EditorialOVS - Latest NewsOVS-Kerala News

ചരിത്രം മറന്നുകൊണ്ടാവരുത് ഭാവി നിര്‍ണ്ണയിക്കുന്നത് : ഓ.വി.എസ്

സിറിയൻ ഓർത്തഡോൿസ് സഭയുടെ പരിശുദ്ധ അന്ത്യോക്യൻ പാത്രിയാര്‍ക്കിസ് ഇഗ്നാത്തിയോസ് അപ്രേം ദ്വിതിയന്‍റെ മലങ്കര സന്ദർശനവും, മലങ്കര സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയസ് പൗലോസ് ദ്വിതിയൻ കാതോലിക്ക ബാവയുമായുള്ള സഭ ഐക്യചർച്ച താല്പര്യത്തിന്‍റെയും വെളിച്ചത്തിൽ മലങ്കര സഭ നേതൃത്തിന്‍റെയും വിശ്വാസി ലക്ഷങ്ങളുടെയും പ്രബുദ്ധതയ്ക്കു വേണ്ടി “ഓർത്തഡോൿസ് വിശ്വാസ സംരക്ഷകൻ ” പ്രസദ്ധീക്കരിക്കുന്നത്..

പ്രിയരേ , മലങ്കര ഓർത്തഡോക്സ്‌ സഭയുടെ സഹോദരി സഭയും , ഓറിയന്റൽ ഓർത്തഡോക്സ്‌ കൂട്ടായ്‍മയിലെ ഒരു സഭയുടെ തലവനും, സർവോപരി മലങ്കരയിലെ യാക്കോബായ വിഭാഗ അതിഭദ്രാസനത്തിന്‍റെ പരമാധ്യക്ഷനുമായ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതിയൻ പാത്രിയാര്‍ക്കിസ് ബാവായുടെ അപ്രതീക്ഷിത മലങ്കര സന്ദർശനവം , അതിനു മുന്നോടിയായി വി.മാർത്തോമാ ശ്ലീഹായുടെ പൗരാണിക സ്ലൈഹീക സിംഹാസനാധിപൻ, മലങ്കര സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ കാതോലിക്ക ബാവയും മലങ്കര മെത്രാപ്പോലീത്തയുമായ ബസേലിയോസ് പൗലോസ് ദ്വിതിയൻ ബാവയെ സഹോദരി സഭ അധ്യക്ഷൻ എന്ന്‌ നിലയ്ക്കുള്ള “പരിശുദ്ധ” എന്ന സംജ്ഞ ഉപയോഗിച്ചു അഭിസംബോധന ചെയ്തു കത്ത് അയച്ചത് പത്ര – ഇന്റർനെറ്റ് മാധ്യമങ്ങളിൽ കൂടെ നിങ്ങളും കണ്ടിരിക്കും എന്ന്‌ വിശ്വസിക്കുന്നു .

അന്ത്യോക്യൻ സഭയുടെ സ്വാർഥമതികളും, വർണ വെറിയന്മാരായ മുൻ പാത്രിയാര്‍ക്കിസ്ന്മാർ മലങ്കര സഭയോടു നിരന്തരം ചെയ്ത കൊടിയ അവഗണയുടെയും, വഞ്ചനയുടെയും, ഭിന്നിപ്പിന്‍റെയും, ചൂഷണത്തിന്‍റെയും ഫലമായി മലങ്കര സഭ അനുഭവിച്ച വര്‍ഷങ്ങളുടെ വേദനകൾക്കും , വ്യവഹാരങ്ങൾക്കും പരിഹാരമാകില്ല കേവലം ഒരു “പരിശുദ്ധ” സംബോധന എങ്കിലും ചരിത്രം കരുതി വെച്ചിരിക്കുന്ന തിരിച്ചടികളുടെ ആരംഭം എന്ന നിലയിൽ മലങ്കര നസ്രാണികൾ നിറഞ്ഞ ഹൃദയത്തോടെ അതിനെ ഉൾകൊള്ളുന്നു . 1958 -ലെ ബഹു. സുപ്രീം കോടതിയുടെ വിധിയുടെ അടിസ്ഥാനത്തിൽ സർവ്വതും മറന്നും, പൊറുത്തും ഒന്നായി തീര്‍ന്ന മലങ്കര സഭയെ അവസരവാദികളും ഭാഗ്യ അന്വേഷികളുമായ പെരുമ്പള്ളി – ചെറുവള്ളി കത്തനാരന്മാരെയും കൂട്ട് പിടിച്ച 1970-ൽ മലങ്കര സഭയുടെ സ്ഥാപകനായ വി.മാർത്തോമാ ശ്ളീഹായ്ക്കു പട്ടത്വമില്ല എന്ന്‌ 203 /1970 എന്ന കുപ്രസിദ്ധ കല്പന ഇറക്കി അവഹേളിക്കുകയും, മലങ്കരയുടെ പരിശുദ്ധ ബസേലിയോസ് ഔഗേൻ ബാവയെ അകാരണമായി മുടക്കുകയും ചെയ്ത് പരിശുദ്ധ യാക്കോബ് തൃത്യയൻ പാത്രിക്കിസിന്‍റെ അന്യായ നടപടികൾ പിൻവലിക്കാനും അതിൽ നിരുപാധികം ഖേദം പ്രകടിപ്പിക്കാനും അന്ത്യോക്യൻ പാത്രിക്കിസ് തയാറാക്കുന്ന പക്ഷം, മലങ്കര സഭയുടെ ഐക്യത്തിന്‍റെ ആദ്യ ചുവടിനായി കക്ഷി ഭേദമെന്യ മലങ്കര സഭ ഒന്നായി കാതോർത്തു നിൽക്കുന്നു .

