ണത്തൂർ വലിയ പള്ളി എന്നിവിടങ്ങളിൽ പ്രാർത്ഥനാഭരിതമായ പശ്ചാത്തലത്തിൽ മലങ്കര സഭയ്ക്ക്  തിരിച്ചു ലഭിച്ചിരിക്കുന്നു. വിധി നടത്തിപ്പ് പൂർണ്ണമായ പള്ളികളിൽ മറു വിഭാഗത്തിൽ പെട്ട ഇടവകാംഗങ്ങൾക്ക് ആരാധനയ്ക്കും ആത്മീയ ആവശ്യങ്ങൾ നിർവ്വഹിക്കപ്പെടാനും വിലക്ക് ഏർപ്പെടുത്തിയിട്ടില്ല. നിരോധനം വിഘടിത പുരോഹിതർക്കും മെത്രാന്മാർക്കും നിലവിലുണ്ട്.

അങ്കമാലി ഭദ്രാസന ആസ്ഥാനമായ ആലുവ തൃക്കുന്നത്ത് സെമിനാരി സെന്റ് മേരീസ് ഓർത്തഡോക്സ്‌  പള്ളിയിൽ നാല് പതിറ്റാണ്ടുകൾക്ക് ശേഷമാണ് തുറന്നു ആരാധന പുനഃസ്ഥാപിച്ചത്. 1977 ഡിസംബര്‍ ആറിനാണ്‌ തൃക്കുന്നത്ത്‌ പള്ളി സഭാതര്‍ക്കത്തെത്തുടര്‍ന്ന്‌ പൂട്ടിയത്‌. 2003 ല്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭക്ക്  അനുകൂലമായി കോടതി വിധിയുണ്ടായി. 2018 ൽ  ഹൈക്കോടതി യാക്കോബായ മെത്രാന്മാര്‍ക്കും വൈദികര്‍ക്കും പള്ളിയില്‍ പ്രവേശിക്കുന്നതിനു വിലക്കേര്‍പ്പെടുത്തി. വിശ്വാസി എന്ന നിലയില്‍ ആര്‍ക്കും പള്ളിയില്‍ പ്രവേശിക്കാമെങ്കിലും ഓര്‍ത്തഡോക്‌സ് സഭയുടെ  കര്‍മ്മങ്ങളെ തടസപ്പെടുത്തരുതെന്നു നിര്‍ദേശമുണ്ട്‌. ഹൈക്കോടതിയിലെത്തിയ ഉപഹര്‍ജിയെത്തുടര്‍ന്നായിരുന്നു ഈ വിധി. ഇതിനു പിന്നാലെയാണ്‌ താക്കോൽ കൈവശമുള്ള സഭ നേതൃത്വം  പള്ളി തുറക്കാന്‍  തീരുമാനിച്ചത്‌.

പിറവത്തിനടുത്തുള്ള മുളക്കുളം മാർ യൂഹാനോൻ ഇഹീദിയോ ഓർത്തഡോക്സ്‌ വലിയ പള്ളി അടച്ചത് സഭ തർക്കം കൊടുമ്പിരികൊണ്ട 2002 ൽ. നീണ്ട പതിനാറു വർഷത്തിന് ശേഷമായിരിന്നു  മലങ്കര സഭയുടെ മെത്രാപ്പോലീത്ത അവിടെ പ്രവേശിക്കുന്നത്. ഹൈക്കോടതിയുടെ അനുകൂല ഉത്തരവോടെയായിരുന്നു പള്ളി തുറക്കാനുള്ള സാഹചര്യം ഒരുങ്ങിയത്. സമാന സാഹചര്യത്തിൽ പൂട്ടിയ മണ്ണത്തൂർ സെന്റ് ജോർജ് ഓർത്തഡോക്സ്‌ വലിയ പള്ളിയും സുപ്രീം കോടതി ഉത്തരവിന്റെ പിൻബലത്തിൽ ഇക്കാലയളവിൽ  തുറക്കുകയുണ്ടായി. ചേലക്കര സെന്റ് ജോർജ് ഓർത്തഡോക്സ്‌ പഴയ പള്ളിയിലും സമാന്തര ഭരണം ദയനീയമായി അവസാനിക്കുകയായിരുന്നു. ഹൈക്കോടതി വിധിയെതുടർന്ന് പാലക്കുഴ സെന്റ് ജോൺസ് ഓർത്തഡോക്സ്‌ പള്ളിയിലും സമാന്തര ഭരണം അവസാനിച്ചു.

