Court OrdersOVS - Latest NewsOVS-Kerala News

കോതമംഗലം ചെറിയപള്ളിയില്‍ സമാന്തര ഭരണം പാടില്ല: കോടതി ഉത്തരവിന്‍റെ പൂര്‍ണ്ണ രൂപം

മലങ്കര സഭയിലെ 1934-ലെ സഭാ ഭരണഘടന എല്ലാ പളളികൾക്കു ബാധകമാണ് എന്ന കോലഞ്ചേരി പള്ളിയുടെ ഉത്തരവ് കോതമംഗലം മാർത്തോമ്മൻ ചെറിയപള്ളി പള്ളിയ്ക്കും ബാധകമാണ് എന്നു മൂവാറ്റുപുഴ മുൻസിഫ് കോടതി. അതൊടൊപ്പം ഈ ഉത്തരവ് പാലിപ്പിക്കപ്പെടാൻ എല്ലാ കോടതികൾക്കും ഉത്തരവാദിത്വമുണ്ട് എന്ന പിറവം പള്ളി ഉത്തരവും, നേരിട്ട് നൽകാൻ കഴിയാത്ത ഉത്തരവുകൾ വളഞ്ഞ വഴിയിലൂടെ അനുവദിക്കാൻ കഴിയില്ലാ എന്നുള്ള തൃക്കുന്നത്ത് സെമിനാരിയുടെ കേരളാ ഹൈക്കോടതി ഉത്തരവും എടുത്തു പറഞ്ഞു കൊണ്ടാണ് യാകോബ വിഭാഗത്തിലെ വൈദീകർക്കും ട്രസ്റ്റിമാർക്കും നിരോധനം കോടതി ഏർപ്പെടുത്തിയിരിക്കുന്നത്.

1934 -ലെ ഭരണഘടനാ പ്രകാരം നിയമിതനായ ഭദ്രാസന മെത്രാപ്പോലീത്താ അഭിവന്ദ്യനായ യൂഹാനോൻ മാർ പോളീക്കർപ്പോസ് തിരുമേനിയുടെ കൽപനയെ എതിർ കക്ഷികൾ ചോദ്യം ചെയ്യുന്നു എങ്കിലും അദേഹം അങ്കമാലി ഭദ്രാസന മെത്രാപ്പോലീത്താ എന്ന നിലയിൽ തർക്കമില്ലാത്തതും ചോദ്യം ചെയ്യപ്പെടാൻ സാധിക്കാത്തതുമാകുന്നു. അദ്ദേഹത്തിന്‍റെ നിയമന കൽപന ഇല്ലാതെയാണ് എതിർവിഭാഗം വൈദീകർ പ്രവൃര്‍ത്തിക്കുന്നത്. ഇത് സമാന്തര ഭരണത്തിന് തുല്യമാണ്. അത് നിലവിലെ വിധികൾക്ക് എതിരും അംഗീകരിക്കാൻ കഴിയാത്തതുമാണ്.

മലങ്കര ഓർത്തഡോക്സ് സഭയുടെ അങ്കമാലി ഭദ്രാസനത്തിൽപ്പെട്ട കോതമംഗലം മാർത്തോമ്മൻ ചെറിയപള്ളിയെ സംബന്ധിച്ച് മൂവാറ്റുപുഴ മുൻസിഫ് കോടതി ഉത്തരവിന്‍റെ പകര്‍പ്പ് .

kothamangalam-church-court-order