മലങ്കര സഭ അസ്സോസിയേഷൻ സെക്രട്ടറിയെ വഴി തടഞ്ഞത് പൗരാവകാശ ലംഘനവും ഭീരുത്വവും

അങ്കമാലി ചാത്തമറ്റം ശാലേം ഓർത്തഡോക്സ്‌ ഇടവകയുടെ പെരുന്നാളിൽ പങ്കെടുക്കാൻ എത്തിയ മലങ്കര സഭയുടെ അസ്സോസിയേഷൻ സെക്രട്ടറി ശ്രീ. ബിജു ഉമ്മൻ, സഭാ മാനേജിങ് കമ്മിറ്റി അംഗം ശ്രീ. A.K ജോസഫ് എന്നിവരെ യാക്കോബായ ക്രിമിനൽ മെത്രാൻ അന്തിമോസിന്‍റെ നേതൃത്വത്തിൽ വഴി തടയുകയും, കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. ചാത്തമറ്റം പള്ളിയുടെ സമീപം വിഘടിത കുപ്പായധാരികളും, അക്രമവാസന മൂത്ത വിഘടിത തീവ്രവാദികളും, കൊട്ടേഷൻ സംഘങ്ങളുടെ സഹായത്തോടെ തടഞ്ഞ ഇവരുടെ വാഹനം 15 മിനിറ്റോളം റോഡിൽ കിടന്നു. കർത്തവ്യബോധവും, ഭരണഘടന ബാധ്യതയും മറന്ന മൂവാറ്റുപുഴ പോലീസ് നിസ്സഹായത അഭിനയിച്ചു മുൻ നിശ്ചയപ്രകാരമുള്ള തങ്ങളുടെ ഭാഗം ഇവിടെ നന്നായി ചെയ്തു. പോലീസിന്‍റെ കണ്മുന്നിൽ പരസ്യമായി വധ ഭീഷണി മുഴുക്കിയ സി.എം തോമസ് കത്തനാർ നേതൃത്വം നല്കുന്ന യാക്കോബായ വിഭാഗം സമാധാനകാംഷികളായ കേരള പൊതുസമൂഹത്തിനു തന്നെ എത്രമാത്രം ഭീഷണിയാണ് എന്നതിന് തെളിവാണ് ചാത്തമറ്റം. പക്ഷെ ഇത്രയും ഒക്കെ കാടത്തരം കാട്ടിയിട്ടും ദൈവാനുഗ്രഹത്താൽ ചാത്തമറ്റം ഇടവകയുടെ  പെരുന്നാൾ ചടങ്ങുകൾ മംഗളമായി നടന്നു. മലങ്കര സഭയുടെ പള്ളി കോമ്പൗണ്ടിൽ പോലും പ്രവേശിക്കാൻ വിലക്കുള്ള ശ്രേഷ്ഠ സി.എം തോമസ് കത്തനാരുടെ നേതൃത്തിൽ വിഘടിത മെത്രാന്മാരും, അനുയായികളും ഗേറ്റിനു പുറത്തു നിന്നു തങ്ങളുടെ വിശ്വാസരീതിക്കു അനുസ്രുതമായി ആദ്യാവസാനം പങ്കെടുത്തതു ഒരു നവ കാഴ്ചയായി.

