യെരുശലേം പാത്രിയര്‍ക്കീസ് മാര്‍ ഗ്രിഗോറിയോസ് അബ്ദല്‍ ജലീദ്

മലങ്കര സഭ ഉദയംപേരൂർ സുന്നഹദോസിന് മുൻപ് വേദതലവനായി കണ്ടു വന്നിരുന്ന കാതോലിക്കായെ, തുടർന്നും വേദതലവനായി കാണുക അസാധ്യമായിരുന്നു. കാരണം, 16-ആം നൂറ്റാണ്ടിൽ ഒരു റോമൻ കത്തോലിക്ക കൽദായ റീത്തും അതിനൊരു കാതോലിക്കായും നിലവിൽ വന്ന കാര്യം മലങ്കര നസ്രാണികൾക്ക് അറിയാമായിരുന്നു. പൗരസ്ത്യ കാതോലിക്കായെ തുടർന്നും വേദത്തലവനായി അംഗീകരിക്കുന്ന പക്ഷം ആ കാതോലിക്ക റോമൻ പോപ്പിന്റെ കീഴിലാണെന്നും, അതിനാൽ മലങ്കര നസ്രാണികൾ റോമൻ കത്തോലിക്കർ ആണെന്ന് വാദിക്കനുമുള്ള സാധ്യതയുണ്ടായിരുന്നു. ഇതു മനസ്സിലാക്കിയ മലങ്കര നസ്രാണികൾ മറ്റൊരു പുരാതന പൗരസ്ത്യ സിംഹാസനത്തെ വേദത്തലവനായി അംഗീകരിക്കാൻ കാത്തിരുന്ന സമയത്താണ് മാർ ഗ്രീഗോറിയോസ് അബ്ദുൽ ജലീദ് ബാവ മലങ്കരയിൽ എത്തുന്നത്.

1653-ലെ കൂനന്‍കുരിശു വിപ്ലവത്തിലൂടെ ഒരു വിദേശനുകം വലിച്ചെറിഞ്ഞ മലങ്കര നസ്രാണികള്‍ അതുകഴിഞ്ഞ് അഞ്ചു മാസത്തിനുശേഷം 1653 മെയ് 22-ന് ആലങ്ങാട്ടുപള്ളിയില്‍ യോഗം ചേര്‍ന്ന് മാര്‍ത്തോമ്മാ ശ്ലീഹായുടെ കൈവയ്പു പ്രാപിച്ച പകലോമറ്റം തറവാട്ടിലെ തോമസ് അര്‍ക്കദിയാക്കോനെ മെത്രാന്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കുകയും 12 വൈദികര്‍ ചേര്‍ന്ന് തലയില്‍ കൈവച്ച് അദ്ദേഹത്തെ മാര്‍ത്തോമ്മായുടെ നാമധേയത്തോടെ തങ്ങളുടെ ഭരണാധികാരിയായി പ്രഖ്യാപിക്കുകയും ചെയ്തു. അതാണ് മാര്‍ത്തോമ്മാ ഒന്നാമന്‍.

മെത്രാന്‍സ്ഥാനം കാനോനികമായി ക്രമീകൃതമാക്കുന്നതിന് ആരെയെങ്കിലും മേല്‍ട്ടക്കാരെ അയച്ചുതരണമെന്ന് അപേക്ഷിച്ചുകൊണ്ട് മാര്‍ത്തോമ്മാ ഒന്നാമനും മലങ്കര നസ്രാണികളും അലക്‌സാണ്ട്രിയ, അന്ത്യോഖ്യാ, ബാബിലോണ്‍ എന്നീ പാത്രിയര്‍ക്കീസുമാര്‍ക്ക് കത്തുകള്‍ അയച്ചു. ഇതനുസരിച്ചാണ് അന്ത്യോഖ്യാ പാത്രിയര്‍ക്കീസിൻ്റെ നിര്‍ദ്ദേശപ്രകാരം യെറുശലേമില്‍ നിന്നും അബ്ദല്‍ ജലീദ് മാര്‍ ഗ്രീഗോറിയോസ് ബാവാ 1665-ല്‍ മലങ്കരയില്‍ വരുകയുണ്ടായത്. അദ്ദേഹമാണ് മാര്‍ത്തോമ്മാ ഒന്നാമൻ്റെ പട്ടം ക്രമെടുത്തുകയും കൂനന്‍കുരിശു വിപ്ലവത്തിനുശേഷം സഭാനൗകയെ ഓളംതട്ടാതെ സുധീരം നയിക്കുവാന്‍ മാര്‍ത്തോമ്മാ ഒന്നാമനെ സഹായിക്കുകയും ചെയ്തത്. ഒന്നാം മാര്‍ത്തോമ്മായുടെ ജീവിതകാലത്തുതന്നെ അദ്ദേഹത്തിൻ്റെ സഹോദരന്‍ മെത്രാന്‍സ്ഥാനത്തേക്ക് തെരഞ്ഞെടുക്കെപ്പെടുകയും മാര്‍ത്തോമ്മാ ഒന്നാമനും മാര്‍ ഗ്രീഗോറിയോസും ചേര്‍ന്ന് മാര്‍ത്തോമ്മാ രണ്ടാമന്‍ എന്ന നാമത്തില്‍ അദ്ദേഹത്തെ വാഴിക്കുകയും ചെയ്തു.

യെറുശലേം മെത്രാാേലീത്തായ്ക്ക് അഞ്ചാമത്തെ പാത്രിയര്‍ക്കീസ് എന്ന സ്ഥാന ബഹുമതിയാണുള്ളത്. അതിനാല്‍ അബ്ദല്‍ ജലീദ് മാര്‍ ഗ്രീഗോറിയോസിനെ യെറുശലേം പാത്രിയര്‍ക്കീസ് എന്നാണ് കരുതിവരുന്നത്. അദ്ദേഹം മലങ്കരയില്‍ ആയിരുന്നാേള്‍ 1668-ല്‍ പറവൂര്‍, മുളന്തുരുത്തി, കണ്ടനാട് എന്നീ പള്ളികളിലെ പട്ടക്കാര്‍ക്ക് അയച്ച ഒരു കല്പനയില്‍ ”വിശുദ്ധ പട്ടണമായ യറുശലേമിൻ്റെ പാത്രിയര്‍ക്കീസായ ഗ്രീഗോറിയോസ്” എന്ന് കാണിച്ചിട്ടുണ്ട്. ആദ്യം രൂപംകൊണ്ട സഭയെന്ന നിലയില്‍ യെറുശലേം സഭയുടെ പ്രാധാന്യം നാം മനസ്സിലാക്കിയിട്ടുണ്ടല്ലോ. പാത്രിയര്‍ക്കാ സ്ഥാനത്തിൻ്റെ ചരിത്രപരമായ വളര്‍ച്ച പരിശോധിക്കുമ്പാള്‍ റോം, അലക്‌സാണ്ട്രിയ, അന്ത്യോഖ്യാ, കുസ്തന്തീനോസ്‌പോലീസ്, യെറുശലേം എന്നിവിടങ്ങളിലെ ബിഷപ്പുമാര്‍ക്ക് ക്രമേണ പാത്രിയര്‍ക്കാ സ്ഥാനം ലഭിക്കുകയുണ്ടായി. അഞ്ചാം നൂറ്റാണ്ടായാേഴേക്കും സഭയില്‍ ഇങ്ങനെ അഞ്ച് പാത്രിയര്‍ക്കാ സ്ഥാനങ്ങളുണ്ടായി.

