OVS - Latest NewsOVS-Kerala News

ഓർത്തഡോക്‌സ് സഭാംഗങ്ങളായ വ്യവസായികള്‍ക്കെതിരെ അപവാദ പ്രചരണം   

കൊച്ചി : ഓർത്തഡോക്‌സ് സഭാംഗങ്ങളായ വ്യവസായികള്‍ക്കെതിരെ സമൂഹ മാദ്ധ്യമങ്ങളില്‍  അപവാദ  പ്രചരണം. ബിനു സി മാണി, ബിജു സി മാണി, സാജു പി വര്‍ഗ്ഗീസ്  ഡയറക്ടര്‍മാരായ കമ്പനിയുടെ പേരില്‍  പരിശുദ്ധ സഭയെ ആസൂത്രിതമായി ബാവ കക്ഷി വിഭാഗക്കാര്‍ വലിച്ചിഴയ്ക്കുന്നത്. പ്രശ്ന   ബാധിത  പ്രദേശമായിരുന്ന കോലഞ്ചേരി, കണ്യാട്ടുനിരപ്പ്  എന്നിവടങ്ങളിലെ അല്‍മായ പ്രമുഖരായ ഇവര്‍ സാധാരണകാർക്കൊപ്പം ഇടവക സംരക്ഷണത്തിലും പരിശുദ്ധ സഭയുടെ സ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിക്കുന്നതിനും നിര്‍ണ്ണായകമായ പങ്കു വഹിക്കുന്നതിനാല്‍ പ്രകോപിതരാണ് വിഘടിത വിഭാഗം. കോലഞ്ചേരി സെന്‍റ് പീറ്റേഴ്സ്   സെന്‍റ്  പോള്‍സ്  ഓർത്തഡോക്‌സ് പള്ളി ഇടവകാംഗവും മുന്‍ ട്രസ്റ്റിയുമായ സാജു പി വര്‍ഗ്ഗീസ്. കണ്യാട്ടുനിരപ്പ്  സെന്‍റ്  ജോണ്‍സ് ഓർത്തഡോക്‌സ് പള്ളി ഇടവകാംഗങ്ങളും പള്ളി മാനേജിംഗ് കമ്മിറ്റിയംഗങ്ങളുമായ   ബിനു  സി മാണി, ബിജു സി മാണി എന്നിവരുടെ  ഉടമസ്ഥതയില്‍ തിരുവാണിയൂരില്‍ പ്രവര്‍ത്തിക്കുന്ന മെട്രിക്  വേയ്സ് സ്ഥാപനമായി ബന്ധപ്പെട്ടു ആണ് അപകീര്‍ത്തിപ്പെടുത്തി   ബാവ കക്ഷി മുതലെപ്പിന്  ഇറങ്ങിയിരിക്കുന്നത്. പോണ്ടിച്ചേരി പോലീസ് എന്ന പേരില്‍ തിരിച്ചറിയല്‍ കാര്‍ഡും ആവിശ്യമായ രേഖകളുമില്ലാതെ  കേരളത്തിലെത്തിയ  ഒരു സംഘം സ്ഥാപന ഉടമയെ  കടത്തികൊണ്ടു പോകാന്‍ ശ്രമിച്ചത് നാട്ടുകാരുടെ  പ്രതിഷേധത്തെ തുടര്‍ന്ന് പരാജയപ്പെട്ടിരിന്നു.

കേരള ഹൈക്കോടതി ഉത്തരവ് ലംഘിച്ചു 

വ്യാഴാഴ്ച വണ്ടിപ്പേട്ടയില്‍ മെട്രിക് വേയ്സ് ഉടമ ബിനു സി മാണിയെ  വീട്ടില്‍ കയറി അറസ്റ്റ് ചെയ്യാന്‍ ശമിച്ചത് ഹൈക്കോടതി വിധി ലംഘിച്ചു. പോണ്ടിച്ചേരി  ഫ്ലക്സ് പാക്കേജിംഗ് സ്ഥാപനത്തിന്‍റെ പരാതിയില്‍ കേസില്ലെന്ന് കേരള ഹൈക്കോടതിയെ അറിയിച്ചിരുന്നതാണ്. ഇതു സംബന്ധിച്ചു കേസ് എടുത്താല്‍ ബന്ധപ്പെട്ട കക്ഷികള്‍ക്ക് നോട്ടീസ് നല്‍കണമെന്നു ഉത്തരവുണ്ടായിരിക്കെ നടപടികള്‍ കാറ്റില്‍പ്പറത്തി വേഷം മാറി ഗുണ്ടകല്‍ക്കൊപ്പം സിനിമാ സ്റ്റൈലില്‍  പോലീസ് എത്തിയത് ദുരൂഹ സാഹചര്യത്തില്‍. ബാഹ്യ പ്രേരണ മൂലമായിരിക്കാം പോണ്ടിച്ചേരി പോലീസ് ഇത്തരത്തില്‍ പ്രവര്‍ത്തിച്ചതെനാണ് ഉയര്‍ന്ന ആരോപണം.

ഭക്ഷ്യ വസ്തുക്കള്‍ പാക്ക് ചെയ്യുന്നതിനുള്ള സാമ്രഹികള്‍ എത്തിക്കുന്ന പോണ്ടിച്ചേരിയിലെ ഈ സ്ഥാപനം ഉപയോഗ യോഗ്യമല്ലാത്തതും പ്രാണികലുള്ളതുമായ  അസംസ്കൃത വസ്തുക്കള്‍ നല്‍കി പണം തട്ടുന്നത്തിനാണ് കേസ് കൊടുത്തത്. ഇത്തരത്തില്‍ പോലീസിനെ കൂട്ടു പിടിച്ചു വണ്ടിപ്പേട്ടയില്‍ എത്തിയതും ഉടമയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചതും സംശയാസ്പദമാണ്. ഉടമയെ തട്ടി എടുത്തതിന് ശേഷം വിലപേശലിനു ആയിരുന്നു പദ്ധതി. പുത്തന്‍ കുരിശ് പോലീസിനെ അറിയിക്കാതെ ഒരു സംഘം വാനിലെത്തി കബനി ഉടമയെ പിടികൂടാന്‍ ശ്രമിച്ചത് ദുരൂഹതയുണ്ട്.

അന്യ സംസ്ഥാനങ്ങള്‍ കൈയടക്കി വച്ചിരിക്കുന്ന ഈ വ്യവസായം കേരളത്തില്‍ ആദ്യമായി അത്യാധുനിക സാങ്കേതിക വിദ്യയിലൂടെ തുടങ്ങിയതില്‍ അസൂയാലുക്കളായ ഇതര സംസ്ഥാന ലോബികള്‍ ഇതിന് പിന്നില്‍ ഉണ്ടെന്നും സംശയം. ഇത്തരം വ്യവാസായങ്ങളെ ഇല്ലാതെയാക്കുകയാണ് അവരുടെ ലക്ഷ്യം.