പുസ്തക പ്രകാശത്തിന് ക്ഷണിക്കാനെത്തിയത് വളച്ചൊടിച്ചു: വിവാദത്തിൽ കഴമ്പില്ല
കൊച്ചി :മലങ്കര ഓർത്തഡോക്സ് സഭയുടെ കണ്ടനാട് ഈസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യനായ ഡോ.തോമസ് മാർ അത്താനാസിയോസ് തിരുമേനി മദ്ധ്യസ്ഥ ചർച്ചകൾക്ക് പോയെന്ന വാർത്ത അടിസ്ഥാന രഹിതമെന്ന് റിപ്പോർട്ട്. മുൻ ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്റെ വസതിയിൽ പുസ്തക പ്രകാശനത്തിന് ക്ഷണിക്കാനെത്തിയ അഭിവന്ദ്യ തിരുമേനിയുമായി സമവായ ചർച്ചകൾ നടത്തി എന്നാരോപിച്ചു യാക്കോബായ വിഭാഗക്കാർ മുഖ്യധാരാ വാർത്ത മാധ്യമങ്ങളെ വിളിച്ചു വരുത്തുകയായിരുന്നു. യാക്കോബായ വിഭാഗമായി ചേർന്ന് പ്രവർത്തിക്കുന്ന പ്രസ്സ് ക്ലബ് ഭാരവാഹിയായ ‘മാധ്യമം ‘ പ്രാദേശിക ലേഖകനാണ് വിവാദം സൃഷ്ടിച്ചത്. വിഘടിത വിഭാഗ വൈദീക ട്രസ്റ്റിയുടെ വിമത പാനലായി ഏറെ അടുപ്പമുള്ള പത്ര പ്രവർത്തകനാണ് ഇയാൾ.പിറവം സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിന്റെ അവകാശത്തർക്കവുമായി ബന്ധപ്പെട്ടു സുപ്രീം കോടതി വിധി നടത്തിപ്പുമായി പരിശുദ്ധ സഭ മുന്നോട്ട് പോകുമ്പോൾ അഭിവന്ദ്യ തിരുമേനിയെ സമ്മർദ്ദത്തിലാക്കാനുള്ള യാക്കോബായ വിഭാഗത്തിന്റെ തന്ത്രപൂർവ്വമായ നീക്കമാണ് പരാജയപ്പെട്ടത്.
മലങ്കര സഭ കോടതിവിധി നടത്തിപ്പുമായി ബന്ധപ്പെട്ട ഒരു ഉഭയകക്ഷി ചർച്ചയും നടത്തിയിട്ടില്ലെന്ന് ഡോ.തോമസ് മാർ അത്താനാസിയോസ് മെത്രോപ്പോലീത്ത വ്യക്തമാക്കി. ഡിസംബർ 30-നു നടക്കുന്ന തൻ്റെ “കോടതിവിധി ഭിന്നിക്കുവാനല്ല ഐക്യത്തിന് “…എന്ന പുസ്തകപ്രദശനമായി ബന്ധപ്പെട്ട സ്വകാര്യ കൂടിക്കാഴ്ചയ്ക്കായി മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് .കെ.ജി ബാലകൃഷ്‌ണനെ സന്ദർശിച്ചതിനെ യാക്കോബായ വിഭാഗം സഭതർക്ക ചർച്ച എന്ന് രീതിയിൽ ദുരുദ്ദേശ്യപരമായി വളച്ചൊടിച്ചു എന്ന് ഡോ.തോമസ് മാർ അത്താനീയോസ് മെത്രോപ്പോലീത്ത . അഭിവന്ദ്യ .തോമസ് മാർ അത്താനീയോസ് മെത്രാപ്പോലീത്ത കെ.ജി .