OVS - ArticlesOVS - Latest News

പിറവം പള്ളി: സഭാതര്‍ക്കവും തത്ക്കാലാവസ്ഥയും

1958-നു മുമ്പ് മലങ്കരസഭയില്‍ മിക്കവാറും പള്ളികളില്‍ കക്ഷിവഴക്കു നടന്നിരുന്നതുപോലെ പിറവം പള്ളിയിലും അതുണ്ടായിരുന്നു. വൈദികരും ജനങ്ങളും ഇരുഭാഗത്തുമുണ്ടായിരുന്നു; വ്യവഹാരവും. 1958-ല്‍ കക്ഷിവഴക്കുകള്‍ തീര്‍ന്ന് മലങ്കരസഭയില്‍ സമാധാനമുണ്ടായി. പിറവത്തും പ്രശ്‌നങ്ങള്‍ തീര്‍ന്നു. കണ്ടനാടിൻ്റെ ഔഗേന്‍ തീമൊത്തിയോസ്, പൗലൂസ് പീലക്‌സീനോസ് എന്നിവരുടെ ഭരണത്തിലായി പള്ളി. മലങ്കരസഭാ ഭരണഘടന വടക്കന്‍ഭദ്രാസനങ്ങളില്‍ അംഗീകരിക്കുവാന്‍ മെത്രാാര്‍ കല്പന അയച്ചതനുസരിച്ച് ഇടവകപൊതുയോഗങ്ങള്‍ സഭാ ഭരണഘടന അംഗീകരിച്ചു. പിറവത്തും അത് അംഗീകരിച്ച് അതിന്‍പ്രകാരം നടന്നുവന്നു. പൗലൂസ് പീലക്‌സീനോസ് മെത്രാപ്പോലീത്താ സഭാസുന്നഹദോസിനെ ധിക്കരിച്ചു നടന്ന കാലത്ത് പള്ളിയില്‍ അതു വലിയ ചലനമുണ്ടാക്കിയില്ല. ഔഗേന്‍ കാതോലിക്കാ ഭരണമേറ്റ ശേഷം ഒരു പ്രശ്‌നവുമില്ലാതെ മുമ്പോട്ടു പോയി.

1972-ല്‍ പാത്രിയര്‍ക്കീസ് അനധികൃതമായി മലങ്കരയില്‍ മെത്രാന്മാരെ വാഴിച്ചയച്ച് സഭാന്തരീക്ഷം കലുഷിതമാക്കിയതിൻ്റെ അലയടികള്‍ പിറവത്തുമുണ്ടായി. പള്ളിയില്‍ വിഭാഗീയ നടപടികള്‍ ഉണ്ടായില്ല. എന്നാല്‍ ഇരുഭാഗത്തും നിന്ന ജനങ്ങളുടെ കക്ഷിപ്രവര്‍ത്തനങ്ങള്‍ പള്ളിക്കു പുറത്തു മാത്രമായിരുന്നു. അക്കാലത്ത് ഇരുവിഭാഗത്തിലുമുള്ള മെത്രാന്മാരെ പ്രവേശിപ്പിക്കേണ്ട എന്ന ഒരു മാന്യതീരുമാനം മാനേജിങ് കമ്മറ്റി സ്വീകരിച്ചു. ഇടവകക്കാര്‍ക്ക് അതില്‍ പ്രതിഷേധമൊന്നുമുണ്ടായിരുന്നുമില്ല. അതിനു മുമ്പ് അവസാനമായി പള്ളിയില്‍ വന്നുപോയത് സ്ലീബാദാസ സമൂഹത്തിൻ്റെ ജൂബിലിയാഘോഷത്തില്‍ സംബന്ധിക്കുവാന്‍ വന്ന കൊല്ലം ഇടവകയുടെ മാത്യൂസ് മാര്‍ കൂറീലോസ് മെത്രാപ്പോലീത്തായാണ്.

