ഗ്ലോബൽ അച്ചീവേഴ്സ് പുരസ്‌കാരം ഫാ എബ്രഹാം ജോസഫിന്

മുംബൈ: ഡൽഹിയിലെ ഗ്ലോബൽ അച്ചീവേഴ്സ് ഫൗണ്ടേഷൻ വിദ്യാഭ്യാസ മേഖലയിലെ സമഗ്ര സംഭാവനക്ക് നൽകുന്ന പുരസ്‌കാരം ഫാ എബ്രഹാം ജോസഫിന്. മലങ്കര ഓർത്തഡോക്സ് സഭ ബോംബെ ഭദ്രാസനത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സിഇഓയും വാശി സെൻറ് മേരീസ് മൾട്ടിപർപ്പസ് ഹൈസ്കൂൾ ആൻഡ് ജൂനിയർ കോളേജ് പ്രിൻസിപ്പലുമാണ് ഫാ എബ്രഹാം. കഴിഞ്ഞ 3 പതിറ്റാണ്ടിൽ അധികമായി ഫാ എബ്രഹാം ബോംബയിൽ സേവനമനുഷ്ഠിക്കുകയാണ്. ചേപ്പാട് സെൻറ് ജോർജ്ജ് ഓർത്തഡോക്സ് പള്ളി ഇടവകാംഗമാണ്. ഷീല എബ്രഹാം ഭാര്യയാണ്.