മലങ്കര സഭയുടെ വൈദികനായ സി.എം തോമസ് കത്തനാരിലൂടെ 1970 -കളിൽ മലങ്കര സഭയിൽ ആരംഭിച്ച ശ്രേഷ്ഠ ഗ്രഹണം 41 വർഷം കഴിഞ്ഞു അതിന്‍റെ സ്വാഭാവിക അസ്തമനത്തിലേക്കു നീങ്ങി തുടങ്ങി. മലങ്കര സഭയുടെ ത്രിക്കുന്നത്ത് ഉള്‍പ്പടെയുള്ള ദേവാലയങ്ങളിൽ പുതു പ്രകാശം വരുന്നതിൽ കടുത്ത നിരാശയിലായ ശ്രേഷ്ഠ തോമസ് കത്തനാർ ഇന്നലെ ചന്ദ്രഗ്രഹണം നിർവികാരിതയോടെ നോക്കി കാണുന്ന ചിത്രം വലിയ ശുഭ സൂചനകളാണ് മലങ്കര സഭയ്‌ക്ക്‌ ഒരുക്കുന്നത്. കൈരേഖയിൽ മാത്രം വിശ്വസിപ്പിച്ചു ജനത്തെ കൊണ്ടു കണ്ണു കെട്ടി പട പൊരുതിപ്പിച്ചു നസ്രാണി കുലത്തെ നശിപ്പിച്ച ഏകാധിപതികൾക്കുള്ള നിത്യ തകർച്ച ഇവിടെ ആരംഭിച്ചു കഴിഞ്ഞു. നെറികെട്ട ഏകാധിപതികളെ തിരിച്ചറിവ് വന്ന ജനം ഒരുനാൾ നിഷ്‌കരുണം തൂത്തെറിഞ്ഞ ചരിത്രമാണ് ലോകത്തെല്ലായിടത്തും.

മുൻകാലങ്ങളില്‍ നിന്നു വ്യത്യസ്തമായി ഇത്തവണ ആലുവയിൽ ശ്രേഷ്ഠ കലാപരിപാടികൾക്കു നിയമാനുസൃതം ശ്വാശതമായി അനുമതി നിഷേധിക്കപ്പെട്ട സി.എം തോമസ് കത്തനാരുടെ വിഘടിത വിഭാഗ നേതൃത്വം അവരുടെ അന്ത്യോക്യൻ അന്ധത ബാധിച്ച അനുയായികളുടെ ഭരണവിരുദ്ധ വികാരത്തെ തണുപ്പിക്കാൻ ആസൂത്രണം ചെയ്‌ത പദ്ധതിയുടെ ഭാഗമായിരുന്നു ചാത്തമറ്റം ഇടവകയെ സംഘർഷത്തിൽ പെടുത്തി പൂട്ടിക്കാൻ ഇന്നലെ  നടത്തിയ ഹീനതന്ത്രം. തുടർച്ചയായുള്ള നിയമപരാജയങ്ങൾ മൂലം അസ്തിത്വം നഷ്ടപ്പെട്ട മലങ്കരസഭയിലെ വിഘടിത വിഭാഗം തങ്ങളുടെ യജമാന്മാരായ ആകമാനത്തുള്ള സുറിയാനി സഭാ നേതൃത്വത്തിനെ തന്നെ അട്ടിമറിക്കാൻ ഇന്നും ശ്രമം തുടരുന്നത് വിഘടിത വിഭാഗത്തിലെ വിഘടിത വിഭാഗമായ പാത്രിയര്‍ക്കിസ് അനുകൂലികളെ യാക്കോബായ നേതൃത്തിനു എതിരെ ശക്തമായി തിരിച്ചു കഴിഞ്ഞു.