പിന്നീട് 2004 വരെ പള്ളിയില്‍ പ്രവര്‍ത്തിക്കുന്ന മൂന്നു വൈദികര്‍ക്കു മാത്രമല്ലാതെ, ഇരുഭാഗത്തെയും മെത്രാന്മാര്‍ക്കോ മറ്റു വൈദികര്‍ക്കോ പ്രവേശിക്കുവാനാവാത്തവിധം 1975 മുതല്‍ നടന്നുവന്ന പള്ളിയിലെ വ്യവഹാരത്തിനിടെ 1981-ല്‍ കളക്ടറുടെ സാന്നിദ്ധ്യത്തില്‍ ഒത്തുതീര്‍പ്പുണ്ടായി. ആ മൂന്നു വൈദികര്‍ പാത്രിയര്‍ക്കീസ് ഭാഗക്കാരായി എന്നതിനാല്‍ പള്ളി ആ ഭാഗത്തിന്‍േറതായി എന്ന് പ്രചരിപ്പിക്കുവാനാണ് ശ്രമിച്ചുവരുന്നത്. ഈ കാലയളവില്‍ ഓര്‍ത്തഡോക്‌സ് സഭയുടെ വൈദികര്‍ പള്ളിയില്‍ ഇല്ലാഞ്ഞതിനാല്‍ അവരുടെ ആരാധനാസ്വാതന്ത്ര്യം നിഷേധിക്കെപ്പെടാനിടയായി. സ്‌പെഷ്യല്‍ കോടതിയില്‍ നടന്നുവന്ന വ്യവഹാരം അനന്തമായി നീണ്ടു.

പിന്നീട് കോടതിയുടെ മേല്‍നോട്ടത്തില്‍ നടന്ന മാനേജിങ് കമ്മറ്റി തെരഞ്ഞടുപ്പിലൂടെ പാത്രിയര്‍ക്കീസ് വിഭാഗം ഭരണസമിതിയിലെത്തി. ഏറെക്കാലം ആ സമിതി ഭരണത്തിലിരുന്നു. ഭണ്ഡാരവരവ് കള്ളക്കണക്കെഴുതി ദുര്‍വ്വിനിയോഗം ചെയ്യുന്നത് ബോദ്ധ്യട്ടെ കോടതി ഒടുവില്‍ ആ ഭരണസമിതിയെ മാറ്റി റസീവര്‍മാരെ നിയമിച്ചു. റസീവര്‍ഭരണകാലത്ത് പുറത്തുവന്ന കണക്കുകളിലൂടെ മുന്‍ഭരണസമിതിയുടെ അഴിമതി ജനത്തിനു ബോദ്ധ്യമായി. കോടതിയുടെ മേല്‍നോട്ടത്തില്‍ വീണ്ടും ഭരണസമിതി തെരഞ്ഞെടുപ്പു നടന്നു. മലങ്കരസഭാ ഭരണഘടന അംഗീകരിച്ച് കോടതിയില്‍ സത്യവാങ്മൂലം നല്‍കിയവര്‍ക്കു മാത്രമായിരുന്നു വോട്ടവകാശം. നേരിയ ഭൂരിപക്ഷത്തിന് പാത്രിയര്‍ക്കീസ് പക്ഷം ഭരണസമിതിയിലേക്കു വന്നു. ഇക്കാലയളവിലെല്ലാം കോടതിയുടെ അംഗീകാരം നേടിയ മൂന്നു വൈദികര്‍ മാത്രമായിരുന്നു പള്ളിയിലുണ്ടായിരുന്നത്. ഇതിനിടയില്‍ മരണം മൂലവും രാജി മൂലവും ഒഴിവുണ്ടായാപ്പോള്‍ സ്‌പെഷ്യല്‍ കോടതിയാണ് വൈദികരെ നിയമിച്ചിരുന്നത്. ഏതെങ്കിലും സഭാമേലദ്ധ്യക്ഷാരായിരുന്നില്ല. ഓര്‍ത്തഡോക്‌സ് വിഭാഗത്തിലുള്ള വൈദികരെ കോടതിയിലൂടെ നിയമിച്ചു കിട്ടുവാനുള്ള പരിശ്രമം നിയമനൂലാമാലകളില്‍പെട്ട് നിഷ്ഫലമായി. ഓര്‍ത്തഡോക്‌സ് വിഭാഗത്തിൻ്റെ ആരാധനാസ്വാതന്ത്യം നിഷേധിക്കെപ്പെടുകയായിരുന്നു.