മലങ്കര സഭയുടെ ചരിത്രത്തിൽ പരിശുദ്ധ അബ്‌ദേദ് മിശിഹാ പാത്രിക്കിസിനു ശേഷം വില്ലൻ വേഷം മാത്രം ചെയ്ത് പോന്നിരുന്ന അന്ത്യോക്യൻ പാത്രിക്കിസന്മാരുടെ നിരയിൽ നിന്നും പരിശുദ്ധ അപ്രേം പാത്രിയാര്‍ക്കിസിനു ദൈവിക പ്രേരണയാൽ മാറി ചിന്തിക്കാൻ കഴിഞ്ഞാൽ മലങ്കര സഭയുടെ മാത്രമല്ല , ആഗോള ക്രൈസ്തവ ചരിത്രത്തിൽ തന്നെ ഇഗ്നാത്തിയോസ്‌ അപ്രേം ബാവായുടെ നാമം അന്വശ്വരമാകും. നിലവിലെ സാഹചര്യങ്ങളെ സൂക്ഷമായി പഠിച്ച പരിശുദ്ധ പാത്രിയാര്‍ക്കിസ് ബാവ തന്‍റെ യാക്കോബായ അതിഭദ്രാസനത്തിലെ മതിഭ്രമം ബാധിച്ച ക്രൈസ്തവത തീണ്ടാത്ത മെത്രാൻ കൂട്ടങ്ങളെയും, വിഷം തുപ്പുന്ന തീവ്രവാദികളുടെ വിലാപങ്ങളെയും, ആക്രോശങ്ങളെയും അവഗണിച്ചു ഇന്ത്യ മഹാരാജ്യത്തിന്‍റെ നിയമ വ്യവസ്ഥകളോടും, ബഹു. സുപ്രീം കോടതി വിധികളുടെ അടിസ്ഥാനത്തിലും മലങ്കര സഭയുടെ 1934 ഭരണഘടനാ അനുസൃതമായി സഭ ഐക്യ നിലപാട് പരസ്യപ്പെടുത്തിയാൽ മലങ്കര സഭ ഭരണഘടന പ്രകാരം പരിശുദ്ധ പാത്രിക്കിസിനെ സ്വീകരിച്ചു മലങ്കര സഭ ഒന്നാക്കെ “മോറാനെ” എന്ന്‌ വിളിക്കും .