ബാലകൃഷ്ണന്റെ വീട്ടിൽ എത്തിയപ്പോൾ അവിടെ മുന്നേ സന്നഹിതായിരുന്ന യാക്കോബായ വിഭാഗം മെത്രാന്മാരും, ഭാരവാഹികളും മുൻ ചീഫ് ജസ്റ്റിസിന്റെ മുന്നിൽ കോടതി വിധി നടത്തിപ്പുമായി ബന്ധപ്പെട്ട യാക്കോബായ വിഭാഗത്തിന് കൂടുതൽ പരുക്കേൽക്കാതെ മുഖം രക്ഷിക്കാൻ ഒരു ഒത്തുതീർപ്പു സാഹചര്യം ഒരുക്കണം എന്ന് ആവശ്യപ്പെട്ടെങ്കിലും, ബഹു . സുപ്രീം കോടതിയുടെ അനിവാര്യമായ വിധി നടത്തിപ്പിൽ വെള്ളം ചേർക്കണം എന്ന് മുൻ ചീഫ് ജസ്റ്റിസ് കൂടെയായ തനിക്കു ഒരിക്കിലും പറയാൻ കഴിയില്ല എന്നും അനാവശ്യമായ ചെറുത്തു നിലപ്പിന്നു ശ്രമിച്ചു കൂടുതൽ പരുക്കേൽക്കാതെ കോടതി വിധി നടത്തിപ്പിന് ആവശ്യമായ സമവായത്തിന് ഇരുവിഭാഗവും ശ്രമിച്ചു കൂടെ എന്ന് അദ്ദേഹം ആരാഞ്ഞു .
മലങ്കര സഭയുടെ നേതൃ സമിതികളുടെ പ്രഖ്യാപിത നയങ്ങളായ 1934 ലെ മലങ്കര സഭ ഭരണഘടന , ബഹു .സുപ്രീം കോടതി വിധികൾ എന്നിവ അടിസ്ഥാനമാക്കി മാത്രമേ ഏതു തരം സമവായതിനും പ്രസക്തിയുള്ളൂ എന്നും, ഭരണഘടനാ അനുസൃതമായി കൃത്യമായി അധികാരങ്ങൾ നിർവ്വചിച്ചു ഭരിക്കപ്പെടുന്ന മലങ്കര സഭയിൽ, സഭയുടെ ഒരു മെത്രാപ്പോലീത്തയ്‌ക്കോ , സാക്ഷാൽ പരിശുദ്ധ കാതോലിക്ക ബാവയ്‌ക്കോ പോലും ഏകപക്ഷീയമായി ഇത്തരം കാര്യങ്ങളിൽ ഒരു തീരുമാനം എടുക്കാൻ കഴിയില്ല എന്ന് അഭിവന്ദ്യ. തോമസ് മാർ അത്താനാസിയോസ് ഓർമിപ്പിച്ചു. ഇത്തരം ഒരു സ്വകാര്യ കൂടിക്കാഴ്ച്ചയെ ദുഷ്ടലാക്കോടെ കൂടി വളച്ചൊടിച്ചു സഭ തർക്കത്തിൽ സമവായ ചർച്ച എന്ന് ബ്രേയ്ക്കിങ് ന്യൂസ് പുറത്തു വിട്ടു പൊതു സമൂഹത്തെയും , ബഹു,കോടതികളെയും യാക്കോബായ വിഭാഗം ബോധപൂർവ്വം തെറ്റുദ്ധരിപ്പിക്കാൻ ശ്രമിക്കുവായിരുന്നു എന്നും , മലങ്കര സഭ തർക്കത്തിൽ നിലവിൽ ആരെയും ഒരു ചർച്ചയ്ക്കും ചുമതലപ്പെടുത്തുകയോ, അധികാരപ്പെടുത്തുകയോ മലങ്കര സഭ ചെയ്തിട്ടില്ല എന്നും മലങ്കര സഭ പി.ആർ.ഒ ഫാ.ജോൺസ് എബ്രഹാം കോനാട്ട് അഭിവന്ദ്യ മെത്രാപ്പോലീത്തയുമായുള്ള സംഭാഷണത്തിന് ശേഷം അറിയിച്ചു .
മലങ്കര സഭാ ന്യൂസ് Android Application → OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ |