വെട്ടിത്തറ സെന്‍റ് മേരീസ് പള്ളി ഓർത്തഡോക്സ് സഭയുടേത്

മലങ്കരസഭയുടെ കണ്ടനാട് ഈസ്റ്റ് ഭദ്രാസനത്തിൽ പെട്ട വെട്ടിത്തറ സെന്‍റ് മേരീസ് പളളി ഓർത്തഡോക്സ് സഭയ്ക്ക്. മൂവാറ്റുപുഴ മുൻസിഫ് യാക്കോബാ വിഭാകത്തിനു എതിരെ ഇൻജൻഷൻ അനുവദിച്ചു. ഓർത്തഡോക്സ് സഭ ആവശ്യപ്പെട്ട എല്ലാ നിവൃത്തിയും അനുവദിച്ചു. 1934 അംഗീകരിക്കാത്ത വൈദികരോ മേൽപ്പട്ടക്കാരൊ പളളിയിൽ പ്രവേശിക്കുന്നത് വിലക്കിക്കൊണ്ടാണ് ഉത്തരവ്.

ഈ പളളിയിൽ 1934 സഭാ ഭരണഘടന അംഗീകരിക്കാത്ത വിലടിത വിഭാഗം വൈദീകരൊ മെൽപ്പട്ടക്കാരൊ പ്രവേശിക്കുന്നത് തടയണം എന്നാവശ്യപ്പെട്ടുകൊണ്ട് വികാരി ഫാ. ബിനോയ് ജോൺ മൂവാറ്റുപുഴ മുൻസിഫ് കോടതിയെ സമീപിച്ചു. ഈ അപേക്ഷക്ക് എതിരെ പള്ളിക്കോടതിയിൽ കേസ് കേൾക്കണം എന്നാവശ്യപ്പെട്ട് വിഘടിത വിഭാഗം ട്രാൻസ്ഫർ പെറ്റീഷൻ എറണാകുളം പ്രിൻസിപ്പൽ ജില്ലാ കോടതിയിൽ ഫയൽ ചെയ്തു. ഈ പരാതി നേരത്തെ ജില്ലാ കോടതി തള്ളുകയും മൂവാറ്റുപുഴ മുൻസിഫിൽ കേസ് തീർപ്പാക്കണം എന്ന് ഉത്തരവാകുയും ചെയ്തു. പ്രസ്തുത കേസിൻമേലാണ് ഇന്ന് മൂവാറ്റുപുഴ മുൻസിഫ് വിഘടിത വിഭാഗം വൈദികരെയും മെത്രാന്മാരെയും വിലക്കി ഉത്തരവായത്.

ഓർത്തഡോക്സ് സഭയ്ക്ക് വേണ്ടി അഡ്വ തോമസ് അധികാരം ഹാജരായി

error: Thank you for visiting : www.ovsonline.in