അന്ത്യോഖ്യാ പാത്രിയര്‍ക്കീസിന് ഇഗ്നാത്തിയോസ് എന്നും, മലങ്കരയിലെ കാതോലിക്കോസിന് ബസേലിയോസ് എന്നും സ്ഥാനനാമങ്ങള്‍ ഉള്ളതുപോലെ യെറുശലേം പാത്രിയര്‍ക്കീസിന് ഗ്രീഗോറിയോസ് എന്ന സ്ഥാനനാമവുമാണുണ്ടായിരുന്നത് എന്നതും പ്രാധാന്യമര്‍ഹിക്കുന്നു. അക്കാലത്തുണ്ടായിരുന്ന യാത്രാക്ലേശങ്ങളെല്ലാം തൃണവല്‍ഗണിച്ചു കൊണ്ട് പ. അബ്ദല്‍ ജലീദ് മാര്‍ ഗ്രീഗോറിയോസ് ബാവാ, കേരളത്തിലെ പൊന്നാനി തുറമുഖത്ത് 1665-ല്‍ എത്തിച്ചേരുകയാണുണ്ടായത്. പത്തേമാരിയില്‍ പൊന്നാനിയില്‍ വന്നിറങ്ങിയ ബാവാ ആക്രമണസാധ്യത ഒഴിവാക്കാന്‍ വേഷപ്രഛന്നനായി അറബി അദ്ധ്യാപകനായി കുറെനാള്‍ ചെലവഴിച്ചു എന്നാണ് പറയപ്പെടുന്നത്. മദ്ധ്യതിരുവിതാംകൂറില്‍ നിന്നും പൊന്നാനിയില്‍ കച്ചവടത്തിനെത്തിയ ചില മലങ്കരസഭാ വിശ്വാസികളെ തിരിച്ചറിഞ്ഞ് താന്‍ ബാവായാണെന്ന് മാര്‍ ഗ്രീഗോറിയോസ് അറിയിക്കുകയുണ്ടായി. പൊന്നാനിയില്‍ കച്ചവടത്തിനെത്തിയിരുന്ന ഇലഞ്ഞിക്കല്‍ കുടുംബനാഥനുമായി അങ്ങനെയാണ് മാര്‍ ഗ്രീഗോറിയോസ് പരിചയപ്പെടുന്നത്. പിന്നീട് കോട്ടയത്തുനിന്നും വൈദികരെയും സുറിയാനി പളശിതരെയും മറ്റും കൂട്ടി പൊന്നാനിയില്‍ ചെന്ന് ബാവായെ സ്വീകരിച്ചുകൊണ്ടുവന്നുവെന്നാണ് ചരിത്രം.

മലങ്കരസഭയുടെ ഭരണപരമായ കാര്യങ്ങള്‍ നൂറ്റാണ്ടുകളായി നടത്തിയിരുന്നത് അര്‍ക്കദിയാക്കോന്മാരായിരുന്നു. പേര്‍ഷ്യന്‍ ബിഷപ്പുമാര്‍ ഇവിടെ വന്നിരുന്നുവെങ്കിലും അവര്‍ പട്ടംകൊട തുടങ്ങിയ ആത്മീയ കാര്യങ്ങളുടെ മേല്‍നോട്ടം മാത്രമെ വഹിച്ചിരുന്നുള്ളു. അതും അര്‍ക്കദിയാക്കോൻ്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു നിര്‍വ്വഹിച്ചിരുന്നത്.

ഉള്‍ഭരണകാര്യങ്ങളില്‍ പരിപൂര്‍ണ്ണസ്വാതന്ത്ര്യം അനുവദിച്ചുകൊണ്ടുള്ള ഒരു ഭരണസംവിധാനത്തിൻ്റെ കേന്ദ്രസ്ഥാനിയായിരുന്നു അര്‍ക്കദിയാക്കോന്‍. അദ്ദേഹം നസ്രാണികളുടെ കിരീടം വെയ്ക്കാത്ത രാജാവായിരുന്നു. മലങ്കരസഭയിലെ കാതോലിക്കാസ്ഥാനം ഇവിടെയുണ്ടായിരുന്ന അര്‍ക്കദിയാക്കോന്‍, മെത്രാന്‍, മലങ്കര മെത്രാന്‍ സ്ഥാനങ്ങളുടെ തദ്ദേശീയമായ വളര്‍ച്ചയുടെയും വികസനത്തിൻ്റെയും ഫലമായുണ്ടായതാണ് എന്നു വേണം കണക്കാക്കുവാന്‍.