2017 ജൂലൈ 3-നു ബഹു.സുപ്രീം കോടതിയുടെ പഴുതടച്ചുള്ള സുപ്രധാന വിധി ന്യായത്തിൽ കൂടെ അസ്തിത്വം പൂർണ്ണമായി നഷ്ട്ടപ്പെട്ട മലങ്കരയിലെ യാക്കോബായ വിഭാഗത്തിനു ഒന്നൊന്നായി പോയി കൊണ്ടിരിക്കുന്ന പിറവം അടക്കമുള്ള പള്ളികളിൽ സമാന്തര വിഭാഗമായി ഇനിയും മുന്നോട്ടു പോകുവാനുള്ള വഴി തേടലാണ് ഈ സന്ദർശനം എങ്കിൽ അത് തികച്ചും വ്യാമോഹം മാത്രമായി തിരികെ കൊണ്ട് പോകേണ്ടി വരും. രക്തസാക്ഷികളും, പീഡിതരും ഏറെയുള്ള മാർത്തോമയുടെ സഭ നൂറു കണക്കിന് നസ്രാണി കേസരികളുടെ നിരന്തര പോരാട്ടങ്ങളും, മലങ്കര സഭയിൽ ഉറച്ചു നിൽക്കുന്നതിന്‍റെ പേരിൽ വടക്കൻ പ്രദേശങ്ങളിൽ നിരന്തരം ആക്രമണത്തിന് വിധേയരാക്കുന്നവരെയും മറന്നു കൊണ്ടുള്ള ഒരു യോജിപ്പിനും മലങ്കര സഭയും അതിന്‍റെ വിശ്വാസ തീക്ഷണതയുള്ള സമൂഹവും ആരെയും അനുവദിക്കില്ല. ഏതെങ്കിലും രാഷ്രീയ ഉപജാപക്കങ്ങൾക്കോ, മലങ്കര സഭയുടെ ജനാതിപത്യ സംഘടനാ ശൈലിയെ നവോഥാനമായി മുതൽ എടുക്കാൻ ശ്രമിക്കുന്ന കൂട്ടത്തിലെ കാലിൽ ചവിട്ടകളുടെയോ, മറ്റേ ഏതെങ്കിലും കരിങ്കാലിക്കളുടെയോ ഉറപ്പിന്‍റെ ബലത്തിൽ മലങ്കര സഭയെ ചർച്ച എന്ന ചൂണ്ടയിൽ കൊരുത്തു കോടതി വിധി നടത്തിപ്പിനെ ദുര്‍ബലപ്പെടുത്താം എന്ന്‌ വ്യാമോഹിക്കുന്ന എല്ലാവർക്കും നല്ല നമസക്കാരം.

മലങ്കര സഭ തന്നെ ശൂന്യാകാശത്തിന് മുകളിൽ അന്ത്യോഖ്യൻ പാത്രിക്കിസിനെ എത്തിച്ച പതിറ്റാണ്ടുകൾ നീണ്ട നീതി ന്യായ പോരാട്ട വിജയങ്ങൾക്കു ശേഷവും “പങ്കു വെയ്ക്കലും, പുതിയ റീത്തും, പന്തിയിൽ പിൻനിരയിൽ ഇരുത്തലുമൊക്കെ” സ്വപനം കണ്ടു പറന്നിറങ്ങന്നവർക്കു അനന്തുപുരയിൽ നിന്നും വടക്കോട്ടുള്ള യാത്രാ മദ്ധ്യേ തിരുവല്ലയിൽ ഒന്ന് രണ്ടു അരമനകൾ സന്ദര്‍ശിച്ചു കരാർ ഉറപ്പിക്കാമെന്ന സാധ്യത മാത്രമേ കാണുന്നുള്ളൂ

