Court OrdersOVS - Latest NewsOVS-Kerala News

കണ്ണ്യാട്ടുനിരപ്പ് പള്ളി ഭരണ സമിതി തിരഞ്ഞെടുപ്പ് കർശന വ്യവസ്ഥകളോടെ നടത്തണമെന്ന് കോടതി

ചോറ്റാനിക്കര (കൊച്ചി) :കണ്ണ്യാട്ടുനിരപ്പ് സെന്റ് ജോൺസ്  ഓർത്തഡോക്സ്‌ പള്ളി ഭരണ സമിതി തിരഞ്ഞെടുപ്പ് സംബന്ധിച്ചു കർശന വ്യവസ്ഥകളോടെ എറണാകുളം ഒന്നാം അഡീഷണൽ ജില്ലാ(പള്ളി) കോടതി ഉത്തരവ് പുറപ്പെടുവിച്ചു.1934ലെ മലങ്കര ഓർത്തഡോക്സ്‌ സഭ ഭരണഘടന അംഗീകരിക്കുന്നവർക്ക്  മാത്രമേ ഇടവക ഭരണസമിതി തെരഞ്ഞെടുപ്പിന് വോട്ടവകശമുണ്ടായിരിക്കൂ,ഭരണഘടന അനുശാസിക്കുന്ന രീതിയിൽ പള്ളി ഭോഗം കുടിശികയില്ലാതെ കൊടുക്കുന്നവർക്കും, മലങ്കര മെത്രാപ്പോലീത്തയ്ക്ക്   ഇടവകാംഗങ്ങൾ നൽകേണ്ട ‘റസീസ’ കുടിശികയില്ലാതെ നല്കുന്നവർക്കും,ആണ്ടിലൊരികലെങ്കിലും വി. കുമ്പസാരം നടത്തുന്നവർക്കും മാത്രമാണ് തെരെഞ്ഞെടുപ്പ് പ്രക്രിയകളിൽ പങ്കാളികൾ ആകുവാൻ കഴിയൂ എന്ന് ബഹു. കോടതി വ്യക്തമാക്കി.

1934ലെ സഭാ ഭരണഘടനയാനുസരിച്ചു നിയമിക്കപ്പെട്ട വികാരിയുടെ അടുക്കലോ, ഈ ഭരണഘടനയാനുസരിച്ചു വാഴിക്കപ്പെട്ടു നിയമിക്കപ്പെടുന്ന ഓർത്തഡോക്സ്‌ സഭയിലെ മറ്റേതെങ്കിലും വൈദികരുടെയാടുത്തോ വിശ്വാസികൾക്ക് കുമ്പസാരിക്കാവുന്നതാണ്. എന്നാൽ അപ്രകാരം ചെയ്യുന്നവർ വി. കുമ്പസാരം നടത്തിയതായുള്ള സാക്ഷ്യപത്രം വാങ്ങി വികാരിയുടെ മുൻപകെ സമർപ്പിക്കുന്നവരുടെ പേരുകൾ മാത്രമാണ് വി. കുമ്പസാര രജിസ്റ്ററിൽ ചേർക്കപ്പെടുന്നത്. 1934ലെ ഭരണഘടന അംഗീകരിക്കുന്ന ഓരോ വ്യക്തയും സത്യവാങ്‌മൂലം എഴുതി നൽകേണ്ടതാണെന്നും ബഹു. കോടതി നിഷ്കർഷിച്ചിട്ടുണ്ട്.പള്ളിയുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു നിലനിന്നിരുന്ന തർക്കങ്ങൾ  പള്ളിക്കേസ്‌  സംബന്ധിച്ചു 2017 ജൂലൈ 3 നു ശേഷം പ്രത്യേകാൽ  ഈ പള്ളി സംബന്ധിച്ചു വന്ന ബഹു. സുപ്രീം കോടതി വിധിയോടെ തീർപ്പായിരുന്നു.

കോടതി ഉത്തരവുകൾ തെറ്റായി റിപ്പോർട്ട് ചെയ്തു വിശ്വാസികളുടെ ഇടയിൽ തെറ്റിദ്ധാരണയുണ്ടാക്കാൻ ശ്രമിക്കുന്ന  വിഘടിത സാമൂഹ്യ മാധ്യമ ഗ്രൂപ്പുകളെ വിശ്വാസികൾ തിരിച്ചറിയേണ്ടതാണ് എന്ന് കണ്ടനാട് ഈസ്റ്റ്‌ ഭദ്രാസന സെക്രട്ടറി  ഫാ.അബ്രഹാം കരാമേൽ അറിയിച്ചു.

2000-ലിന്  ശേഷം സഭ തർക്കം കൊടുമ്പിരികൊള്ളുന്ന  കാലഘട്ടത്തിലാണ് ഇവിടെ വിധി നടപ്പിലാക്കുന്നതെന്ന സവിശേഷത ഇടവയ്ക്കുണ്ട്. വന്ദ്യ വികാരി ഫാ.ജോൺ മൂലമറ്റത്തിന്റെ നേതൃത്വം  വിശ്വാസകളെ പരിശുദ്ധ സഭയിൽ അടിയുറച്ചു  നയിക്കുന്നു.