പിന്നീട് വന്ന കോതമംഗലം, പിറവം, കട്ടച്ചിറ പള്ളികളുടെ വിധികൾ നടപ്പാക്കാതെ തുടരുന്നുണ്ട്. പിറവം സെന്റ് മേരീസ് ഓർത്തഡോക്സ്‌ വലിയ പള്ളിയിൽ വമ്പൻ നാടകമാണ് ആസൂത്രിതമായി നടന്നത്. ശബരിമലയിൽ വിധി നടപ്പാക്കാൻ തിടുക്കം കാട്ടിയ  സർക്കാർ ഇക്കേസുകളിൽ സ്വീകരിച്ച മൃതു സമീപനം   കോടതിയിൽ നിന്നും പൊതു സമൂഹത്തിലും സജീമായി വിമർശിക്കപ്പെട്ടു. കോതമംഗലം മാർ തോമ ചെറിയ പള്ളിയിൽ കോടതിവിധിയുമായിയെത്തിയ വികാരി തോമസ് പോൾ റമ്പാൻ മണിക്കൂറോളമാണ് കാറിൽ കഴിയേണ്ടി വന്നത്. കട്ടച്ചിറ സെന്റ് മേരീസ് ഓർത്തഡോക്സ്‌ പള്ളിയിൽ ഒരു കാരണവുമില്ലാതെ  നിരോധനയാജ്ഞ നീട്ടികൊണ്ടു പോകുന്ന നടപടിയിൽ വ്യാപക പ്രതിഷേധം കറ്റാനത്ത് മാവേലിക്കര ഭദ്രാസന പ്രതിഷേധ സമ്മേളനം നടത്തുന്ന നിലയിലേക്കും കടന്നത് ഓർത്തഡോക്സ്‌ സഭ വിശ്വാസികളുടെ അമർഷം വ്യക്തമാക്കി. പ്രാദേശികവും സഭ തർക്കം രൂക്ഷമായ എറണാകുളത്ത്  ജില്ല   കേന്ദ്രീകരിച്ചുള്ള സിപിഎമ്മിലെ ചില നേതാക്കന്മാരുടെ  രാഷ്ട്രീയ അട്ടിമറികളാണ് സഭക്കെതിരെ    നീക്കങ്ങളുടെ പുറകിലെന്ന് കോതമംഗലം, പിറവം സംഭവം അടിവരയിടുന്നു. കോടതി വിധി നടപ്പാക്കണമെന്ന ന്യായമായ ആവിശ്യമാണ് സഭ നേതൃത്വം ഉയർത്തുന്നത്. പള്ളിക്കേസുകളിൽ വിധി നടപ്പാവില്ലെന്ന വിചിത്ര വാദം 2017 ന് ശേഷം  പത്തിലധികം പള്ളികളിൽ വിധി നടത്തിപ്പോടെ പൊളിഞ്ഞു.വരുന്ന തിരെഞ്ഞെടുപ്പിൽ ഓർത്തഡോക്സ്‌ സഭക്ക്‌ നിർണ്ണായക സ്വാധീനമുള്ള ജില്ലകളിൽ സമഗ്ര ചിത്രം പ്രതിബലിക്കും. 2017 ജൂലൈ 3-നാണ് സുപ്രീം കോടതി വിധി ഉണ്ടായത്. 1958, 1995 വിധികൾ ശെരി വെച്ചായിരുന്നു ഇത്.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