പാമ്പാടി തിരുമേനിയുടെ ഓർമപ്പെരുന്നാൾ കൊടിയേറി

പാമ്പാടി ∙ പരിശുദ്ധ പാമ്പാടി തിരുമേനിയുടെ 53-ാം ഓർമപ്പെരുന്നാളിനു പാമ്പാടി ദയറയിൽ കൊടിയേറി. ഡോ.മാത്യൂസ് മാർ തിമോത്തിയോസ് കൊടിയേറ്റിനു മുഖ്യകാർമികത്വം വഹിച്ചു. പെരുന്നാളിനോടനുബന്ധിച്ച് ഇന്നും നാളെയും രാവിലെ 6.45നു കുർബാന. നാല്, അഞ്ച് തീയതികളിലാണു പ്രധാന പെരുന്നാൾ. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായും സഭയിലെ മെത്രാപ്പൊലീത്തമാരും ചടങ്ങുകൾക്കു മുഖ്യകാർമികത്വം വഹിക്കും.

ഏപ്രിൽ 4 ബുധനാഴ്ച വൈകുന്നേരം 5 മണിക്ക് പ.പാമ്പാടി തിരുമേനിയുടെ മാതൃ ഇടവകയായ പാമ്പാടി സെന്റ്.ജോൺസ് കത്തീഡ്രലിൽ നിന്നും ദയറായിലേയ്ക്ക് ഭക്തി നിർഭരമായ പ്രദക്ഷിണം ആരംഭിക്കും. പ്രദക്ഷിണം കബറിങ്കൽ എത്തുന്നതോടെ ധൂപപ്രാർത്ഥനയും ശ്ലൈഹിക വാഴ്വും തുടർന്ന് കബറിങ്കൽ അഖണ്ഡപ്രാർത്ഥനയും ഉണ്ടായിരിക്കും. ഏപ്രിൽ 5-ന് വ്യാഴാഴ്ച രാവിലെ 5 മണിയ്ക്ക് കോട്ടയം സഹായ മെത്രാപ്പോലീത്താ അഭി.ഡോ.യൂഹാനോൻ മാർ ദിയസ്ക്കോറസ് തിരുമേനിയുടെ മുഖ്യ കാർമ്മികത്വത്തിൽ ആദ്യ കുർബ്ബാനയും തുടർന്ന് 7:30-ന് പ.കാതോലിക്കാ ബാവായുടെ മുഖ്യ കാർമ്മികത്വത്തിലും അഭി.തിരുമേനിമാരുടെ സഹകാർമ്മികത്വത്തിലും വി.മുന്നിന്മേൽ കുർബ്ബാനയും നടത്തപ്പെടുന്നതുമാണ്. തുടർന്ന് കബറിങ്കൽ ധൂപപ്രാർത്ഥനയും ശ്ലൈഹിക വാഴ്വും നേർച്ചവിളമ്പും ഉണ്ടായിരിക്കുന്നതാണ്

പെരുന്നാളിനോടനുബന്ധിച്ചു ദയറയിലേക്കു പ്രത്യേക സർവീസുകൾ നടത്തും. തീർഥാടകരുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി ദയറയ്ക്കു സമീപത്തും ബിഎംഎം സ്കൂൾ മൈതാനത്തുമായി പ്രത്യേക ക്രമീകരണങ്ങളുണ്ട്. നേർച്ചയായ നെയ്യപ്പം തയാറാക്കുന്നതിനുള്ള ഒരുക്കങ്ങൾ നവോമി പ്രാർഥന കൂട്ടായ്മയുടെ നേതൃത്വത്തിൽ നടത്തും. ദേവാലയങ്ങളിൽനിന്നു നേർച്ച ദയറയിൽ എത്തിക്കും. ദയറ മാനേജർ ഫാ.മാത്യു കെ ജോൺ, പെരുന്നാൾ ജനറൽ കൺവീനർ ഫാ.അനി കുര്യാക്കോസ്, ജോയിന്റ് കൺവീനർ കെ.എ.ഏബ്രഹാം കിഴക്കയിൽ, ദയറ അസി. മാനേജർ ഫാ.സി.എ.വർഗീസ് ചാമക്കാല എന്നിവർ ക്രമീകരണങ്ങൾക്കു നേതൃത്വം നൽകുന്നു.

 

കോട്ടയം ഭദ്രാസനത്തിലെ അ‍ഞ്ച് വൈദികർക്ക് കോറെപ്പിസ്കോപ്പാ സ്ഥാനം

error: Thank you for visiting : www.ovsonline.in