1995-ലെ സുപ്രീംകോടതിവിധി അംഗീകരിച്ച നിലവിലുണ്ടായിരുന്ന രണ്ടു വൈദികര്‍ കണ്ടനാടു ഭദ്രാസനമെത്രാപ്പോലീത്താ ഡോ. തോമസ് മാര്‍ അത്താനാസ്യോസിനൊപ്പം മലങ്കര സഭയോടു ചേര്‍ന്നു. 2002 മാര്‍ച്ച് 20-ന് ജസ്റ്റീസ് മളിമഠിൻ്റെ നിരീക്ഷണത്തില്‍ നടന്ന മലങ്കര അസോസ്യേഷനില്‍ ഈ വൈദികര്‍ പങ്കെടുത്തു. ഭദ്രാസന മെത്രാപ്പോലീത്താ ഡോ. തോമസ് മാര്‍ അത്താനാസ്യോസ് വികാരിയായി നിയമിച്ച വൈദികൻ്റെ മേല്‍നോട്ടത്തില്‍ വീണ്ടും കോടതി നിര്‍ദ്ദേശപ്രകാരം ഭരണസമിതി തെരഞ്ഞെടുപ്പു നടന്നു. അാപ്പോഴും മലങ്കരസഭാ ഭരണഘടന അംഗീകരിച്ച് കോടതിയില്‍ സത്യവാങ്മൂലം നല്‍കിയവര്‍ക്കു മാത്രമായിരുന്നു വോട്ടവകാശം. അതില്‍ പാത്രിയര്‍ക്കീസ് പക്ഷത്തെ സ്ഥാനാര്‍ത്ഥികള്‍ പരാജയെപ്പെട്ടു. (പിറവത്ത് ഭൂരിപക്ഷം പാത്രിയര്‍ക്കീസ് അനുകൂലികളാണെന്നും ഓര്‍ത്തഡോക്‌സ് വിഭാഗം പേരിനേയുള്ളൂവെന്നും പാത്രിയര്‍ക്കീസ് പക്ഷം പറയുന്നത് ഏറ്റുപാടുന്ന രാഷ്ട്രീയ നേതാക്കളും സത്യം അന്വേഷിക്കാത്ത മാധ്യമങ്ങളും കളവായ റിപ്പോര്‍ട്ടുകള്‍ നല്‍കിയിട്ടുള്ള ഉദ്യോഗസ്ഥരും അതു സത്യമെന്നു കരുതുന്ന സര്‍ക്കാരും ഈ വസ്തുത മൂടി വയ്ക്കുകയാണ്.)

ആ ഭരണസമിതിയിലെ ഏതാനും അംഗങ്ങളും ഒരു വൈദികനും പിന്നീട് പാത്രിയര്‍ക്കീസ് പക്ഷത്തേക്കു കൂറു മാറി. നിയമാനുസൃത വികാരിയെ ധിക്കരിച്ച് സമാന്തരഭരണം തുടങ്ങി. ആ കമ്മറ്റിയുടെ കാലാവധി കഴിഞ്ഞപ്പോള്‍ കോടതി വീണ്ടും ഭദ്രാസനമെത്രാപ്പോലീത്താ ഡോ. തോമസ് മാര്‍ അത്താനാസ്യോസ് നിയമിച്ച വികാരിയുടെ മേല്‍നോട്ടത്തില്‍ ഭരണസമിതിയെ തെരഞ്ഞെടുക്കുവാന്‍ ഉത്തരവായി. അാപ്പോഴും മലങ്കരസഭാ ഭരണഘടന അംഗീകരിച്ച് കോടതിയില്‍ സത്യവാങ്മൂലം നല്‍കിയവര്‍ക്കു മാത്രമായിരുന്നു വോട്ടവകാശം. ആ തെരഞ്ഞെടുപ്പില്‍ കൃത്രിമങ്ങള്‍ നടന്നതായി കോടതിയില്‍ പരാതിപ്പെട്ടു. ഭദ്രാസനമെത്രാപ്പോലീത്തായുടെ അംഗീകാരമോ കോടതിയുത്തരവോ കൂടാതെ മുന്‍ഭരണസമിതി നേരിയ ഭരിപക്ഷം മാത്രമുണ്ടായിരുന്ന പുതിയ കമ്മറ്റിക്ക് തിടുക്കത്തില്‍ താക്കോല്‍ കൈമാറി.