1665-ല്‍ ഇവിടെ എത്തിച്ചേര്‍ന്ന അബ്ദല്‍ ജലീദ് മാര്‍ ഗ്രീഗോറിയോസ് ബാവാ നിരണം വലിയപള്ളിയില്‍ വച്ച് മാര്‍ത്തോമ്മാ ഒന്നാമൻ്റെ സ്ഥാനം സ്ഥിരീകരിക്കുകയാണുണ്ടായത്. അര്‍ക്കദിയാക്കോന് ഉണ്ടായിരുന്നതിനെക്കാള്‍ ഒരുപടി കൂടി ഉയര്‍ന്ന സ്ഥാനവും അധികാരവും മാര്‍ത്തോമ്മാ മെത്രാന് ഉണ്ടായി. അതുവരെ മലങ്കര നസ്രാണികളുടെ സാമുദായിക രാഷ്ട്രീയ നേതൃത്വം ഉണ്ടായിരുന്ന അര്‍ക്കദിയാക്കോന്‍ പട്ടക്കാരെ വാഴിക്കുക തുടങ്ങിയ വൈദികകാര്യങ്ങളില്‍ പാരതന്ത്ര്യത്തിലായിരുന്നു. എന്നാല്‍ തോമ്മാ അര്‍ക്കദിയാക്കോന്‍, മെത്രാന്‍ സ്ഥാനം പ്രാപിച്ചതോടെ ആ പരാധീനതയ്ക്ക് പരിഹാരമുണ്ടായി. ഇങ്ങനെ മലങ്കരസഭാചരിത്രത്തിലെ ഒരു പുതിയ കാലഘട്ടത്തിൻ്റെ ആരംഭം കുറിച്ചു. കൂടാതെ സഭയുടെ വളര്‍ച്ചയില്‍ ശക്തമായ ഒരു കുതി്പ്പ്   ഉണ്ടായി.

ഒന്നാം കാതോലിക്കായെ നിരണം പള്ളിയില്‍ വച്ച് 1912-ല്‍ വാഴിക്കുവാന്‍ സഹായിച്ച അന്ത്യോഖ്യായിലെ അബ്ദുള്‍ മിശിഹാ പാത്രിയര്‍ക്കീസ് ബാവായോട് നാം കടപ്പെട്ടിരിക്കുന്നതുപോലെ; ഒന്നാം മാര്‍ത്തോമ്മായെ നിരണം പള്ളിയില്‍ വച്ച് 1665-ല്‍ മെത്രാന്‍ സ്ഥാനം സ്ഥിരീകരിക്കുവാന്‍ സഹായിച്ച യറുശലേമിലെ അബ്ദല്‍ ജലീദ് മാര്‍ ഗ്രീഗോറിയോസിനോടും നാം കടപ്പെട്ടവരാണ്.

മലങ്കരസഭയുടെ അതിനിര്‍ണ്ണായകമായ ഒരു പ്രതിസന്ധിയില്‍ മലങ്കരയില്‍ എത്തി സഭയുടെ അപ്പോസ്തോലിക   പിന്തുടര്‍ച്ചയ്ക്ക് സഹായിച്ച ഒരു മഹാളഹാവാണ് പ. അബ്ദല്‍ ജലീദ് മാര്‍ ഗ്രീഗോറിയോസ് എന്ന് മലങ്കരസഭ വിശ്വസിച്ചുപോരുന്നു.

യെറുശലേമിലെ മാര്‍ ഗ്രീഗോറിയോസ് പാത്രിയര്‍ക്കീസ് ബാവ, അന്ത്യോഖ്യയിലെ അബ്ദുള്‍ മിശിഹാ പാത്രിയര്‍ക്കീസ് ബാവ തുടങ്ങിയ ചില മഹാശയന്മാര്‍ മലങ്കരയില്‍ കാല്‍വെയ്ക്കാതിരുന്നുവെങ്കില്‍ ഇന്നു കാണുന്നതായ മലങ്കര ഓര്‍ത്തഡോക്‌സ് സഭ എന്നൊന്ന് ഇന്നത്തെ രീതിയില്‍ ഒരു സ്വതന്ത്ര സഭയായി ഈ ഭൂമുഖത്ത് കാണുമായിരുന്നുവോ എന്നത് സംശയമാണെന്ന് ചിത്രമെഴുത്ത് കെ. എം. വറുഗീസ് രേഖെപ്പെടുത്തിയിട്ടുള്ളത് ഒരു പ്രധാന കാര്യമാണ്.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ

മാര്‍ ഗ്രീഗോറിയോസ് ഇറാക്കിലുള്ള ‘മുസല്‍’ എന്ന സ്ഥലത്താണ് ഭൂജാതനായത്. 1654-ല്‍ തിമോത്തെവോസ് എന്ന പേരില്‍ ഓമീദിൻ്റെ മെത്രാപ്പോലീത്തായായി സ്ഥാനമേറ്റു. അവിടത്തെ പത്തു വര്‍ഷത്തെ പ്രഗത്ഭമായ ഭരണത്തിനുശേഷം യെറുശലേമിൻ്റെ പാത്രിയര്‍ക്കീസായി (അഞ്ചാം പാത്രിയര്‍ക്കീസ്). ഒരു വര്‍ഷക്കാലം യെറുശലേമിൻ്റെ പാത്രിയര്‍ക്കീസായിരുന്നശേഷമാണ് അദ്ദേഹം മലങ്കരയിലെത്തുന്നത്.

ഒന്നാം മാര്‍ത്തോമ്മായെ വാഴിച്ചശേഷം മാര്‍ ഗ്രീഗോറിയോസ് മലങ്കരയില്‍ തുടരുകയുണ്ടായി. മാര്‍ത്തോമ്മാ ഒന്നാമനുമൊത്ത് മലങ്കരയിലാകെ സഞ്ചരിച്ച് സഭയ്ക്ക് ഉണര്‍വ്വേകി. അക്കാലത്ത് മലങ്കരയിലുണ്ടായിരുന്ന 69 പള്ളികളില്‍ 49 പള്ളികളിലെയും ഭരണം മാര്‍ത്തോമ്മാ ഒന്നാമനുമായി സഹകരിച്ച് നടത്തുകയും കുറെനാളുകളായി ശരിയായി കൂദാശകളോ ആരാധനക്രമങ്ങളോ ഇല്ലാതിരുന്നിടത്ത് എല്ലാം കാനോനികമായി സത്യവിശ്വാസരീതിയില്‍ പഠിപ്പിക്കുകയും ചെയ്യുകയുണ്ടായി. അദ്ദേഹം അന്ത്യകാലഘട്ടം ഏതാണ്ട് ഏഴു വര്‍ഷക്കാലം വടക്കന്‍ പറവൂര്‍ സെന്റ് തോമസ് പള്ളിയില്‍ താമസിച്ച് വിശ്രമജീവിതം നയിക്കുകയും എ. ഡി. 1681 ഏപ്രില്‍ മാസം 27-ന് (കൊല്ലവര്‍ഷം 857 മേടമാസം 14-ാം തീയതി) വെള്ളിയാഴ്ച ഭാഗ്യമരണം വരിക്കുകയും അവിടെത്തന്നെ കബറടക്കപ്പെടുകയും ചെയ്തു.

മഹാപരിശുദ്ധനായ ഈ പിതാവിന് തൻ്റെ ആസന്നമായ മരണത്തെക്കുറിച്ച് മുന്‍കൂട്ടി അറിയുവാന്‍ സാധിക്കുകയും മരണസമയം മുന്‍കൂട്ടി കല്പിക്കുകയും ചെയ്തു. അംശവസ്ത്രങ്ങള്‍ എല്ലാം ധരിച്ച് അനേകം വിശ്വാസികളുടെ സാന്നിധ്യത്തില്‍ മുന്‍കൂട്ടി പ്രഖ്യാപിച്ച സമയത്തുതന്നെ പള്ളിയകത്ത് കാലം ചെയ്യുകയുമാണുണ്ടായത്. മഹാദ്ഭുതമെന്ന് പറയട്ടെ മരണസമയത്ത് പള്ളിമണി തനിയെ മുഴങ്ങുകയും പള്ളിയുടെ പടിഞ്ഞാറെ മുറ്റത്തുള്ള വലിയ കരിങ്കല്‍കുരിശ് മൂന്നുപ്രാവശ്യം കുനിയുകയും താനെ നിവരുകയും പള്ളിയകത്തും പുറത്തും കണ്ണഞ്ചിപ്പിക്കുന്ന പ്രകാശം പരക്കുകയും ഉണ്ടായി എന്നാണ് ചരിത്രരേഖ.

