OVS-Kerala News

അപരരുടെ നീതിക്കുവേണ്ടി പോരാടുവൻ യുവജനങ്ങൾ സജ്ജരാകണം: ഡോ എം.എസ് സുനിൽ

റാന്നി പെരുനാട്: മനസ്സിൽ  ധൈര്യവും പുലർത്തിക്കൊണ്ട് മറ്റുള്ളവരുടെ നീതിക്കു വേണ്ടി പ്രവർത്തിപ്പാൻ യുവജനങ്ങൾ സന്നദ്ധരാകണം. ജീവൻ മറ്റുള്ളവർക്കുവേണ്ടി സമർപ്പിച്ച യുവത്വമാണ് ക്രിസ്തു. പ്രവർത്തനങ്ങൾകൊണ്ട് സമൂഹത്തെ ക്രിയാത്മകമായി മാറ്റിമറിച്ച സാമൂഹിക പരിഷ്കർത്താവായിരുന്നു ക്രിസ്തു. എല്ലാ വിഭാഗങ്ങൾക്കും ഒരു പോലെ ഉയർച്ച വരുത്തുന്ന ചിന്താപദ്ധതികൾ യുവജനങ്ങൾ ആവിഷ്ക്കരിക്കണം എന്ന് ഡോ.എം.എസ് സുനിൽ.
 
മലങ്കര ഓർത്തഡോക്സ് സഭയുടെ ബഥനി ആശ്രമത്തിലെ ഓർമ്മപെരുന്നാളിനോട് അനുബദ്ധിച്ച് ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ അടൂർ – കടമ്പനാട്, തുമ്പമൺ, നിലയ്ക്കൽ ഭദ്രാസനങ്ങൾ ഉൾപ്പെടുന്ന മേഖലാ സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ധേഹം. യുവജന പ്രസ്ഥാനം കേന്ദ്ര വൈസ് പ്രസിഡന്റ് ഫാ. ഫിലിപ്പ് തരകൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. കൃത്യ സമയത്ത് ശരിയായ വീഷണമില്ലാത്തതിന്റെ കാരണത്താൽ നിരവധി സംസ്കാരങ്ങൾ തകർന്നു പോയിട്ടുണ്ട്. ജനന്മയ്ക്കു വേണ്ടി നിലപാടുകൾ സൂക്ഷിച്ച ക്രിസ്തുവിന്റെ പാത യുവജനങ്ങൾ പിൻതുടരണമെന്ന് അദ്ധേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ചലചിത്ര താരം നിയ മുഖ്യാതിഥിയായിരുന്നു. യുവജന പ്രസ്ഥാനം കേന്ദ്ര ജനറൽ സെക്രട്ടറി ഫാ.അജി കെ തോമസ് അദ്ധ്യക്ഷത വഹിച്ചു.
സഭാ – സമൂഹ നിർമ്മിതികളിൽ യുവജനങ്ങളുടെ പങ്കാളിത്തം എന്ന വിഷയത്തെ ആസ്പദമാക്കി യുവജന പ്രസ്ഥാനം നിലക്കൽ ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ.യൂഹാനോൻ ജോൺ, ജനറൽ സെക്രട്ടറി കുമാരി മിന്റ മറിയം വർഗ്ഗീസ്, തുമ്പമൺ ഭദ്രാസന യുവജന പ്രസ്ഥാനം ജനറൽ സെക്രട്ടറി ഷിജു തോമസ്, യുവതിസമാജം ഭദ്രാസന കമ്മറ്റിയംഗം കുമാരി ലിഡ തര്യൻ എന്നിവർ പ്രസംഗിച്ചു. യുവജന പ്രസ്ഥാനം കേന്ദ്ര ട്രഷറാർ ജോജി പി തോമസ്,ഫാ. സഖറിയ ഒ.ഐ.സി, ഫാ. ഷൈജു കുര്യൻ, യുവജന പ്രസ്ഥാനം കേന്ദ്രമേഖല സെക്രട്ടറി സോഹിൽ വി. സൈമൺ,  തുമ്പമൺ ഭദ്രാസന യുവജന പ്രസ്ഥാനം വൈസ് പ്രസിഡന്റ് ഫാ. ബിജു തോമസ്, ജോസ് ജോർജ്ജ് മൽക്ക് എന്നിവർ പ്രസംഗിച്ചു.