OVS - Latest NewsOVS-Kerala News

ചവറാംപാടം പള്ളി ഭാഗം  വയ്പ്പിനെതിരെ പ്രതിഷേധം ; നീക്കം ഉപേക്ഷിക്കണമെന്ന് വിശ്വാസികൾ 

തൃശ്ശൂർ : സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ പള്ളികളിൽ വിധി നടത്തിപ്പിലേക്ക് കൂടുതൽ അടുക്കുമ്പോൾ    ചവറാംപാടത്ത് നിന്ന് വിചിത്ര നീക്കം.സഭ തർക്കത്തെ തുടർന്ന് പൂട്ടി  നാമാവിശേഷമായ ചവറാംപാടം സെന്റ് ജോർജ് ഓർത്തഡോക്സ്‌ പള്ളിയും സെമിത്തേരിയുൾപ്പടെയുള്ള മലങ്കര സഭയുടേത് മാത്രമായ  സ്വത്തുക്കൾ ഭാഗം വയ്ക്കാനുള്ള ശ്രമമാണ് പുരോഗമിക്കുന്നത്.സഭാ നേതൃത്വത്തിന്റെ അനുമതി കൂടാതെയാണ് വികാരിയും ഒരു വിഭാഗം വിശ്വാസികളും ഏകപക്ഷീയമായി ഇതുമായി മുന്നോട്ട് പോകുന്നത്.

കൊച്ചി ഭദ്രാസന ആസ്ഥാനമായ മൗണ്ട് സിയോൺ അരമനയുമായി ഓവിഎസ് ഓൺലൈൻ  ബന്ധപ്പെട്ടിരുന്നുവെങ്കിലും ഇതേക്കുറിച്ചു അറിയില്ലെന്ന മറുപടിയാണ് ലഭിച്ചത്.1934 ലെ ഭരണഘടനയുടേയും കോടതി വിധികളുടേയും നഗ്ന:മായ ലംഘമാണിത്.സഭ സ്വത്തുക്കൾ വീതം വെയ്ക്കാൻ പാടില്ലെന്ന വ്യക്തമായ ചട്ടം നിലവിലുള്ളപ്പോൾ വികാരിയുടെ ഏകപക്ഷീയ നടപടി തെറ്റാണെന്നും വിശ്വാസികൾ ചൂണ്ടിക്കാട്ടുന്നു. വികാരിക്കെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം ഉയരുകയാണ്.

2016-ൽ ചാത്തമറ്റം കാരമേൽ സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ്‌ പള്ളിയിൽ സമാനമായ നീക്കം നടന്നിരുന്നു.വിശ്വാസികളുടെ വ്യാപക പ്രതിഷേധം കണക്കിലെടുത്ത് ഓർത്തഡോക്സ്‌ വിശ്വാസ സംരക്ഷകൻ (ഓ.വി.എസ്) ഇതിനെതിരെ പരാതി നൽകുകയും ആക്ഷേപം ബോധിപ്പിച്ചതിൽ കഴമ്പുണ്ടെന്ന് കണ്ടെത്തി ചാത്തമറ്റം പള്ളി വീതം വെയ്പ്പ് നടപടികൾ അടിയന്തിരമായി അവസാനിപ്പിച്ചു ലീഗൽ സർവീസ് സൊസൈറ്റി ഉത്തരവിട്ടിരിന്നു.അതേസമയം പരിശുദ്ധ സഭ  നേതൃത്വം  ഇടപെടണമെന്നും ഇത്തരം വിചിത്ര നീക്കങ്ങൾ നിരുത്സാഹപ്പെടുത്തേണ്ടതും  ഭദ്രാസന നേതൃത്വം താക്കീത് ചെയ്യണമെന്നും വിശ്വാസികൾ ഒന്നടങ്കം ആവിശ്യപ്പെടുന്നു.

സുപ്രീം കോടതിയിൽ 2017 ജൂലൈ 3 ന് ജസ്റ്റിസ് അരുൺ മിശ്ര പുറപ്പെടുവിച്ച അന്തിമ വിധിയോടെ സഭ തർക്കം ഏതാണ്ട് അവസാനിച്ചുകൊണ്ടിരിക്കുകയാണ്. ഓർത്തഡോക്സ്‌ സഭയ്ക്ക് അനുകൂലമായ 1958, 1995 വിധികൾ ശെരി വെച്ച കോടതി യാക്കോബായ വിഭാഗത്തിന്റേത് സമാന്തര ഭരണം ആണെന്നും 2002 ഭരണഘടനാ റദ്ദാക്കുകയും 1934 ഭരണഘടനയ്ക്ക് അംഗീകാരം നൽകി.പാത്രിയർക്കീസിന്റെ ആത്മീയ അധികാരാവകാശങ്ങൾ വാനിഷിംഗ്‌ പോയിന്റിലെത്തിയെന്നും നിരീക്ഷിച്ചു.

പതിറ്റാണ്ടുകൾ നീണ്ട സമുദായ തർക്കത്തിൽ സുപ്രധാന വഴിത്തിരിവായി മാറി നിർണ്ണായക വിധി.കോലഞ്ചേരി,വരിക്കോലി,നെച്ചൂർ,ചാത്തമറ്റം,ചേലക്കര,പാലക്കുഴ എന്നിവടങ്ങളിലും വർഷങ്ങളായി പൂട്ടി കിടന്ന തൃക്കുന്നത്ത് സെമിനാരി പള്ളി,മുളക്കുളം വലിയ പള്ളികളിലും ഇതേകാലയളവിൽ വിധി നടപ്പാക്കി.ഇതിനിടെ കട്ടച്ചിറ പള്ളിക്കേസിൽ സുപ്രീം കോടതി ജസ്റ്റിസ് രഞ്ജൻ ഗഗോയി അധ്യക്ഷനായ മൂന്നംഗ ബെഞ്ച് 2017 വിധി ശെരി വെച്ചു ഉത്തരവിട്ടു.

ചാത്തമറ്റം പള്ളി : വീതം വെയ്പ്പ് വിഫലമായി