അന്ധമായ മലങ്കര ഓർത്തഡോക്സ്‌ സഭാ വിരോധവും, യുക്തിരഹിതമായ അന്ത്യോക്യൻ തീവ്രവാദവും കുത്തി നിറച്ച് ജനത്തെ കലാപകാരികളും, സാമൂഹിക വിരുദ്ധരുമാക്കി അവരെ സമ്പൂർണ്ണ അനാഥരാക്കി എന്നു സി.എം തോമസ് ഫാന്‍സുകൾ പോലും പരസ്യമായി പറയുന്ന സംഭവങ്ങൾ ഇന്ന് സാധാരണയാണ്. കേസു നടത്തിപ്പ്‌ മുതൽ സുനാമി വരെ പറഞ്ഞു, കെട്ടുതാലി വരെ പൊട്ടിച്ചു പിരിച്ച ശതകോടികൾക്കു കണക്കോ, തങ്ങളുടെ കൂട്ടായ്‌മയ്ക്കു ഇന്നേ വരെ ഒരു കൃത്യമായി ഭരണ ക്രമമോ, ജനാധിപത്യ രീതിയിലുള്ള മെത്രാൻ – അൽമായ ഭാരവാഹി തിരഞ്ഞെടുപ്പോ ഇല്ലാതെ, ബഡ്ജെറ്റോ, വരവ്-ചിലവ് കണക്കോ ഇല്ലാതെ, ഓഡിറ്റ് ഇല്ലാതെ, വി.മൂറോൻ മുതൽ മേൽപട്ടസ്ഥാനം വരെ ലേലം വിളിച്ചു വിറ്റ, കാശു കൊടുക്കുന്ന ഏതു അലമ്പനെയും സഭയുടെ കപ്പിത്താനും തൊപ്പിക്കാരനുമൊക്കെ ആക്കുന്ന ശ്രേഷ്ഠ സി.എം തോമസ്-തമ്പു ദ്വയത്തിന്‍റെ കൈയിൽ ഇന്നേവരെ കറങ്ങിയിരുന്ന വിഘടിത വിഭാഗത്തിൽ ഇന്ന് പുത്തൻ വ്യവസായികളും പാത്രിക്കിസ് അനുകൂലി മെത്രാന്മാരും പിടിമുറുക്കുന്ന പാളയത്തിലെ പടയെ ഒതുക്കാൻ വേണ്ടി വീണ്ടും ഇവർ മലങ്കര സഭയെ കൊലക്കളമാക്കാൻ കരുക്കൾ നീക്കുന്നു.

മലങ്കര സഭയുടെ അങ്കമാലി ഭദ്രാസന ആസ്ഥാന മന്ദിരമായ ആലുവ ത്രിക്കുന്നത്ത് സെമിനാരി മലങ്കര സഭയ്‌ക്ക്‌ പൂർണമായി വിധിച്ചു നൽകുകയും, പ്രധാന പെരുന്നാളിൽ മലങ്കര സഭയുടെ വലിയ ഇടയൻ നൂറുക്കണക്കിന് വിശ്വാസികളുടെ സാന്നിധ്യത്തിൽ സൂര്യപ്രകാശത്തിൽ പ്രധാനവാതിലിൽക്കൂടി ശോഭയോടെ പ്രവേശിച്ചു പൂർണ്ണ വി.കുർബാന അർപ്പിച്ചു, വിഘടിത വിഭാഗത്തിന്‍റെ നിഗളിപ്പിന്‍റെ മൂര്‍ദ്ധാവിൽ പ്രഹരിച്ചതിനു മലങ്കര സഭയ്‌ക്ക്‌ വിധിച്ച ചാത്തമറ്റത്തു വന്നു കുത്തിയിരുന്നിട്ടു എന്തു കാര്യം? ത്രിക്കുന്നത്ത് എല്ലാ അടവും അമ്പേ പരാജയപ്പെട്ട് മുഖം നഷ്ടപ്പെട്ട് ഒറ്റപ്പെട്ട് പോയതിനു സെമിനാരിയുടെ മുന്നിൽ അർദ്ധ രാത്രിയിൽ ചെന്നു പ്രാകിയിട്ടു ഇനി എന്തു കാര്യം?

