OVS - Latest NewsOVS-Pravasi News

നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി കോൺഫറൻസ് ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ

ന്യൂയോർക്ക് ∙ മലങ്കര ഓർത്തഡോക്സ് സഭ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി കോൺഫറൻസിന് 45 ദിവസങ്ങൾ അവശേഷിച്ചിരിക്കെ ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണെന്ന് കോൺഫറൻസ് കോ ഓർഡിനേറ്റർ റവ. ഡോ. വർഗീസ് എം. ഡാനിയേൽ അറിയിച്ചു.

കുടുംബാംഗങ്ങൾ ദൃഢപ്പെടുത്തി സഭയിലും സമൂഹത്തിലും നന്മയുള്ള പൗരന്മാരെ വാർത്തെടുക്കുകയെന്നതാണ് കോൺഫറൻസിന്റെ ലക്ഷ്യം. വിവിധ പ്രായത്തിലുള്ളവർക്കുവേണ്ടി ഇംഗ്ലീഷിലും മലയാളത്തിലും നിരവധി ക്ലാസുകൾ ക്രമീകരിച്ചു. മുതിർന്നവർക്കുള്ള ക്ലാസുകൾ നയിക്കുന്നത് റവ. ഡോ. ജേക്കബ് കുര്യൻ, (മുൻ പ്രിൻസിപ്പിൾ ഓർത്തഡോക്സ് തിയോളജിയ്ക്കൽ സെമിനാരി) ഇംഗ്ലീഷ് ക്ലാസുകൾ നയിക്കുന്നത് ഫാ. ജേക്ക് കുര്യൻ ( സെന്‍റ് സ്റ്റീഫൻസ് ഇടവക വികാരി ഹൂസ്റ്റൻ) മറ്റു സെഷനുകൾ നയിക്കുന്നത് സഭയിലെ പ്രഗത്ഭരായ വൈദീകരും പണ്ഡിതരുമാണ്.

സൂപ്പർ സെഷൻ അമേരിക്കയിൽ ജനിച്ചു വളർന്ന ആദ്യത്തേതും രണ്ടാമത്തേതുമായ ജനറേഷനിൽ ഉള്ളവർക്കായി ക്രമീകരിച്ചിരിക്കുന്നു. യുവജനങ്ങൾക്കും കുട്ടികൾക്കും പ്രത്യേകം സെഷനുകൾ. രക്ഷാകർതൃത്വം മെച്ചപ്പെടുത്തുന്നതിനും മുതിർന്നവരുടെ സാമ്പത്തിക സുരക്ഷയ്ക്കുമുള്ള ക്ലാസുകൾ. യുവജനങ്ങൾക്കിടയിൽ വർധിച്ചു വരുന്ന മദ്യത്തിനും മയക്കുമരുന്നിനും എതിരെ ബോധവൽക്കരണം. ഈ നൂറ്റാണ്ടിൽ സഭ നേരിടുന്ന പ്രതിസന്ധികളെ എങ്ങനെ തരണം ചെയ്യാമെന്നുള്ളതിനും പ്രത്യേക ഇന്റർ ആക്ടീവ് സെഷൻസ് ഉണ്ടായിരിക്കും.

വിവാഹിതർക്കും വിവാഹത്തിനായി തയ്യാറെടുക്കുന്നവർക്കുമുള്ള പ്രത്യേക കൗൺസിലിംഗ് ഉണ്ടായിരിക്കുമെന്ന് ജനറൽ സെക്രട്ടറി ജോർജ് തുമ്പയിൽ അറിയിച്ചു. ആയിരത്തിലധികം അംഗങ്ങൾ പങ്കെടുക്കുന്ന നിറപ്പകിട്ടാർന്ന ഘോഷയാത്ര കാനഡ മുതൽ നോർത്ത് കരോലിന വരെയുള്ള ഇടവകയുടെ ബാനറുകളിലാണ് മുന്നോട്ട് നീങ്ങുകയെന്ന് കോ ഓർഡിനേറ്റർ രാജൻ പടിയറയും ജോൺ വർഗീസും അറിയിച്ചു.