പിന്നീട് നിയമാനുസൃതവികാരിയെ ബലമായി തടഞ്ഞ് പള്ളിയില്‍ പ്രവേശിപ്പിക്കാതായി. തത്സംന്ധമായ കേസില്‍ ഇാപ്പോള്‍ വികാരിക്ക് അനുകൂലമായ സുപ്രീംകോടതിയുത്തരവുമുണ്ട്. അതിനു ശേഷം ഭരണഘടന അംഗീകരിച്ചതായി അവകാശെപ്പെടുന്നവര്‍ ഇന്നുവരെ ഒരു നിയമാനുസൃത തെരഞ്ഞെടുപ്പോ നിയമാനുസൃത മെത്രാപ്പോലീത്തായുടെ അംഗീകാരമോ കൂടാതെ പള്ളിയുടെ താക്കോല്‍ റിലേ റെയിസില്‍ ബാറ്റന്‍ കൈമാറുന്നതുപോലെ കൈമാറുകയാണ്. (ഭരണഘടന അംഗീകരിച്ചത് പാപമായിപ്പോയെന്നും അതിനവര്‍ കുമ്പസാരിച്ച് പ്രായശ്ചിത്തം ചെയ്‌തെന്നും തരം പോലെ വാക്കു മാറുന്ന ‘സത്യ’വിശ്വാസികള്‍ പിന്നീട് പ്രസ്താവന പുറെടുവിച്ചിട്ടുണ്ട്!) ഒരു തരത്തിലും ഇവര്‍ ഇടവകയുടെയോ ഭദ്രാസന മെത്രാപ്പോലീത്തായുടെയോ അംഗീകാരം നേടിയിട്ടില്ല. പാര്‍ശ്വവര്‍ത്തികളുടെയും പള്ളിസമ്പത്തിൻ്റെ ദുര്‍വിനിയോഗം കൊണ്ട് ലാഭമുണ്ടാക്കുന്നവരുടെയും മാത്രം ഒത്താശയോടെയാണ് പേശിബലംകൊണ്ടുള്ള പള്ളിനടത്തിപ്പ്. ജീവനക്കാര്‍ മുതല്‍ മുകളിലേക്കുള്ളവരെല്ലാം ഭണ്ഡാരം കൈയിട്ടുവാരുന്നുവെന്ന് നാട്ടില്‍ പാട്ടാണ്. നിയമാനുസൃത പൊതുയോഗമോ കണക്കു കേള്‍പ്പിക്കലോ ഇല്ല. ഇത്തരത്തില്‍ പള്ളി ഭരണം തുടങ്ങിയ ശേഷം മാത്രമാണ് പാത്രിയര്‍ക്കീസ് വിഭാഗത്തിലെ മെത്രാന്മാര്‍ പള്ളിയില്‍ വന്ന് മേയാന്‍ തുടങ്ങിയത്. ആവര്‍ത്തിച്ചാവര്‍ത്തിച്ച് പള്ളി യാക്കോബായക്കാരുടേതാണെന്ന് വിളിച്ചുകൂവുന്ന ശ്രേഷ്ഠാബാവാ മുതലുള്ള മെത്രാന്മാര്‍ നേരു പറയുമെങ്കില്‍ ആദ്യമായി പിറവം പള്ളിയില്‍ കാല്‍കുത്തിയതെന്നെന്ന് വെളിപ്പെടുത്തട്ടെ.

രാജ്യത്തെ ഏതു നിയമമാണ് ഇക്കൂട്ടര്‍ക്ക് പിറവത്തെ പള്ളിഭണ്ഡാരത്തിലെ വിശ്വാസികളുടെ വഴിപാടില്‍ നിന്ന് കൈമുത്തു വാങ്ങാന്‍ അവകാശം നല്‍കുന്നത്. പള്ളിമുതല്‍ കൈയിട്ടുവാരി കള്ളക്കണക്കെഴുതുന്നവരില്‍ നിന്ന് അതിൻ്റെ പങ്കു കൈമുത്തായി കൈറ്റുന്ന മെത്രാന്മാര്‍ അവരെ അനുകൂലിക്കുന്നതില്‍ അദ്ഭുതമില്ല. പാത്രിയര്‍ക്കീസ് വിഭാഗം കൈവശം വച്ചിരിക്കുന്ന ഒരു പള്ളിയില്‍ നിന്നും പിറവത്തു നിന്ന് കിട്ടുന്നുപോലെ മേശസല്‍ക്കാരവും കൈമുത്തും ലഭിക്കുകയില്ല. കാരണം അവിടെയൊക്കെ ഇടവകക്കാര്‍ കണക്കു ചോദിക്കുന്ന രീതിയുണ്ട്.

