ഓർത്തഡോക്‌സ് സഭക്ക് മഹാരാഷ്ട്രയില്‍ പുതിയ ദേവാലയം ; കരാട് പള്ളിയുടെ കൂദാശ വെള്ളിയാഴ്ച

മഹാരാഷ്ട്ര : മലങ്കര ഓർത്തോഡോക്‌സ് സഭയുടെ മുംബൈ ഭദ്രാസനത്തിന് പുതിയൊരു ദേവാലയം കൂടിയാകുന്നു.മഹാരാഷ്ട്രയില്‍ സതാര ജില്ലയിലെ കരാട് സെന്‍റ്  മേരീസ്‌ ഓർത്തഡോക്‌സ് പള്ളിയുടെ കൂദാശ ജൂണ്‍ 1,2(വെള്ളി,ശനി) തീയതികളില്‍ നടക്കും.മുംബൈ ഭദ്രാസനാധിപന്‍ ഡോ.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാര്‍മ്മീകത്വം വഹിക്കും.മുംബൈ നഗരത്തില്‍ 300 കിലോമീറ്റര്‍ അകലെയാണ് കരാട്.വികാരി റവ.ഫാ.സ്കറിയ തോമസ്‌,ട്രസ്റ്റി പി.ഡി ജോണ്‍, സെക്രട്ടറി അലക്സി പാറക്കല്‍ നേതൃത്വം നല്‍കും.

error: Thank you for visiting : www.ovsonline.in