ചോർന്നൊലിക്കാത്ത വീട്; സാക്ഷാത്‍കരിച്ചു കണ്ടനാട് വെസ്റ്റ് ഭദ്രാസന യുവജനപ്രസ്ഥാനം

പുത്തൻകുരിശ് (കൊച്ചി): മഴയിൽ ചോർന്നൊലിക്കുമോ എന്നുള്ള ആശങ്കയില്ലാതെ തങ്കമ്മയ്ക്കും മൂന്ന് കുട്ടികൾക്കും ഇനി തങ്ങളുടെ വീട്ടിൽ അന്തിയുറങ്ങാം. അടച്ചുറപ്പില്ലാത്ത ഒരു ചെറിയ പടുതകൊണ്ട് മേഞ്ഞ വീട്ടിൽ ഉറപ്പുള്ള മേൽക്കൂരയോടു കൂടിയ വീടെന്ന ഇവരുടെ സ്വപ്നം യാഥാർഥ്യമായി. രോഗിയായ തങ്കമ്മ ചേച്ചിയും ഒരു ആൺകുട്ടിയും രണ്ടു പെൺ മക്കളും അടങ്ങുന്ന നാലംഗ കുടുംബത്തിന്റെ ദുരിത കഥ നേരിട്ടറിഞ്ഞ ഓർത്തഡോക്സ്‌ സഭ യുവജന പ്രസ്ഥാനം കണ്ടനാട് വെസ്റ്റ് ഭദ്രാസന കമ്മിറ്റിയുടെ നേതൃത്വത്തിലാണ് തകർച്ചയിലായ വീട് പുനർനിർമ്മിച്ചു നൽകുന്നത്. കുടുംബത്തിലെ ആൺകുട്ടി ജോലി ചെയ്തു കിട്ടുന്ന ദിവസക്കൂലിയാണ് ആ കുടുംബത്തിന്റെ ഏക വരുമാന മാർഗ്ഗം.

കുറച്ചു നാളുകൾക്ക് മുമ്പ് രോഗിയായ തങ്കമ്മയ്ക്ക് ചികിത്സാസഹായവുമായി എത്തിയ ഭദ്രാസന യുവജന പ്രസ്ഥാനം പ്രവർത്തകരാണ് വീടിന്റെ ശോച്യാവസ്ഥ തിരിച്ചറിഞ്ഞു ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ.മാത്യൂസ്‌ മാർ സേവേറിയോസ് തിരുമേനിയായി കൂടിയാലോചിച്ചു സ്വപ്ന ഭവനത്തിന് തുടക്കം കുറിക്കാൻ തീരുമാനിച്ചത്. നിർദ്ധന കുടുംബങ്ങൾക്കുള്ള ഭവന നിർമ്മാണ സഹായത്തിന് വേണ്ടി അഭിവന്ദ്യ തിരുമേനി രൂപീകരിച്ച ജീവകാരുണ്യ പദ്ധതി ‘പാർപ്പിടം’ ത്തിൽ നിന്നും ഭദ്രാസന യുവജന പ്രസ്ഥാനം പ്രവർത്തകരുടെ സാമ്പത്തിക സഹായത്താലുമാണ് വീട് പണി പൂർത്തിയായിരിക്കുന്നത്. രണ്ട് മുറി,അടുക്കള,ഹാൾ അടക്കം 900 സ്‌ക്വയർ ഫീറ്റോടുകൂടിയ ഭവനമാണ് പൂർത്തികരിച്ചിരിക്കുന്നതെന്ന് യുവജന പ്രസ്ഥാനം കണ്ടനാട് വെസ്റ്റ് ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ.ജോമോൻ ചെറിയാൻ പറഞ്ഞു . ഭവനത്തിന്റ താക്കോൽദാന കർമ്മം നാളെ വൈകുന്നേരം 4 ന് ഡോ.മാത്യൂസ്‌ മാർ സേവേറിയോസ് തിരുമേനി നിർവഹിക്കും. ചടങ്ങിൽ യുവജന പ്രസ്ഥാനം ഭാരവാഹികളും ജന പ്രതിനിധികളും പങ്കെടുക്കുമെന്ന് യുവജന പ്രസ്ഥാനം ഭദ്രാസന ജനറൽ സെക്രട്ടറി ഗീവീസ് മർക്കോസ്,കേന്ദ്ര കമ്മിറ്റി അംഗം പേൾ കണ്ണേത്ത് പുത്തൻ കുരിശ് എന്നിവർ പറഞ്ഞു.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ

ഉളനാട് വലിയപള്ളി യുവജനപ്രസ്ഥാനം നിർമ്മിച്ചു നൽകിയ സ്നേഹഭവനത്തിൻ്റെ കൂദാശ 28 -ന്

error: Thank you for visiting : www.ovsonline.in