മദ്ഹായില്‍ തെക്കുഭാഗത്തായിരുന്നു ബാവായെ കബറടക്കിയിരുന്നത്. ടിപ്പു  സുല്‍ത്താന്റെ കാലത്ത് പള്ളി ആക്രമിക്കെപെട്ടപ്പോൾ പടയാളികള്‍ കബറിടം പൊളിക്കാന്‍ ശ്രമം നടത്തി. ചില കേടുപാടുകള്‍ ഉണ്ടായെങ്കിലും ഇലഞ്ഞിക്കല്‍ കുടുംനാഥൻ്റെ സന്ദര്‍ഭോചിതമായ ഇടപെടല്‍ മൂലം കബറിടം പൊളിക്കുകയുണ്ടായില്ല. എന്നാല്‍ മദ്ഹായിലെ സ്ഥലക്കുറവു മൂലവും മറ്റും 1856-ല്‍ മലങ്കരയില്‍ വന്ന യറുശലേമിലെ തന്നെ മാര്‍ ഗ്രീഗോറിയോസിൻ്റെ സാന്നിധ്യത്തില്‍ കബര്‍ മദ്ഹായില്‍ നിന്ന് മാറ്റി ഹൈക്കലായില്‍ വടക്കുഭാഗത്ത് സ്ഥാപിച്ച് ഭംഗിയായി സൂക്ഷിച്ചുവരുന്നുണ്ട്.

മാര്‍ ഗ്രീഗോറിയോസ് ബാവാ ഉപയോഗിച്ചിരുന്ന പട്ടുനൂലും കസവും ചേര്‍ത്ത് നെയ്തിട്ടുള്ള കാപ്പാ; വെള്ളിമേല്‍ സ്വര്‍ണ്ണം പൂശിയ കാസാകൂട്ടം; 12 കള്ളികളില്‍ 11-ല്‍ വിശുദ്ധാരുടെ തിരുശേഷിപ്പുകളും ഒന്നില്‍ കര്‍ത്താവിനെ ക്രൂശിച്ച കുരിശിൻ്റെ അംശവും അടക്കം ചെയ്തിട്ടുള്ളതുമായ സ്ലീബായും (അരുളിക്ക) ഇന്നും പറവൂര്‍ സെന്റ് തോമസ് പള്ളിയില്‍ സൂക്ഷിച്ചിട്ടുണ്ടെന്നതും രേഖപ്പെടുത്തിക്കാണുന്നു. അളവറ്റ സ്‌നേഹവുമായി മലങ്കരയില്‍ ജീവിച്ച പതിനാറു വര്‍ഷങ്ങളും അതിനുശേഷം അനുഗ്രഹവര്‍ഷം ചൊരിഞ്ഞ് മൂന്നു നൂറ്റാണ്ടും പിന്നിട്ട ഒരു മഹാസിദ്ധനായി അറിയപ്പെടുന്ന ഈ പരിശുദ്ധപിതാവിൻ്റെ മദ്ധ്യസ്ഥതയില്‍ അദ്ഭുതകരമായവിധം കൃപകള്‍ ലഭിക്കുന്നതായി വിശ്വാസികള്‍ സാക്ഷ്യെപ്പെടുത്തുന്നുണ്ട്.

മറക്കരുത് ഈ മാർത്തോമായെ..!

error: Thank you for visiting : www.ovsonline.in