മലങ്കര സഭയെ ഇനി ഒരിക്കലും അടിമത്തത്തിലേക്കു തിരികെ പോക്കാൻ എനിക്ക് ജീവൻ ഉള്ള കാലത്തോളും ഞാൻ അനുവദിക്കില്ല ” എന്ന്‌ ഉറച്ചു പ്രഖ്യാപനം നടത്തിയ ഞങ്ങളുടെ മോറാൻ മാർ ബസേലിയോസ് പൗലോസ് ദ്വിതിയൻ കാതോലിക്ക ബാവായുടെ കരങ്ങളിൽ മലങ്കര സഭ സുരക്ഷിതമായി അനുസൂതം മുന്നോട്ടു പോകും എന്ന്‌ മലങ്കര മക്കൾ ഉറച്ചു വിശ്വസിക്കുന്നു. മലങ്കര സഭ എക്കാലവും സഭ ഭരണഘടനയുടെയും, ബഹു. കോടതി വിധികളുടെയും അടിസ്ഥാനത്തിലുള്ള വ്യവസ്ഥാപിതമായ സമാധാന ശ്രമങ്ങളെ പിന്തുണച്ചിരുന്നു. അന്ത്യോക്യൻ സഭയുടെ പാത്രിയാര്‍ക്കിസ് സ്ഥിരമായി മലങ്കര സന്ദർശനത്തിൽ വെയ്ക്കുന്ന ചർച്ച എന്ന്‌ പരിപാടിയോടെ മലങ്കര സഭ മുഖം തിരിഞ്ഞു നിൽക്കേണ്ടതില്ല. മലങ്കര സന്ദർശനത്തിന് 3 ദിവസം മാത്രം മുൻപുള്ള അടിയന്തിര ചർച്ച താല്പര്യം മലങ്കര സഭ ഗൗരവോതോടെ പരിഗണിക്കാൻ ഉതുക്കുന്ന നടപടികൾ പരിശുദ്ധ പാത്രിയാര്‍ക്കിസ് ബാവ ആദ്യം കൈ കൊള്ളണം. പുത്തൻകുരിശ് വിഭാഗത്തിന്‍റെ അക്രമങ്ങളെയും, സമാന്തര ഭരണ കുലുസിത ശ്രമങ്ങളെയും പരസ്യമായി തള്ളി പറഞ്ഞു ഇന്ത്യൻ ജുഡീഷറിയോടും, മലങ്കര സഭയുടെ ഭരണഘടനയോടുമുള്ള നിലപാട് വ്യക്തമാക്കിയതിനു ശേഷം മാത്രം ചർച്ച നടത്തുന്നത് ആകും ഉചിതം

മലങ്കര സഭയുടെ പരിശുദ്ധ കാതോലിക്ക ബാവായുടേയും, പരിശുദ്ധ സുന്നഹോദാസിന്‍റെയും നേതൃത്തിലും, ഇച്ഛാശക്തിയിലും മലങ്കര മക്കൾക്ക് പൂർണ്ണ വിശ്വാസമുണ്ട്. പിൽക്കാല കയ്പു നിറഞ്ഞ ചരിത്രങ്ങൾ നന്നായി സ്മരിച്ചു വേണ്ടത്ര ഗൃഹപാഠം ചെയ്ത, മലങ്കര സഭയുടെ പ്രഖ്യാപിത ലക്ഷ്യമായ വ്യവഹാര രഹിത സഭയ്ക്കാവശ്യമായ കൃത്യമായ അജണ്ടകൾ വെച്ച് സുതാര്യമായ നിലപാടുകളിലൂന്നി പരസ്പര ഉഭയകക്ഷി ചർച്ചകൾക്ക് മലങ്കര സഭ അന്ത്യോക്യൻ പാത്രിക്കിസുമായി സഹകരിക്കുന്നതിൽ തെറ്റില്ല. പക്ഷെ പുത്തൻ കുരിശ് വിഘിടിത നേതൃത്വവുമായോ, തല്പര മധ്യസ്ഥരുടെ സാന്നിധ്യത്തിലോ ഒരു തരത്തിലുള്ള ചർച്ചയ്ക്കും അനുവദിക്കാൻ കഴിയില്ല എന്നത് പോലെ സമാധാന ശ്രമത്തിന്‍റെ ഭാഗമായി കോടതി വിധി നടത്തിപ്പിലോ, ഇടവകകളുടെ നിയമ പോരാട്ടങ്ങളിലോ, ഭരണഘടനെയെ ദുര്‍ബലപ്പെടുത്തിയോ ഒരു വീട്ടു വീഴ്ചയ്ക്കും മലങ്കര സഭ തയാറാകരുത്. അതിനു ജാഗ്രതയോടെ, വീറോടെ നിൽക്കുന്ന മലങ്കര നസ്രാണികൾ ആരെയും അനുവദിക്കുയുമില്ല എന്ന്‌ നിസ്സംശയം ഓർത്തഡോക്സ്‌ വിശ്വാസ സംരക്ഷകൻ ഒരിക്കിൽ കൂടെ അടിവരയിട്ടു പ്രഖ്യാപിച്ചു കൊണ്ട് പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം II പാത്രിക്കിസിനു മലങ്കരയിൽ സന്തോഷപ്രദമായ ദിവസങ്ങൾ പ്രാർഥനപൂർവ്വം നേരുന്നു .

ഓർത്തഡോക്സ്‌ വിശ്വാസ സംരക്ഷകൻ