പിറവത്തെ പാരമ്പര്യമുള്ള വിശ്വാസികള്‍ ഇവരുടെ താന്തോന്നിത്തത്തിന് അനുകൂലികളല്ല. പാത്രിയര്‍ക്കീസുപക്ഷത്തെ മാന്യാന്മാരായ സഭാംഗങ്ങളേറെയും സുപ്രീംകോടതിവിധി അംഗികരിക്കാന്‍ സന്നദ്ധരാണ്. സഭാതര്‍ക്കം ഉടലെടുത്തതിനു ശേഷം പിറവത്തു താമസമാക്കിയ ചില അന്യ ഇടവകക്കാരാണ് താക്കോല്‍കൈവശം വച്ചിരിക്കുന്നവരെ അനുകൂലിക്കുന്ന ന്യൂനപക്ഷം. അവര്‍ പിറവം ഇടവകയിലെ അംഗത്വം തര്‍ക്കകാലത്ത് പുറംവാതിലിലൂടെ നേടിയതാണ്. അവരാണ് പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ മുമ്പില്‍നിന്ന് ഒച്ചപ്പാടുണ്ടാക്കുന്നവര്‍. ഇവരുടെ വല്യപ്പന്റെയോ വല്യമ്മയുടെയോ കബറിടം പിറവം പള്ളി സെമിത്തേരിയില്‍ ചൂണ്ടിക്കാണിക്കുവാനില്ല. ഇവരാണ് ‘ഞങ്ങളുടെ പള്ളി‘ എന്ന് പുരാതന ഓര്‍ത്തഡോക്‌സ് സഭാംഗങ്ങളുടെ മുമ്പില്‍ നിന്ന് ഒച്ചവയ്ക്കുന്നത്. പിറവം പള്ളിയില്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് ആരാധനാസ്വാതന്ത്ര്യം പുനഃസ്ഥാപിച്ചാല്‍ ഒട്ടും താമസമില്ലാതെ ഓര്‍ത്തഡോക്‌സ് സഭാംഗങ്ങളുടെ ഭൂരിപക്ഷം നിലവില്‍ വരും എന്നതാണു സത്യം. അതുകൊണ്ടാണ് സുപ്രീംകോടതി വിധി നടപ്പിലാക്കാന്‍ തടസ്സം നില്‍ക്കുന്നത്. പാത്രിയര്‍ക്കീസ് വിഭാഗം 1910-നു ശേഷം ആവര്‍ത്തിച്ച് ഉന്നയിക്കുന്ന സകല വാദങ്ങളും വിവിധ കാലങ്ങളില്‍ കോടതികള്‍ തള്ളിക്കളഞ്ഞിട്ടുള്ളതാണ്. അനുകൂലവിധികള്‍ കൊട്ടിഘോഷിക്കുകയും പ്രതികൂലവിധികള്‍ നടപ്പാക്കുവാന്‍ തടസ്സം നില്‍ക്കുകയും ചെയ്യുന്ന പതിവു ധിക്കാരമാണ് പിറവത്തു പയറ്റുന്നത്. അത് അധികനാള്‍ വിലാപ്പോകുമെന്ന് തോന്നുന്നില്ല. രാജ്യത്തെ പോലീസിനൊപ്പോലും തടഞ്ഞുവയ്ക്കുന്നവരുള്ളതിനാല്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് അവകാശം സ്ഥാപിക്കുവാന്‍, കോടതിയുത്തരവു നടപ്പാക്കുവാന്‍, പോലീസ് സഹായം വേണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അത് അനുവദിച്ചുതരേണ്ടതാണെന്ന് നിയമവാഴ്ച ആഗ്രഹിക്കുന്ന ആരും സമ്മതിക്കും.

പി.തോമസ്, പിറവം

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ

പിറവം പള്ളി : അറിയേണ്ടതെല്ലാം