സെന്റ് തോമസ് കത്തീഡ്രൽ സുവർണ ജൂബിലി ആഘോഷങ്ങൾ സമാപിച്ചു

ദുബായ്∙ സെന്റ് തോമസ് ഓർത്തഡോക്‌സ് കത്തീഡ്രലിന്റെ ഒരുവർഷം നീണ്ട സുവർണജൂബിലി ആഘോഷങ്ങൾ വർണാഭമായ ചടങ്ങുകളോടെ സമാപിച്ചു. മലങ്കര ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്തു. വിവിധ എമിറേറ്റുകളിൽ നിന്ന് ആറായിരത്തോളം പേർ പങ്കെടുത്തു. ദുബായ് പൊലീസ് മേധാവി മേജർ ജനറൽ അബ്ദുല്ല ഖലീഫ അൽ മർറി മുഖ്യാതിഥിയായിരുന്നു. യു.എ.ഇ പ്രഖ്യാപിച്ച സഹിഷ്ണുതാ വർഷാഘോഷത്തിന്റെ ഇടവക തല ഉദ്ഘാടനം അൽ മർറി നിർവഹിച്ചു.

ജെംസ് എജ്യുക്കേഷൻ സ്ഥാപകനും ചെയർമാനുമായ സണ്ണി വർക്കിയെ പരിശുദ്ധ ബാവാ ആദരിച്ചു. ഡൽഹി ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ദിമിത്രിയോസ് അധ്യക്ഷത വഹിച്ചു. യുഎഇ ഹാപ്പിനെസ് ഡിപാർട്മെന്റ് വൈസ് പ്രസിഡന്റും ദുബായ് സിലിക്കോൺ ഓയസിസ് സീനിയൻ വൈസ് പ്രസിഡന്റുമായ ഗാനിം അൽഫലാസി, എംപിമാരായ ഇന്നസന്റ്, സുരേഷ് ഗോപി, ഇന്ത്യൻ വൈസ് കോൺസൽ നീരജ് അഗർവാൾ, സഭാ വൈദിക ട്രസ്റ്റി ഫാ. ഡോ.എം.ഒ. ജോൺ, ഇടവക മുൻ വികാരി ഫാ. ഷാജി മാത്യൂസ്, ദുബായ് സെന്റ് മേരീസ് കാത്തോലിക്കാ ഇടവകയിലെ ഫാ. അലക്‌സ് വാച്ചാപ്പറമ്പിൽ, പാക്കിസ്ഥാൻ ക്ലബ് വൈസ് പ്രസിഡന്റ് മുഹമ്മദ് സീയാം, ഇടവക വികാരി ഫാ. നൈനാൻ പി. ഫിലിപ്പ്, സഹവികാരി ഫാ. സജു തോമസ് എന്നിവർ പ്രസംഗിച്ചു.

സുവർണ ജൂബിലിയോടനുബന്ധിച്ചു പ്രസിദ്ധീകരിച്ച സ്മരണിക ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസിനു നൽകി ഗാനിം അൽ ഫലാസി പ്രകാശനം ചെയ്തു. ഇടവകയിലെ 50 വനിതകൾ അടങ്ങിയ സംഘം അവതരിപ്പിച്ച മാർഗം കളി, യുഎഇയുടെ നാടൻ നൃത്തശിൽപ്പം, ഇത്യോപ്യൻ കലാവിരുന്ന്, കെസ്റ്ററിന്റെ സംഗീതപരിപാടി എന്നിവ ഉണ്ടായിരുന്നു. ഇടവക ട്രസ്റ്റി ചെറിയാൻ സി. തോമസ്, സെക്രട്ടറി സാബു വർഗീസ്, ജോയിന്റ് ട്രസ്റ്റി ജോസഫ് ഐപ്പ്, ജോയിന്റ് സെക്രട്ടറി ബാബു കുരുവിള, ജൂബിലി ജോയിന്റ് കൺവീനർമാരായ ജോസ് ജോൺ, പി. കെ. ചാക്കോ എന്നിവർ നേതൃത്വം നൽകി.

സെന്റ് തോമസ് കത്തീഡ്രൽ സുവർണ ജൂബിലി ആഘോഷങ്ങൾ സമാപിച്ചു

മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ അംഗങ്ങളുടെ യോഗം 3-ന്

error: Thank you for visiting : www.ovsonline.in