ഇംഗ്ലീഷിലും മലയാളത്തിലും പ്രത്യേകം നടത്തുന്ന ആരാധന കോൺഫറൻസിന്‍റെ പ്രത്യേകതയാണ്. ശനിയാഴ്ച നടത്തുന്ന പരിശുദ്ധ കുർബാനയിൽ ഭദ്രാസന മെത്രാപ്പോലീത്താ സഖറിയാ മാർ നിക്കോളോവോസ് തിരുമേനിയോടൊപ്പം ഭദ്രാസനത്തിലെ എല്ലാ വൈദീകരും ആയിരത്തിലധികം വിശ്വാസികളും പങ്കെടുക്കും. കോൺഫറൻസിൽ സംബന്ധിക്കുന്ന അംഗങ്ങൾക്ക് കലഹാരി റിസോർട്ടിലെ മനോഹരമായ വാട്ടർ തീം പാർക്കിൽ ചെലവഴിയ്ക്കുവാനായി മൂന്നു ദിവസങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. അംഗങ്ങളുടെ പ്രത്യേക അഭ്യർഥന മാനിച്ചു കോൺഫറൻസിൽ രുചികരമായ ഇന്ത്യൻ ഭക്ഷണത്തിനുള്ള ക്രമീകരണങ്ങളും ചെയ്തു വരുന്നു.

നിരവധി സ്പോർട് ആക്ടിവിറ്റീസ് ക്രമീകരിച്ചതായി കോ ഓർഡിനേറ്റർ ജോൺ താമരവേലിൽ അറിയിച്ചു. റാഫിളിന്‍റെ വിതരണം അവസാനഘട്ടത്തിൽ എത്തിയതായി ഫിനാൻസ് ചെയർ എബി കുര്യാക്കോസ് അറിയിച്ചു. കോൺഫറൻസിൽ പ്രസിദ്ധീകരിയ്ക്കുന്ന ബിസിനസ് സുവനീറിന്‍റെ പ്രിന്റിംഗ് പുരോഗമിച്ചു കൊണ്ടിരിക്കുന്നതായി ചീഫ് എഡിറ്റർ ഡോ. റോബിൻ മാത്യു അറിയിച്ചു. ആത്മീയ കൂട്ടായ്മ വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഭദ്രാസനത്തിലെ പ്രായമുള്ളവർക്കും വേണ്ടി നടത്തപ്പെടുന്ന കോൺഫറൻസ് ജൂലൈ 18 മുതൽ 21 വരെയാണ് നടക്കുക. ഒഴിവാക്കാൻ പറ്റാത്ത കാരണത്താലും ചുരുക്കം ചില ക്യാൻസലേഷൻ വന്നതിനാലും ചില മുറികൾ കൂടി ലഭ്യമാണ്.

കോൺഫറൻസിൽ പങ്കെടുക്കുവാൻ ആഗ്രഹമുള്ള ഭദ്രാസനാംഗങ്ങൾക്ക് ഇപ്പോഴും റജിസ്റ്റർ ചെയ്യുവാനുള്ള അവസരം രണ്ട് ഉണ്ട്. റജിസ്റ്റർ ചെയ്യാൻ ആഗ്രഹമുള്ളവർ ജൂൺ 15-ന് മുൻപ് റജിസ്റ്റർ ചെയ്യണം. ജൂൺ 15-ന് ശേഷം റജിസ്ട്രേഷൻ ഉണ്ടായിരിക്കുന്നതല്ല. റജിസ്ട്രേഷനെക്കുറിച്ച് അറിയേണ്ടവർ താഴെപ്പറയുന്നവരുമായി ബന്ധപ്പെടുക.
റവ. ഡോ. വർഗീസ് എം. ഡാനിയേൽ : 203 508 2690
ജോർജ് തുമ്പയിൽ – 973 943 6164
മാത്യു വർഗീസ് – 631 891 8184

സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന ഇടവക പൊതുയോഗം വാർഷിക സമ്മേളനം ജൂൺ 22-ന്