ചാത്തമറ്റത് നിങ്ങൾ വിഭാവനം ചെയ്ത കുപദ്ധതികൾ തന്ത്രപരമായ നീക്കത്തിലൂടെ പരാജയപെട്ടു എന്നതിന്  ഒപ്പം അവിടത്തെ പെരുന്നാൾ ചടങ്ങു മുടക്കം കൂടാതെ നടക്കുന്നതും നിങ്ങളെ കൂടുതൽ അസ്വസ്ഥരാക്കും. യാക്കോബായ കൂട്ടത്തിലെ ബോധമില്ലാത്ത കുറെ തീവ്രവാദികൾക്ക് ഒന്നര ദിവസം കിടന്നു ആക്രോശിക്കാൻ വക നൽകി എന്നതിന് അപ്പുറം കാതലായ ഒരു മാറ്റവും മലങ്കര സഭയുടെ പ്രയാണത്തിൽ വരുത്താൻ നിങ്ങളുടെ ഭീഷണിക്കോ, ആക്രമണത്തിനോ, ആക്ഷേപങ്ങൾക്കോ കഴിയില്ല എന്ന് അടുത്ത വരുന്ന തുടർതോൽവികൾ നിങ്ങൾക്ക് കാണിച്ചുതരും. ചാത്തമറ്റം പള്ളിയുടെ കോമ്പൗണ്ടിൽ പോലും കാൽകുത്താൻ കഴിയാതെ മതിലിനു പുറത്തു പായ വിരിച്ചു യാചകരെ പോലെ നിങ്ങളുടെ കണ്ണു പൊട്ടിച്ചു ഇരുത്തി പിച്ച എടുപ്പിച്ചു കീശ വീർപ്പിക്കുന്ന നിങ്ങളുടെ നേതാക്കന്മാരായ മാംസപിണ്ഡങ്ങളെ നിങ്ങൾ ഒരു നാൾ തീർച്ചയായും തിരിച്ചറിയും.

മലങ്കര സഭയുടെ വന്ദ്യ ആത്മീയ നേതൃത്തെ പിതൃശൂന്യത നിറഞ്ഞ രീതിയിൽ ആക്ഷേപിക്കുകയും, അസ്സോസിയേഷൻ സെക്രട്ടറിയെയും, സഭ വിശ്വാസികളെയും ആക്രമിക്കുകയും, വഴി തടഞ്ഞു വധഭീഷണി മുഴുക്കുകയും ചെയ്യുന്ന യാക്കോബായ വിഭാഗത്തിന്‍റെ അസുര പ്രവണതയിൽ ഓർത്തഡോക്സ്‌ വിശ്വാസ സംരക്ഷകൻ ശക്തമായ പ്രതിഷേധം അറിയിക്കുന്നു. യാക്കോബായ വിഭാഗം ഇത്തരം കിരാതമായ നിലപാടുകളിൽ നിന്നും പിന്തിരിഞ്ഞു രാജ്യത്തെ നിയമവ്യവസ്ഥിതിയുടെ വിധികൾക്കു അനുസൃതമായി മലങ്കര സഭയിലേക്ക് തിരിക്കെ വന്ന്, വരും തലമുറകളെ വ്യവഹാരങ്ങളിൽ നിന്നും, ക്രിസ്തീയത തൊട്ടു തീണ്ടാത്ത തീവ്ര കക്ഷിഭ്രാന്തിൽ നിന്നും മോചിപ്പിക്കണം എന്നു ഓർത്തോഡോക്സ് വിശ്വാസ സംരക്ഷകൻ അഭ്യർത്ഥിക്കുന്നു. സർക്കാർ സംവിധാനങ്ങൾ ക്രിയാത്മകമായി ഇത്തരം നിർഭാഗ്യ സാഹചര്യങ്ങളിൽ ഇടപെട്ട് രാജ്യത്തെ നിയമ വ്യവസ്ഥയോടും, ഭരണ സംവിധാനങ്ങളോടുമുള്ള പൗരന്‍റെ വിശ്വാസത്തെ സംരക്ഷിക്കണം എന്നു ഓർത്തോഡോക്സ് വിശ്വാസ സംരക്ഷകൻ അഭ്യർത്ഥിക്കുന്നു.

പഴയൊരു പ്രതിഷേധവും അനുബന്ധവും : ശ്രി. കെ. വി. മാമ്മൻ

error: Thank you for visiting : www.ovsonline.in