മുൻ സഭ സെക്രട്ടറി എം റ്റി പോളിന് അന്ത്യാഞ്ജലികൾ

മലങ്കര ഓർത്തഡോക്സ്‌ സഭയുടെ 1989-1994 കാലഘട്ടത്തിൽ  അസോസിയേഷൻ സെക്രട്ടറിയായി പ്രവർത്തിച്ച എം ടി  വാർദ്ധക്യ സഹജമായ അസുഖത്താൽ എറണാകുളം ലിസി ആശുപത്രിയിൽ മരിച്ചു. 1974 മുതൽ 2007 വരെ തുടർച്ചയായി സഭാ മാനേജിങ് കമ്മിറ്റി അംഗമായിരുന്നു. ഏലൂർ ഇന്ത്യൻ അലൂമിനിയം കമ്പനി യുടെ സുവർണ കാലഘട്ടം   പോൾ സർ  വർക്സ് മാനേജർ ആയിരുന്നപ്പോൾ ആയിരുന്നു.

മലങ്കര സഭയുടെ മുൻ അസോസിയേഷൻ സെക്രട്ടറിയായിരുന്ന എം.റ്റി.പോൾ സാറിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. പ്രശ്ന കലുഷിതമായിരുന്ന ഒരു കാലഘട്ടത്തിൽ അസോസിയേഷൻ സെക്രട്ടറി ആയിരുന്നു കൊണ്ട് സഭയ്ക്ക് ശക്തമായ നേതൃത്വം നൽകുവാൻ എം.റ്റി.പോൾ സാറിനു സാധിച്ചിട്ടുണ്ട്. അങ്കമാലി ഭദ്രാസനാധിപനായിരുന്ന അഭിവന്ദ്യ ഫിലിപ്പോസ് മാർ തെയോഫിലോസ് തിരുമേനിയോട് ചേർന്നു നിന്ന് പ്രവർത്തിച്ചിരുന്ന ഒരാളായാണ് അദ്ദേഹത്തെ എന്നും ഞാൻ കണ്ടിട്ടുള്ളത്. വടക്കൻ പറവൂർ പള്ളി ഇടവകാംഗമായിരുന്നു അദ്ദേഹം. മലങ്കര സഭയിൽ ശാശ്വത സമാധാനം ഉണ്ടാകണമെന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചിരുന്നു. 2017 ലെ സുപ്രീം കോടതി വിധി സമാധാനത്തിനുള്ള മാർഗ്ഗം തെളിയിക്കുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചിരുന്നു. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു –  വൈദീക ട്രസ്റ്റി ഫാ.ഡോ.എം ഒ ജോൺ അനുശോചിച്ചു.

മലങ്കര ഓർത്തഡോക്സ് സഭയുടെ മുൻ അസോസിയേഷൻ സെക്രട്ടറി ബഹുമാനപ്പെട്ട എം.റ്റി.പോളിന്റെ ഭവനത്തിൽ എത്തി പരിശുദ്ധ കാതോലിക്കാ ബാവയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഫാ.തോമസ് പി.സഖറിയ, ദേവലോകം അരമന മാനേജർ ഫാ.എം.കെ കുര്യൻ, പരിശുദ്ധ ബാവയുടെ പ്രോട്ടോക്കോൾ ഓഫീസർ ഫാ.അശ്വിൻ ഫർണാണ്ടസ് കാതോലിക്കേറ്റ് ഓഫീസ് ഡെപ്യൂട്ടി സെക്രട്ടറി റ്റി.ജോൺ മത്തായി, സഭാ മാനേജിംഗ് കമ്മറ്റി അംഗങ്ങൾ ആയ  എ.കെ ജോസഫ് ,പി  വി ബെഹനാൻ എന്നിവർ പ്രാർത്ഥന നടത്തുകയും  ആദരാജ്ഞലികൾ അർപ്പിക്കുകയും  ചെയ്തു .

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ
error: Thank you for visiting : www.ovsonline.in